2010, ജനുവരി 31, ഞായറാഴ്‌ച

കുടിയേറ്റക്കാരും കൈയേറ്റക്കാരും

              ബൂലോഗവിചാരണ ബ്ലോഗ് ആരോഗ്യത്തിനു പറ്റിയതല്ലെന്ന് കഴിഞ്ഞ രണ്ടു പോസ്റ്റുകള്‍ക്കു കിട്ടിയ കമന്റുകളില്‍ നിന്നു മനസ്സിലായി. ഇനിമേല്‍ ഗോര്‍ബച്ചേവ്, അച്ചുതാനന്ദന്‍, ഫൊന്‍സകെ തുടങ്ങിയവരെയായിരിക്കും വിമര്‍ശിക്കുക. ആരും ചോദിക്കാനും പറയാനുമില്ലല്ലോ? ഒരു കണ്ണകിയുടെ ശാപത്തില്‍ നിന്നും കാലില്‍ ബലമായിപ്പിടിച്ച് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. എന്നു കരുതി ആരും രക്ഷപെട്ടുവെന്നു കരുതണ്ടാ. 'പരാക്രമം സ്ത്രീകളിലല്ല വേണ്ടൂ എന്ന കന്യകാകുമാരിയുടെ മുകളില്‍ നിന്നുളള ഭീഷണി ചെവിക്കൊണ്ട് ' 'സ്ത്രീത്വം നിന്നെ രക്ഷിക്കുന്നു' എന്നു പതുക്കെപ്പറഞ്ഞ് രക്ഷപ്പെട്ടതാണ്.
              രാഷ്ട്രീയക്കാര്‍ മലയാളപദസമൂഹത്തിനു ക്ഷിപ്രസംഭാവനകള്‍ നല്‍കിയിട്ടുളളവരാണ്. അവരുടെ ഏറ്റവും പുതിയ പ്രയോഗമാണ് 'കുടിയേറ്റക്കാരും കയ്യേറ്റക്കാരും'. ഇതിനുമുന്‍പ് ഇത്തരത്തില്‍ ശ്രദ്ധാര്‍ഹമായ പരസ്യം കണ്ടിട്ടുളളത് പന്തളം അയ്യപ്പാഫാര്‍മസിയുടെ സൃഷ്ടി-സ്ഥിതികാരകാനായ സാക്ഷാല്‍ വൈദ്യന്‍ മോഹനന്റെയാണ്. 'സ്തനവര്‍ദ്ധനവിന് വാങ്ങി ഉപയോഗിപ്പിന്‍ അയ്യപ്പാ അശ്വഗന്ധതൈലം'. അതു പുരട്ടിയാല്‍ രണ്ടുളളിടത്ത് മൂന്നെണ്ണം വളരും. സ്തന വളര്‍ച്ചയല്ല മോഹനന്റെ ലക്ഷ്യം. ആളു വല്യ പുളളിയാണ്. അതിനപ്പുറത്ത് തപസ്യാനന്ദ എന്ന വിദ്വാന്‍ താന്ത്രിക് പീഠ് എന്നു പറഞ്ഞുകൊണ്ട് ഗണപതിയന്ത്രം വിറ്റു വന്നിരുന്നടത്ത് എപ്പൊഴോ രണ്ടു പേരും തമ്മില്‍ തെറ്റി. മരുന്നു വില്‍ക്കുന്ന മോഹനനുമായി കൊരുത്താല്‍ തനിക്കെന്താ എന്നേ തപസ്യന്‍ കരുതിയുളളൂ. പക്ഷേ പിറ്റേന്നു മുതല്‍ മോഹനന്‍ 'കുറഞ്ഞവിലയില്‍ ശ്രീചക്രം വില്‍ക്കപ്പെടും' എന്നു പരസ്യം ചെയ്തുതുടങ്ങി. യന്ത്രം എഴുതാനുളള ക്ഷമയൊന്നും മോഹനനുണ്ടായിരുന്നില്ല. കമ്പ്യൂട്ടറില്‍ കിടന്ന ഒരു ശ്രീചക്രത്തിന്റെ പേപ്പര്‍ പ്രിന്റൗട്ട് രൂ 150 വെച്ച് ലക്ഷത്തിലധികമാണ് വിറ്റു പോയത്. തപസ്യാനന്ദ ഗണപതിയെയുമെടുത്തുകൊണ്ട് മോഹനന്റെ കണ്‍വെട്ടത്തുനിന്നും മാറിക്കളഞ്ഞു. പിന്നീട് മനോരമ മോഹനനോട് ആ പരസ്യം കൊടുക്കുകയില്ലെന്നും പറഞ്ഞു. പന്തളത്തു സി.ഐ. ആയി വന്ന ഒരു വിദ്വാന്‍ മോഹനനെ റെയ്ഡുചെയ്തപ്പോള്‍ പ്രിയപ്പെട്ടതായി എടുത്തു സൂക്ഷിച്ചത് മോഹനന്റെ മകള്‍ മോഹനന് എഴുതിയ ഒരു കത്താണ്! 'ഈ കളിപ്പീരൊക്കെ നിര്‍ത്തി നമുക്ക് വല്ല കച്ചവടവും ചെയ്തു ജീവിക്കാമച്ഛാ' എന്നായിരുന്നു അതിലെഴുതിയിരുന്നത്.
              'ഇറച്ചി കോഴികള്‍ വില്‍ക്കപ്പെടും' എന്നുളള ബോര്‍ഡാണ് മലയാളിയുടെ മറ്റൊരു സംഭാവന. ഏതു കോഴികളാണാവോ ഇറച്ചി വില്‍ക്കുന്നത്? എങ്കില്‍ പിന്നെ ഇറച്ചി വാങ്ങുന്നതിനു പകരം വില്‍ക്കുന്നവരെ നോക്കിവെക്കാമായിരുന്നു. അനൗണ്‍സുമെന്റുകാരന്‍ എന്നെ കൊതിപ്പിച്ചു കളഞ്ഞിട്ടുണ്ട്'..........സുപ്രസിദ്ധ സിനിമാതാരം കാവ്യാമാധവന്‍ .........അനാച്ഛാദനം ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്യപ്പെടുന്നു' എന്നു വിളിച്ചു കൂവിയപ്പോള്‍. പ്രാണന്‍ കളഞ്ഞു ചെന്നപ്പോള്‍ കാവ്യയുടെ അനാച്ഛാദനവുമില്ല(തുണിമാറ്റലുമില്ല) കാവ്യയെ ആരും ഉദ്ഘാടനം ചെയ്യുന്നുമില്ല.
          മൂന്നാറിലെ കാര്യം പറഞ്ഞാല്‍ കൈയേറ്റക്കാരനല്ലാത്ത ഒരു കുടിയേറ്റക്കാരനുമില്ല. കൈയേറാതെ എങ്ങനെയാണ് കുടിയേറുക? കൈയേറിയ ശേഷം എവന്റെയൊക്കെ കുടി ഏറുകയാണോ കുറയുകയാണോ ചെയ്തത് എന്നു നിരീക്ഷിക്കാന്‍ ഉപഗ്രഹസംവിധാനം ഏര്‍പ്പെടുത്തിയിരിക്കയല്ലേ ഇവിടെ? രാഷ്ട്രീയക്കാരന്റെ മറ്റൊരു വായ്ത്താരിയാണ് ചെറുകിട കൈയേറ്റക്കാരനെ ഒഴിപ്പിക്കാന്‍ സമ്മതിക്കില്ല എന്നത്. ക്രിമിനല്‍ കുറ്റകൃത്യത്തെ ചെറുകിടയെന്നും വന്‍കിടയെന്നും ഇന്ത്യയിലെ ഒരു നിയമവും വ്യവച്ഛേദിക്കുന്നില്ല. എങ്കില്‍പിന്നെ അന്‍പതും നൂറും മേടിക്കുന്ന ഉദ്യോഗസ്ഥന്‍മാരെ ഒഴിവാക്കണം. ചെറുകിട മോഷ്ടാക്കളെ ഒഴിവാക്കണം. ബലാല്‍സംഗക്കേസുകളില്‍ സംഗസമയത്ത് ബലം കുറവായിട്ടുളളതിനെ ചെറുകിടയായി കണക്കാക്കണം. OBC കള്‍ക്കുള്‍പ്പടെ ചെയ്യാവുന്ന കുറ്റകൃത്യങ്ങള്‍ക്കു സംവരണം ഏര്‍പ്പെടുത്തണം. ക്വിറ്റ് ഇന്ത്യ എന്ന് ഞാന്‍ എന്നോടു തന്നെ പറയാന്‍ സമയമായെന്നു തോന്നുന്നു.
            എല്ലാവരെയും തുല്യമായി കാണണം എന്നു പറയുന്നത് ശരിയാവുകയില്ല എന്നു ചിലപ്പോള്‍ തോന്നിയിട്ടുണ്ട്. ഒരു പിച്ചക്കാരന്‍ സമസ്തവും ത്യജിച്ചിട്ടു സന്യസിക്കാന്‍ പോകുന്നു എന്ന പ്രഖ്യാപിക്കുന്നതും രാജ്യാവകാശിയും സമ്പന്നതയുടെ നടുവില്‍ കഴിഞ്ഞു വന്നിരുന്നവനുമായ സിദ്ധാര്‍ത്ഥരാജകുമാരന്‍ സന്യസിക്കാന്‍ പോകുന്നു എന്നു പറഞ്ഞതും തമ്മില്‍ വ്യത്യാസമുണ്ട്. ഒന്നുമില്ലാത്തവനു ത്യജിക്കാനും ഒന്നുമില്ല; എല്ലാമുളളവന്റെ ത്യാഗമാണ് മഹത്തരം.സിനിമാതാരം ഭാവന തുണിയുപേക്ഷിച്ചു നൃത്തം ചെയ്യുന്നു എന്നു പറഞ്ഞാല്‍ ആളുകൂടുന്നതിനെക്കാള്‍ ആളുകൂടും മാറാട് മയിലാട് ജഡ്ജി നമിത തുണിയുരിഞ്ഞു നൃത്തം ചെയ്താല്‍. എന്താ കാരണം? വല്ലതുമുളളവളുടെ ത്യാഗമാണ് മഹത്തരം!  

10 അഭിപ്രായങ്ങൾ:

  1. വായോ.....വായോ...... ഒന്നുവെച്ചാ രണ്ടു കിട്ടും. ഒന്നു തന്നാ മേടിച്ചോണ്ടും പോകും.

    മറുപടിഇല്ലാതാക്കൂ
  2. ഒരു കണ്ണകിയുടെ ശാപത്തില്‍ നിന്നും കാലില്‍ ബലമായിപ്പിടിച്ച് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. എന്നു കരുതി ആരും രക്ഷപെട്ടുവെന്നു കരുതണ്ടാ
    അതു കലക്കി
    കണ്ണകിയുടെ വിരൽ എന്നിലേക്കാണോ നീളുന്നത് എങ്കിൽ ഒന്നുകൂടി കലക്കി പ്രകാശാ കലക്കി
    ഈ കൽക്കുവെള്ളത്തിൽ കൊഞ്ജ് പിടി എന്ന് നിർത്തും
    വല്ലതുമുളളവളുടെ ത്യാഗമാണ് മഹത്തരം!!!
    ഭാവനയുടെ തുണിക്കുള്ളിൽ ഒന്നുമില്ലയെന്ന് ഇപ്പഴാ മനസ്സിലായത്.
    കാരണം അവളൊരു ജട്ജിയല്ലല്ലോ?

    മറുപടിഇല്ലാതാക്കൂ
  3. ഹോ ! ദാ മന്ത്രവാദി പിന്നേം വന്നോ? അന്യ സിദ്ധികള്‍ ഫലിക്കാതിരിക്കാന്‍ ഒരു മന്ത്രം ചൊല്ലിയേക്കാം. മമ ശത്രും നാശയ നാശയ ഭിന്ന ഭിന്ന ജ്വാലായ ജ്വാലായ ക്ഷിതിത്വ ക്ഷിതിത്വാരിണേ ചട ചട ഗര്‍ജയ ഗര്‍ജയ സ്‌ഫോടയ സ്‌ഫോടയ...........ദ്രുതം പരസിദ്ധി നിഗ്രഹീണ നിഗ്രഹീണ രം രം രം ത്രിവിക്രമബലിനം.........സ്വാഹാ.

    മറുപടിഇല്ലാതാക്കൂ
  4. വന്ദനം നന്ദിനി, ( നന്ദനയ്ക്ക് അല്പം സ്ത്രീലിംഗത്തിന്റെ കുറവു ഫീലു ചെയ്യുന്നു.പേരിലാണേ....!മാത്രവുമല്ല, എന്റെ പേരിനും ഒരു ദീര്‍ഘമൊക്കെ കൂടി വരുന്നു.) അതൊക്കെ പോട്ട് സംഗതിയുടെ വലിപ്പമെങ്ങനെ? അക്ഷരമേ..... സ്യൂട്ടാണോ? നന്ദി-നീ വീണ്ടും വരിക.

    മറുപടിഇല്ലാതാക്കൂ
  5. കൂട്ടുകാരാ, അച്ചുമാനെ തൊട്ടവനെ തട്ടാന്‍ ഇവിടെ ആളുണ്ട്..
    കളിക്കല്ലേ..
    പേടിച്ചോ.. തമാശിച്ചതാ..
    ആശംസകള്‍..!!
    www.tomskonumadam.blogspot.com

    മറുപടിഇല്ലാതാക്കൂ
  6. "ഇറച്ചിക്കോഴികൾ" ശരിയാണോ?

    മൂന്നാറിലെ കാര്യത്തിൽ - കയ്യേറി ഹോട്ടൽ സ്ഥാപിച്ചാൽ കയേറ്റക്കാരനും കയ്യേറി വീട്‌ വെച്ച്‌ താമസിച്ചാൽ കുടിയേറ്റക്കാരനും. ശരിയായോ?

    മറുപടിഇല്ലാതാക്കൂ
  7. പ്രകാശ് ഈ മന്ത്രം ശരിയാണോ?,നേരാണോ?
    പേരിലാണേ....എന്തായാലും രണ്ടും കെട്ടെത് എന്ന് വിളിച്ചില്ലല്ലോ!!!
    ചിത്രകാരന്റെ പൊസ്റ്റ് വായിച്ചിരുന്നോ? വാലുമുറിക്കൽ
    ഈ വലൊന്ന് മുറിച്ചൂടെ

    മറുപടിഇല്ലാതാക്കൂ
  8. ടോംസ് കോനുമഠം, കാക്കര,നന്ദന വീണ്ടുമെത്തിയതിനു നന്ദി. കാക്കര, ഇറച്ചിക്കോഴികളെ വില്‍ക്കാനുണ്ട് എന്ന കര്‍ത്തരി പ്രയോഗത്തിനു പകരം പാടുപെട്ട് തെറ്റായി ഇറച്ചി കോഴികള്‍ വില്ക്കപ്പെടും എന്ന കര്‍മ്മണി പ്രയോഗം നടത്തുന്ന നമ്മുടെ ശൈലിയെ പരിഹസിച്ചതാണ്. നന്ദന, ഈ മന്ത്രം ശരിയാണോ എന്നതു മാത്രമല്ല പ്രശ്‌നം. ബൂലോഗത്തെ സകല ബ്‌ളോഗര്‍മാരെയും എന്റെ പോസ്റ്റുകള്‍ വായിപ്പിച്ച് ക്ഷ,ട്ട,ച്ച,ഞ്ച,ഞ്ഞ എന്ന് മൂക്കുകൊണ്ട് കമന്റെഴുതിക്കുന്ന ഒരു കിടിലന്‍ മന്ത്രം എന്റെ മന്ത്രപ്പുരയില്‍ ശരിയായിക്കൊണ്ടിരിക്കുകയാണ്. വാലുമുറിക്കല്‍പ്രശ്‌നം! വിശാലമായി ചര്‍ച്ച ചെയ്യാം. നന്ദി.

    മറുപടിഇല്ലാതാക്കൂ
  9. പ്രകാശ്‌

    ഇറച്ചി കോഴികള്‍ വില്ക്കപ്പെടും എന്ന പ്രയോഗത്തിലെ വാചകം തന്നെ തെറ്റാണ്‌ എന്നാണ്‌ ഞാൻ ചൂണ്ടികാണിച്ചത്‌. ഇറച്ചിക്കോഴികൾ എന്ന്‌ കൂട്ടിയെഴുതണം.

    പിന്നെ ശൈലി, രണ്ടും ശരിതന്നെ.

    മറുപടിഇല്ലാതാക്കൂ