കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പത്രപ്രവര്‍ത്തകനായ പി. രാജന്‍ ദല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഈ വിഷയത്തില്‍ ഹര്‍ജിക്കാരന്‍ മുന്‍പ് തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചെങ്കിലും അവര്‍ ബന്ധപ്പെട്ട വാദമുഖങ്ങള്‍ അംഗീകരിച്ചിരുന്നില്ല. എന്നാല്‍ ഇന്ത്യയിലെ പൗരന്‍മാര്‍ ഇതില്‍ ബന്ധപ്പെട്ട കാര്യങ്ങള്‍ ചിന്തിക്കേണ്ടതു തന്നെയാണ്.
ആരാണ് ഈ സോണിയ? ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പിതാവിന്റെ പിന്‍ബലത്തില്‍ വന്നെത്തിയതാണെങ്കിലും കഴിവും ബലഹീനതയും തെളിയിച്ച വനിതയായിരുന്നു ഇന്ദിര. ഇന്ദിരയുടെ കൊല്ലപ്പെടലിനെ തുടര്‍ന്ന് അവതരിപ്പിക്കപ്പെട്ട രാജീവ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദമെടുത്തയാളെന്നായിരുന്നു പ്രചാരണം. പക്ഷേ അദ്ദേഹത്തിന് യോഗ്യതയായി പ്രീഡിഗ്രിക്കു ശേഷം ലഭിക്കുന്ന കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് എന്ന ഡിപ്ലോമാ മാത്രമേ ഉണ്ടായിരുന്നുളളൂ. അദ്ദേഹം 3 വര്‍ഷം കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിരുന്നു എന്നതും സത്യമാണ്. രാജീവ് കേംബ്രിഡ്ജില്‍ പഠിക്കുമ്പോള്‍ സോണിയ അവിടെയെങ്ങും വിദ്യാര്‍ത്ഥിനിയേ ആയിരുന്നില്ല. വെറുമൊരു തക്കിട തരികിട കച്ചവടക്കാരനായിരുന്ന സ്‌റ്റെഫാനോ മെയ്‌നോവിന്റെ മകള്‍ അവിടെ ഒരു റസ്‌റ്റോറന്റില്‍ au pair (maid servant) ആയി ജോലി ചെയ്യുകയായിരുന്നു. സോണിയയുടെ ഒന്നുരണ്ടു വര്‍ഷത്തെ ചുറ്റിക്കളിയിലൂടെ ചൂണ്ടയില്‍ കൊളുത്തിയത് ഒരു വലിയ മീനെയായിരുന്നു. പഠിത്തം അവസാനിപ്പിച്ചു പോരുമ്പോള്‍ രാജീവിനു സര്‍ട്ടിഫിക്കററുകളൊന്നും ലഭിച്ചില്ലെങ്കിലും കയ്യില്‍ തൂങ്ങി സോണിയയുണ്ടായിരുന്നു.
ഇറ്റാലിയന്‍ പൗരയായിരുന്ന സോണിയ വിവാഹശേഷവും ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുന്നതിനെപ്പറ്റി ആലോചിച്ചതേയില്ല. 1977 ല്‍ ഇന്ദിര പരാജയപ്പെട്ടപ്പോള്‍ 3 വര്‍ഷക്കാലം സോണിയ ഇന്ത്യയില്‍ നിന്നും വിട്ടു നിന്നു. ഇന്ദിര വീണ്ടും അധികാരത്തിലെത്തിയ ശേഷം മാത്രമാണ് അവര്‍ തിരിച്ചെത്തിയത്. പിന്നീടും നിരവധി വര്‍ഷക്കാലത്തേക്ക് സോണിയ ഇന്ത്യന്‍ പൗരത്വം സ്വീകരിക്കാന്‍ തയ്യാറായില്ല. രാജീവ് അധികാരത്തിലെത്തിയപ്പോള്‍, ഒരു വിദേശി ഇന്ത്യയുടെ പരമോന്നത അധികാരപദവിയിലുളള ആളിന്റെ ആഫീസില്‍, വീട്ടില്‍ ഉണ്ടാകുന്നത് നിയമപ്രശ്‌നങ്ങള്‍ക്കു വഴിവെക്കുമെന്നു വന്നപ്പോള്‍ മാത്രമാണ് സോണിയ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചത്. ഇക്കാലത്തൊന്നും ഇന്ത്യയോട് താത്പര്യമോ ഇന്ത്യയിലെ ജനങ്ങളെ സേവിക്കണമെന്ന താത്പര്യമോ അവര്‍ക്കുണ്ടായില്ല. രാജീവിന്റെ മരണശേഷം ഒരു ദശാബ്ദക്കാലം കോണ്‍ഗ്രസിനോടടുക്കാന്‍ തയ്യാറായില്ല എന്നതും സത്യമാണ്.
രണ്ടര നൂറ്റാണ്ടു മുന്‍പ് പോര്‍ച്ചുഗീസുകാരും ഇംഗ്ലീഷുകാരുമൊക്കെ സമയവും ബുദ്ധിയുമുപയോഗിച്ച് വെട്ടിപ്പിടിച്ചെടുത്ത ഇന്ത്യാ ഉപഭൂഖണ്ഡത്തെ ഒരു രക്തച്ചൊരിച്ചിലുമില്ലാതെയാണ് സോണിയ കൈക്കലാക്കിയത്. ആയിരക്കണക്കിനു ദേശാഭിമാനികളായ ഇന്ത്യാക്കാര്‍ ജീവന്‍ കൊടുത്തു നേടിയ സ്വാതന്ത്ര്യം ഈ രാജ്യത്തെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ്സുകാര്‍ എത്ര സന്തോഷത്തോടെയാണ് വെളളിത്തളികയില്‍ വെച്ച് മറ്റൊരു വിദേശിയുടെ കയ്യില്‍ വെച്ചു കൊടുത്തത്. സോണിയ എളിയനിലയില്‍ നിന്നും വളര്‍ന്നു വന്നത് ആദരപൂര്‍വ്വം കാണാന്‍ ആഗ്രഹിക്കുന്നെങ്കിലും യാതൊരു രാഷ്ട്രീയ പരിചയവുമില്ലാത്ത ഒരു au pair girl ന്റെ കയ്യില്‍ വച്ചു കൊടുക്കാനുളളതായിരുന്നോ ഇന്ത്യയുടെ നൂറു കോടി ജനങ്ങളുടെ ഭാഗധേയം എന്നുളള ചിന്ത നമ്മെയൊക്കെ അപമാനിതരാക്കും.
എല്ലാ യൂറോപ്യന്‍മാരുടെയും ഉളളില്‍ തങ്ങള്‍ നീല രക്തവുമായി ഭരിക്കാനായി പിറന്ന വരേണ്യവര്‍ഗമാണെന്ന തോന്നല്‍ ഉണ്ട്. അതിന്റെ പ്രകടമായ രൂപമായിരുന്നു അഡോള്‍ഫ് ഹിറ്റ്‌ലറുടെ പ്രഖ്യാപനങ്ങള്‍. അതിന്റെ ലഘുരൂപമാണ് ഇപ്പോള്‍ ആസ്‌ത്രേലിയയില്‍ ഇന്ത്യക്കാരോടു കാണിക്കുന്ന വിവേചനം. ഇന്ത്യയുടെ ഭരണാധികാരത്തെ ഇംഗ്ലീഷുകാരോടു വാങ്ങി ഇററലിക്കാര്‍ക്കു കൊണ്ടു കൊടുക്കുന്ന തരകു കച്ചവടക്കാരന്റെ പണിയാണ് കോണ്‍ഗ്രസ്സ് ചെയ്തത്. നേതാക്കന്‍മാര്‍ക്ക് പെട്ടിപിടിച്ചും പെണ്ണിനെ കൂട്ടിക്കൊടുത്തും നേതാക്കന്‍മാരായ നിരവധിപേര്‍ കോണ്‍ഗ്രസ്സിലുണ്ട്. അവരെ സംബന്ധിച്ചിടത്തോളം നെഹ്രുകുടുംബത്തിലെ നായ പോലും ഇന്ത്യ ഭരിക്കാന്‍ യോഗ്യനാണ്. എ. ഓ. ഹ്യൂം സമാരംഭിച്ച കോണ്‍ഗ്രസ്സിനെ സോണിയ എന്ന വിദേശിയുടെ കയ്യില്‍ എത്തിച്ചു കൊടുത്തതോടെ കാവ്യനീതി നടപ്പാക്കപ്പെടുകയാണ്.
അങ്ങനെ സോണിയ കുറെക്കാലം മുന്‍പ് ബെല്‍ജിയം ഗവണ്‍മെന്റിന്റെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ The order of Leopold സ്വീകരിച്ചിരുന്നു. അവര്‍ ഒരു മള്‍ട്ടികള്‍ച്ചറല്‍, റ്റോളറന്റ് സൊസൈറ്റിയെ ഇന്ത്യയില്‍ വളര്‍ത്തിയെടുക്കുന്നതില്‍ ചെയ്ത സംഭാവനകള്‍ക്കാണ് പദവി സമ്മാനിച്ചത്. പാര്‍ലമെന്റിലെ ഒരംഗത്തിന് അംഗത്വം നഷ്ടപ്പെടുന്നതിനിടയാക്കുന്നത് If he has voluntarily acquired the citizenship of a foreign state, or is under any acknowledgement of allegiance or adherence to a foreign state എന്ന കാരണം കൊണ്ടാകാം. സോണിയയുടെ പ്രതിബദ്ധത ഇന്ത്യയോട് പണ്ടേയില്ലെന്നും അത് മക്കളുടെ സുരക്ഷിതത്വത്തേപ്പറ്റിയും ആത്മാഭിമാനമില്ലാത്ത ഒരു ജനതയുടെ ആരാധന എറ്റുവാങ്ങി ശിഷ്ടകാലം കഴിക്കാമെന്നുമേയുളളുവെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്? ഗാന്ധിജി മുതല്‍ അര്‍ഹതയുളള നൂറായിരം പേര്‍ ഇന്ത്യയില്‍ ജീവിച്ചിട്ടും അവര്‍ക്കൊന്നും കൊടുക്കാതെ വിശിഷ്ടങ്ങളായ യാതൊരു കഴിവുമില്ലാത്ത സോണിയക്ക് ബഹുമതി കൊടുക്കുക വഴി ബെല്‍ജിയം ഗവണ്‍മെന്റ് ആദരിച്ചത് സോണിയയുടെ പടിഞ്ഞാറന്‍ വരേണ്യതയെയാണെന്ന് മനസ്സിലാക്കാന്‍ പാഴൂര്‍ പടിപ്പുരക്കലൊന്നും പോകേണ്ട കാര്യമില്ലല്ലോ?
ആണുങ്ങളില്ലാത്ത രാജ്യം പെണ്ണിനെ മുന്നില്‍ നിര്‍ത്തി അന്യദേശത്തെ ആണുങ്ങള്‍ തന്നെയാണ് ഭരിക്കുക. അടിമത്വ മനസ്സ് കയ്യൊഴിയാത്ത ജനത്തിനും രാഷ്ട്രീയ നേതാക്കള്‍ക്കും ആത്മാഭിമാനം എന്ന സാധനം എന്താണെന്നുപോലുമറിയില്ല. നമ്മുടെ നാട്ടിലെ ദുരഭിമാനത്തെയാണ് ആത്മാഭിമാനമായി ഏവരും ഹൃദയത്തില്‍ പരിപാവനമായി സൂക്ഷിക്കുന്നത്.
മറുപടിഇല്ലാതാക്കൂബ്രാഹ്മണ്യത്താല് സത്യാഭിമുഖ്യവും ആത്മാഭിമാനവും നശിപ്പിക്കപ്പെട്ട സമൂഹത്തിന്റെ ദുരന്തത്തിന്റെ വര്‍ത്തമാന മുഖമാണ് നമ്മുടെ മദാമ്മ !!!
ഇനിയും വേണോ മാഷേ നമുക്കീ ഇടുങ്ങിയ ദേശീയ ചിന്താഗതി?
മറുപടിഇല്ലാതാക്കൂഇക്കണക്കിനു വെളുത്ത അമേരിക്കക്കാരൊക്കെ കറുത്ത ഒബാമയെ ചവിട്ടി പുറത്താക്കേണ്ടി വരുമല്ലോ?
എന്തു പറഞ്ഞാലും സോണിയ ഇപ്പോള്‍ വിദേശിയല്ലന്ന് നമുക്ക് ഏവേര്‍ക്കും അറിയാം. അപ്പോള്‍ പിന്നെ ഈ ക്രൂശീകരണം വേണോ.. വിദേശി ആയിരുന്നിട്ടും ഹിന്ദി ആത്മാര്‍തമായി പ്ഠിക്കുകയും അത് പ്രസംഗങ്ങള്‍ക്കായി ഇത്ര് മനോഹരമായി ഉപയോഗിക്കുകയും ചെയ്യുന്നത് കണ്ടില്ലന്ന് നടിക്കനാകുമോ..?
മറുപടിഇല്ലാതാക്കൂപേരിലുള്ള നമ്പൂരിവാലു വെട്ടിക്കളഞ്ഞിട്ടുപോരേ ആരു ഭരിക്കണം എന്നു പഠിപ്പിക്കാന്‍?
മറുപടിഇല്ലാതാക്കൂഈ പൂമുഖത്തു വന്നു കയറിയത് എന്റെ ആസനം കാണാനായിരുന്നോ സുഹൃത്തേ?
മറുപടിഇല്ലാതാക്കൂഎന്താണ് ഒരു വര്‍ഗ്ഗീയത... അതിന് പ്രതികരിക്കണ്ടാ പ്രകാശ്...
മറുപടിഇല്ലാതാക്കൂJust avoid the word verification...please
എന്നാപിന്നെ നമുക്ക് ഗൌഡച്ചേട്ടന് കൊടുത്താലോ? വിപി/ജ്യോതി പോയി.. അല്ലേല്‍ അവരായാലും മതിയായിരുന്നോ?
മറുപടിഇല്ലാതാക്കൂഅല്ലാാാാ ഇപ്പോ ആരാ ഭരിക്കണേ? പ്രസിഡണ്റ്റോ/ പ്രധാനമന്ത്രിയോ? സോണിയ ഇതിലാരുമല്ലെന്നും തോന്നുന്നു.. പിന്നെ എന്താ പ്രശ്നം?
ഇന്ത്യക്ക് വെള്ളക്കാരുടെ കയ്യിൽ നിന്നും ഒരു കാലത്തും മോചനമില്ല. നമ്മൾ എക്കാലത്തും അവരുടെ വിധേയന്മാർ തന്നെയാണ്. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ.
മറുപടിഇല്ലാതാക്കൂ