2010, ജനുവരി 27, ബുധനാഴ്‌ച

ലേഡീസ് ഒണ്‍ലി

( ഇതു മുഴുവന്‍ വായിക്കുന്നവര്‍ക്ക് ഒരു സ്ക്രാച്ചുകാര്‍ഡ് ലഭിക്കുകയും തദ്വാരാ ഇപ്രാവശ്യത്തെ ലേഡീസ് ബമ്പര്‍ അടിക്കുകയും ചെയ്യും)

         സ്ത്രീ ശരീരസംബന്ധിയായ സ്വയംനിര്‍ണയനവും അവര്‍ നടത്തുന്ന വൈയക്തികവും സാമൂഹികവുമായ അന്വേഷണങ്ങളും അലച്ചിലുകളും ആനന്ദത്തിന്റെയും സംതൃപ്തിയുടെയും വൈയക്തികമായ ഇടങ്ങളും നാം കാണാതിരുന്നുകൂടാ. ദൈനംദിനജീവിതത്തിന്റെ പ്രായോഗികവും ദാര്‍ശനികവുമായ സ്ഥലികളില്‍ സ്ത്രീയുടെ വൈയക്തികാനുഭവങ്ങളുടെ സൂക്ഷ്മചരിത്രം സങ്കീര്‍ണമായി ലയിച്ചുകിടക്കുന്നു. അത് ശാരീരികമായ അതിക്രമങ്ങളും ലൈംഗികചൂഷണങ്ങളും ലിംഗവിവേചനങ്ങളും എല്ലാം ഉളളടക്കുന്നുണ്ട്. ശരീരത്തിന്റെ, ശരീരപ്രതീതിയുടെ അധികമാനം എപ്പോഴും ലക്ഷ്യമാക്കുന്ന ഫാഷന്‍, സൗന്ദര്യത്തിന്റെയും അപ്പിയറന്‍സിന്റെയും ഇംപ്രഷന്റെയും ഇഫക്ടിന്റെയും വ്യത്യസ്തവും സദാ മാറിക്കൊണ്ടിരിക്കുന്നതും ചിലപ്പോഴെങ്കിലും പരസ്പരവിരുദ്ധവുമായ ഒരിടത്തെ ലക്ഷ്യമാക്കി നീങ്ങുന്നതാണ്.
            ഉത്തമനായ ഒരു പുന്നാഗനെയും വീക്ഷിക്കാനോ, സ്പര്‍ശിക്കാനോ ഉത്തമമായ സൗകര്യങ്ങള്‍ അനുകൂലമായ കാലസ്ഥലികളോടുചേര്‍ന്ന് സൃഷ്ടിതപ്രായമാകാതിരിക്കയാലും അഗമ്യരൂപയും അനന്തചിന്തയാല്‍ ആകുലയും വ്യഥിതയും പൈതൃകവഴിയില്‍ അധ്വാനലേശമില്ലാതെ മൂന്നിനു മുന്നൂറുനേരവും മൂക്കുമുട്ടെ തിന്നുമുടിച്ചും തൊറൈകാഴ്ചി കണ്ട് രസിച്ചും കഴിയാനിടവരികകൊണ്ട് മനസ്സ് ചെകുത്താന്റെ ഒന്നാന്തരമൊരു വര്‍ക്കുഷോപ്പുപോലെയായിത്തീര്‍ന്നതോ എന്നുതോന്നിക്കുന്ന ഭൂമിമലയാളത്തിലെ ഒരു സ്ത്രീപ്രജ 'മുത്തമണിസ്തനയുഗം പതിഞ്ഞതായി മെത്തമേലരിയ പാടു കാണ്‍മുഞാന്‍ ചിത്തമോഹിനി കമിഴ്ന്നതില്‍ കിടന്നത്തല്‍ പോക്കിയതിനുണ്ടു ലക്ഷണം' എന്നമാതിരി തിരിഞ്ഞും മറിഞ്ഞും കിടന്ന് ചിന്താവിഷ്‌കാരതത്പരയായി മനസിന്റെ അന്തരാളങ്ങള്‍ ഉലഞ്ഞനിലയില്‍, കണങ്കാലിനു മേലേക്കുമാറിക്കിടന്ന നിശാവസ്ത്രത്തിന്റെ തുമ്പുടക്കി, അതു വലിച്ചുപറിച്ചുകളഞ്ഞ് വിസര്‍ജനഗേഹത്തിലേക്കു 'യുറേക്കാ' എന്നു വിളിച്ചുകൊണ്ട് പാഞ്ഞുചെന്ന് ആത്മപ്രതിഫലിനിയായ സ്വച്ഛസങ്കാശത്തില്‍ സ്വരൂപം കണ്ടു ഭയന്നും അയോഗ്യമായ അഴകളവുകളുളള അവയവഭീകരതകളില്‍ ആത്മരതി നുണഞ്ഞും വിഷയബീജം അണ്‍ഡം ഭേദിച്ചു നങ്കൂരമിട്ടതിന്റെ തൃപ്തിയില്‍ നല്ലോണം വിരേചനം നടത്തിയും ചവരുകളുടെ ബന്ധിതസ്വാതന്ത്ര്യത്തില്‍ ആലോചിച്ചുറപ്പിച്ച, സ്ത്രീകളുടെ വസ്ത്രസ്വാതന്ത്ര്യത്തെക്കുറിച്ചുളള ഒരു ലേഖനം  മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (2010 ജനവരി 31, വില 12 രൂപ) വന്നതിന്റെ ആമുഖത്തിലെ ഏതാനും വരികളാണ് മേലുദ്ധരിച്ചത്. ഇതുങ്ങള്‍ക്കൊക്കെ നേരേചൊവ്വേ കാര്യം പറഞ്ഞുകൂടായോ?
             ആദമിന്റെ വാരിയെല്ലൂരി ഹവ്വയെ സൃഷ്ടിച്ചപ്പൊഴേ കാര്യങ്ങള്‍ കുത്തഴിഞ്ഞു പോയിരുന്നു. ദൈവത്തിന് ഒരബദ്ധം പിണഞ്ഞു. മറ്റെല്ലാ ജീവി വര്‍ഗങ്ങളിലും ആണ്‍ സൗന്ദര്യത്തിന്റെ പ്രതീകമാണ്. സിംഹത്തെ നോക്കൂ, ആനയെ നോക്കൂ, മയിലിനെ നോക്കൂ അങ്ങനെയെല്ലാം. ഹവ്വയുടെ കാര്യത്തില്‍ എല്ലു വലിച്ചൂരിയ കൂട്ടത്തില്‍ സൗന്ദര്യം നല്‍കുന്ന കൂട്ടുദ്രാവകം കൂടി അതില്‍ പറ്റിപ്പിടിച്ചുപോയി. അന്നു മുതലേ പ്രലോഭനത്തിന്റെ കുത്തക സ്ത്രീ കൈവശപ്പെടുത്തിക്കളഞ്ഞു. ഇന്നും അതു തുടരുന്നു. വസ്ത്രം ഇന്ന് പ്രലോഭനത്തിനുളള ഒരു ആയുധം കൂടിയായിത്തീര്‍ന്നിരിക്കുന്നു. ഈ സത്യത്തെയാണ് ചരിത്രപരവും പ്രത്യയശാസ്ത്രപരവുമായ മാനങ്ങളിലൂടെ ആയമ്മ പോളിഷ് ചെയ്യാന്‍ ശ്രമിക്കുന്നത്. പഴയ കാലത്ത് മിക്ക ഗ്രാമങ്ങളിലും ഓരോ ചട്ടമ്പിയും ഓരോ അഭിസാരികയും കാണും അവരെ ഭയന്നും സ്വപ്‌നം കണ്ടും കഴിഞ്ഞാല്‍ മതിയായിരുന്നു. ഇന്ന് കാര്യങ്ങള്‍ മാറി. ഓരോ മനുഷ്യനിലും ഒരു ചട്ടമ്പി വളര്‍ന്നു വരാന്‍ തുടങ്ങിയിരിക്കുന്നു; ഓരോ സ്ത്രീയിലും ഒരു അഭിസാരികയും. ഇതാണ് കാലം വരുത്തിയ മാററം. എല്ലാവരും വഴിവിട്ടു പോകുന്നു എന്നല്ല, വസ്ത്രധാരണത്തില്‍ ആ നിലയിലാണ് സംഗതിയുടെ പോക്ക്.
          വസ്ത്രധാരണത്തിലല്ല ഫാഷന്‍ വന്നത്, വസ്ത്രലോപത്തിലാണ്. ചാനലുകള്‍ വഴി എത്ര അല്പവസ്ത്രധാരിണികളാണ് നിത്യവും ചാനലുകള്‍ വഴി വീട്ടില്‍ വന്നു പോകുന്നത്! (ഇവരെ കാണുന്നത് എനിക്കൊരു ബുദ്ധിമുട്ടാണെന്നല്ല, വീട്ടിലുളള മറ്റുളളവരെയെല്ലാം എന്നും എവിടെ പറഞ്ഞു വിടാനാണ്!) നിര്‍മ്മാതാവിന്റെ അഞ്ചെട്ടു ലക്ഷം പൊടിച്ച് ഒരു സീരിയലിന്റെ പൈലറ്റ് എപ്പിസോഡ് പിടിക്കാന്‍ പോയ വകയില്‍ പഠിക്കാന്‍ പറ്റിയ കാര്യം നിത്യജീവിതത്തില്‍ നാം ധരിക്കാന്‍ പാകത്തിനു തയ്ക്കുന്നതുപോലെയല്ല സിനിമയിലും മറ്റും സ്ത്രീകള്‍ക്ക് വസ്ത്രാലങ്കാരം നടത്തുന്നത് എന്നതാണ്. ജീവിതത്തില്‍ ഒരിക്കലും ധരിക്കാന്‍ കഴിയാത്ത തരത്തിലുളളതാണ് സിനിമയിലെ ആണിന്റെയും പെണ്ണിന്റെയും വസ്ത്രം. പെണ്ണുങ്ങള്‍ക്ക് തൊലിയോടുചേര്‍ന്നുകിടക്കുന്ന മറ്റൊരു തൊലിപോലെ വേണം തുണികള്‍. ആച്ഛാദിതമായി അകത്തുളളത് പുറത്തുകാണിക്കുന്നതാണ് വസ്ത്രാഹങ്കാരം. നൃത്തം എന്ന പേരു പറഞ്ഞാല്‍ കാമകലയിലെ 64 പൊസിഷനുകളും ( ആ അത്രേ എനിക്കറിയാവൂ!) സിനിമയില്‍ ഡമോ കാണിക്കാന്‍ നടികള്‍ തയ്യാര്‍. ഇതൊക്കെ കണ്ട് ഉടപ്പിറന്നോളും ഒരുമ്പെട്ടോളാകുമ്പോഴാണ് ഒരു ബുദ്ധിമുട്ട്.
          ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ നാട് കിരാതത്വത്തിലേക്കാണ്. ബസില്‍ സ്ത്രീകള്‍ക്കു സംവരണം, ട്രെയിനില്‍ പ്രത്യേക കോച്ച്, പഞ്ചായത്തില്‍ സംവരണം എന്നുവേണ്ടാ സമത്വം ആവശ്യപ്പെടുന്നവര്‍ സമമായിനില്‍ക്കാന്‍ തയ്യാറല്ലെന്നു മാത്രം. എല്ലായിടത്തും അവര്‍ക്കു ലേഡീസ് ഒണ്‍ലി വേണം. പക്ഷേ സ്ത്രീകളുടേതുമാത്രമായ ഒരേ ഒരു ജീവി പുരുഷന്‍ മാത്രമാണ്. അതു മറക്കരുത്. മനസ്സിലായില്ലേ? മനസിലാക്കിത്തരാം.
            ഒരു നമ്പൂതിരി ത്രിശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ട്രാന്‍സ്‌പോര്‍ട്ടു ബസ്സില്‍ കയറി. കുറെക്കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിനു കലശലായ മൂത്രശങ്ക! എങ്ങും അധികനേരം ബസ് നിര്‍ത്തുന്നുമില്ല. കടിച്ചുപിടിച്ചിരുന്ന അദ്ദേഹം കായങ്കുളമെത്തിയപ്പോള്‍ ഡ്രൈവര്‍ സിഗരറ്റു വലിക്കാനിറങ്ങിയതുകണ്ട് ചാടിയിറങ്ങി ടോയ്‌ലറ്റിലേക്കോടിക്കയറി കാര്യം സാധിക്കാന്‍ തുടങ്ങി. ഔട്ട് പോസ്റ്റില്‍ ഡ്യൂട്ടിയിലായിരുന്ന പോലീസുകാരന്‍ നോക്കുമ്പോള്‍ ഒരുത്തന്‍ 'ലേഡീസ് ഒണ്‍ലി' എന്നെഴുതിയ ടോയ്‌ലറ്റിലേക്കോടി കയറുന്നു. അയാള്‍ ചെന്ന് കക്ഷിയുടെ കോളറിനു കുത്തിപ്പിടിച്ച് പുറകോട്ടേക്കു വളച്ച് 'ബോര്‍ഡു കണ്ടോടാ' എന്നു ചോദിച്ചു. അപ്പോള്‍ നമ്പൂതിരി  രണ്ടു വിരലുകള്‍ക്കിടയിലിരിക്കുന്ന സംഗതിയിലേക്കും പോലീസുകാരന്റെ മുഖത്തേക്കും ഏകലോചനം നടത്തിക്കൊണ്ടു പറഞ്ഞു: 'This is also meant for ladies only sir, 'he' only entered the toilet.'

5 അഭിപ്രായങ്ങൾ:

  1. ഒരു നമ്പൂതിരി ത്രിശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ട്രാന്‍സ്‌പോര്‍ട്ടു ബസ്സില്‍ കയറി. ഈ നമ്പൂതിരി പ്രകാശ്‌ ഡി നമ്പൂതിരി തന്നെ??

    മറുപടിഇല്ലാതാക്കൂ
  2. ഞാൻ താഴേ നിന്നും മുകളിലേക്ക് വരാം,
    ബസില്‍ സ്ത്രീകള്‍ക്കു സംവരണം, ട്രെയിനില്‍ പ്രത്യേക കോച്ച്
    ബ്ലൊഗിൽ സ്ത്രീകളുടെ പിന്നാലെ എല്ലാവരും അല്ലെ!! എന്തൊരു ലോകം സ്ത്രീയുടെ ശരീരത്തിൽ സാരിചുറ്റിയത് പോലെ ചുറ്റിത്തിരിയുന്നു കേസരികൽ,
    അഭിപ്രായം പറയാൻ ഒന്നുരണ്ടുവട്ടം വായിക്കണം സമയം കുരവുണ്ട്,
    ആനന്ദത്തിന്റെയും സംതൃപ്തിയുടെയും വൈയക്തികമായ ഇടങ്ങളും നാം കാണാതിരുന്നുകൂടാ, ഇതിന്റെ അടിവസ്ത്രത്തിൽ ഒരുഒപ്പ് വെക്കാം
    ഓഹൊ അപ്പൊ ഒരുപണിയുമില്ലാതെ തിന്നുമുടിച്ചിരിക്കുമ്പോൾ തോന്നുന്ന
    ചില്ലറ പിശകുകൽ അത് ശമിച്ചുകൂടെ രാവിന് കട്ടി കൂടുമ്പോൽ,
    അപ്പോൽ കണ്ണിലിരുട്ടു കേരുമോ ഈ പുരുഷകേസരിക്ക്.
    ഇങ്ങനെ മുത്തമിടാൻ എന്തെങ്കിലും വേണ്ടേ ശരീരത്തിൽ?
    കമഴ്ത്തികിടത്തിയും മലർത്തികിടത്തിയും ആസ്വദിക്കുമ്പോൽ ഈ വരികളിലെ ലൈഗിഗത ഓർക്കാറുണ്ടോ ആവോ?
    അതു ശരി അപ്പോൽ മനസ്സിലാവാത്തതാണ് കാര്യം പച്ചയായി പറഞ്ഞില്ല, പറയാം എന്റെ ബ്ലോഗിൽ പക്ഷെ പിന്നെ അവിടെവന്ന് ചിലരൊക്കെ പറയുന്നത് പോലെ വല്ല അശ്ലീല മാസികകൾക്കും അയച്ച്കൊടുക്കാൻ പറയരുത്.
    ഇപ്പോൾ ഓരോ ഗ്രാമത്തിലും ഒരു അഭിസാരികമാത്രം എന്ന് പറയാത്തത് ഭാഗ്യം.
    ......ആയമ്മ പോളിഷ് ചെയ്യാന്‍ ശ്രമിക്കുന്നത്.
    ഇത് വെറും അസൂയ മത്രം പോളിഷ് ചെയ്ത് മിനിക്കി വെച്ച സാധനം നിങ്ങളുടെ മുന്നിലേക്ക് നിർത്തി തന്നു അതാണ് കുറ്റം.
    വസ്ത്രധാരണത്തിലല്ല ഫാഷന്‍,വസ്ത്രലോപത്തിലാണ്
    സമൂഹത്തിന് എന്താണോ ആവശ്യം അത് അവർ നൽകുന്നു.
    മുഴുവൻ വസ്ത്രം ധരിച്ച സിനിമകൾ വിജയിക്കതെ വന്നിരിക്കുന്നു, ഇതു വസ്ത്രം ധരിക്കുന്നവരുടെ കുഴപ്പമോ അതൊ അത് കാണാൻ ആഗ്രഹിക്കുന്നവരുടെ കുഴപ്പമോ? വ്യക്തമാക്കിയാൽ കൊള്ളാം.
    ഇതൊക്കെ കണ്ട് ഉടപ്പിറന്നോളും ഒരുമ്പെട്ടോളാകുമ്പോഴാണ് ഒരു ബുദ്ധിമുട്ട്
    കണൻ ആളുള്ളപ്പോൽ പിറന്നപടി കാണിച്ചില്ലെങ്കിലല്ലേ അത്ഭുതം.
    എന്തിനാ അത് മാത്രം ആ‍ാംഗലേയമാക്കിയത്,
    കുണ്ടൻ പ്രയോഗം അറിയാത്ത നമ്പൂതിരി.
    അവസാനമായി പരയട്ടെ
    ഈ 90 ഡിഗ്രി ആവുന്നതാണ് എല്ലാ കുഴപ്പത്തിനും കാരണം!!!

    മറുപടിഇല്ലാതാക്കൂ
  3. എന്റമ്മോ ഒരു പോസ്റ്റിനെ കളിയാക്കിയതിന് ആദ്യത്തെ മിത്രത്തിന്റെ കയ്യില്‍ നിന്നും കിട്ടിയതാണ് ഇത്. പെണ്ണുങ്ങള്‍ ദേഷ്യപ്പെടുമ്പോളാണ് സൗന്ദര്യം എന്ന് ആരോ പറഞ്ഞിട്ടുണ്ട്. പക്ഷേ എന്റെ മൗസിന് സൗന്ദര്യം കാണാന്‍ ശേഷിയില്ലാതായിപ്പോയല്ലോ. പ്രിയപ്പെട്ട സ്‌നേഹിത, നമുക്ക് താത്പര്യമുളളവര്‍ പറയുന്നത് നന്നാണെന്നും അനിഷ്ടമുളളവരാകുമ്പോള്‍ പറയുന്നത് പരമബോറും എന്നു പറയുന്നത് ബുദ്ധിപരമായി സത്യസന്ധമല്ല. ആയിരം പേര്‍ കമന്റെഴുതിയാലും ആയുസ്സുളള രചനകളേ ശേഷിക്കൂ. അതില്‍ പെടുന്നതല്ല ഞാന്‍ എഴുതുന്നതൊന്നും. ശാന്തമായി പ്രതികരിക്കൂ. സസ്‌നേഹം.

    മറുപടിഇല്ലാതാക്കൂ
  4. ഏറക്കാടന്‍, രാജീവ് ദാനിയേല്‍ നന്ദി. ആത്മപരിഹാസം കലയാക്കിയിട്ടുളള രണ്ടു വര്‍ഗങ്ങളാണ് സിക്കുകാരും നമ്പൂതിരിമാരും രാജീവ് ദാനിയേല്‍ തന്ന ഉടുപ്പ് സന്തോഷപൂര്‍വം ഞാനിട്ടോളാം.

    മറുപടിഇല്ലാതാക്കൂ