2010, ജനുവരി 29, വെള്ളിയാഴ്‌ച

അപ്പുക്കുട്ടന്‍ ഈ ബ്ലോഗിന്റെ ഐശ്വര്യം

       കഴിഞ്ഞ ദിവസത്തെ പോസ്റ്റ് പലരും വായിച്ചെങ്കിലും ആരും കമന്റുകളൊന്നും എഴുതിയതായി കണ്ടില്ല. അതില്‍ നിന്നും വായിച്ചവരെല്ലാം എബൗ ആവറേജ് മാന്യന്‍മാരാണെന്നു മനസിലായി. അല്പസ്വല്‍പം മന്ത്രവാദവും കൂടോത്രവും ഒക്കെ അറിയാവുന്ന ആളായതുകൊണ്ട് പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ബൂലോകവാസികളുടെ അറിവിലേക്ക് പ്രസിദ്ധപ്പെടുത്തിയേക്കാമെന്നു വിചാരിച്ചു. ചില കൂതറകള്‍ ഇങ്ങനെയൊരുത്തന്‍ ഇവിടുണ്ടെന്നറിഞ്ഞിട്ടും ഈ ഭാഗത്തേക്കു തിരിഞ്ഞുനോക്കിയില്ല. അവറ്റകളുടെ സൈറ്റില്‍ കരിങ്കാളിയുടെയും കരിങ്കുട്ടിയുടെയും വൈറസുകള്‍ കടന്നാക്രമിച്ച് സിസ്റ്റം അപ്പാടെ ഹാങ്ങാക്കി. നന്ദന എന്ന ബ്‌ളോഗര്‍ ഞാന്‍ വായിക്കുന്നതിനു മുമ്പേ മാതൃഭൂമി വായിച്ചിരുന്നതുകൊണ്ട് സ്ത്രീകളുടെ വസ്ത്രധാരണത്തെപ്പറ്റിയുളള അഭിപ്രായം കവിതയാക്കി മാതൃഭൂമിയേപ്പറ്റിയുളള സൂചന പോലുമില്ലാതെ പോസ്റ്റു ചെയ്തു. അതുകൊണ്ടെന്താ എത്ര മൗലികമായ ആശയം എന്നു പറഞ്ഞ് 7 മരങ്ങോടന്‍മാര്‍ ഉഗ്രന്‍ കമന്റുകളെഴുതി.
      ചിത്രകാരന്‍, നിസ്സഹായന്‍ തുടങ്ങിയ ഒരു പറ്റം ബുദ്ധിസ്റ്റ്-അംബേദ്കറിസ്റ്റ്-നിരീശ്വരവാദ നായകര്‍ പോസ്റ്റ് വായിച്ചു സഹായിക്കാറുണ്ടെങ്കിലും ഞാന്‍ ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് കലാമണ്ഡലം ഗോപിയുടെ മൂന്നാം ദിവസത്തെ നളനെ കാണാന്‍ പോയത് അറിഞ്ഞില്ല. അല്ലെങ്കില്‍ ബ്രാഹ്മണ്യം ഊട്ടിവളര്‍ത്തിയ വരേണ്യവര്‍ഗത്തിന്റെ അര്‍വാചീനമായ മേധാവിത്വത്വരയുടെ പ്രതീകമായ ആ ദുഷ്ടിനെപ്പറ്റി തീര്‍ച്ചയായും കമന്റെഴുതിയേനെ. മനസ്സുകൊണ്ടു വിപ്ലവകാരിയായാല്‍ അങ്ങേയറ്റം ഞാനൊരു വിവേകാനന്ദനായേനെ ഒരിയ്ക്കലും ഒരു കമ്യുണിസ്റ്റുപാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് എടുക്കുകയില്ല. എത്രമാത്രം നിരീശ്വരവാദിയായാലും അങ്ങേയറ്റം ഞാനൊരു ബുദ്ധനായേക്കും ഒരിക്കലും യുക്തിവാദിസംഘത്തില്‍ അംഗമാകുകയില്ല. നിരീശ്വരവാദികളായാല്‍ ഒരു നാടിന്റെ സാംസ്‌കാരിക വൈവിധ്യത്തെ, തെയ്യം, തിറ, ഉത്സവങ്ങള്‍ തുടങ്ങിയ അനുഷ്ഠാനങ്ങളെ നാം അകറ്റുകയാണ്. മതങ്ങളും അവയുടെ അബദ്ധപഞ്ചാംഗങ്ങള്‍ നിറഞ്ഞ അനുഷ്ഠാനങ്ങളുമില്ലായിരുന്നെങ്കില്‍ ഈ ഭൂമി എത്ര വിരസമായിരുന്നേനെ! എത്രയാന്ത്രികമായിരുന്നേനെ. പഴയ കാലത്തെ ഋഷിമാര്‍ അമ്പലനടയില്‍ പ്രസാദം വാങ്ങാന്‍ തിക്കിതിരക്കിയവരോ പൊങ്കാലയിടാന്‍ വണ്ടി പിടിച്ചു പോകുന്നവരോ ആയിരുന്നില്ല. അവര്‍ മതം മനുഷ്യനെ ആശ്വസിപ്പിക്കുന്നത് നോക്കിക്കണ്ടു. പക്ഷേ സ്വയം പലതില്‍ നിന്നും വിട്ടു നിന്നു.
         കാക്കര കൂക്കര തുടങ്ങിയ ബൂലോകനിവാസികള്‍ വല്ലപ്പോഴും ഈ ബ്‌ളോഗു സന്ദര്‍ശിച്ചു കാണിക്കയിട്ടു. അവര്‍ക്കു അമ്പരപ്പിക്കുന്ന ഹിറ്റുകളുണ്ടായി. ബ്ലോഗില്‍ ആദ്യാക്ഷരം കുറിക്കുന്ന ചില ബാലന്‍മാര്‍ അബദ്ധത്തില്‍ ഇവിടം സന്ദര്‍ശിച്ചു. അവര്‍ക്ക് നല്ല ആണുങ്ങളുടെ ബ്‌ളോഗു സന്ദര്‍ശിക്കുന്നതുവരെ കൊണ്ടു നടക്കാന്‍ ഒരു വിഡ്ജറ്റു കിട്ടി. ബാംഗഌരില്‍ നിന്നുളള ഒരു ജ്യോത്സ്യന്‍ ബ്ലോഗര്‍ ആദ്യകാലത്ത് എന്നെ രണ്ടു തെറി പറഞ്ഞു. അയാളുടെ കക്ഷികളെല്ലാം കുടമാളൂര്‍ ശര്‍മയുടെ അടുത്തേക്കു കൂട്ടമായി പൊക്കളഞ്ഞു.
അമേരിക്കയിലെ ശാശി ശീശീ എന്നീ രണ്ടു വൃദ്ധകന്യകകള്‍ ഈ ബ്ലോഗിനെപ്പറ്റി അവരുടെ കൂട്ടുകാരികളോട് നല്ലവാക്കു പറഞ്ഞു. എന്തൊരത്ഭുതം മാന്ദ്യം വന്ന ഒരു സായിപ്പ് അവര്‍ക്കു കല്യാണമാലോചിച്ചു. ഗള്‍ഫിലെ നഴ്‌സുമാരായ രണ്ടു സുന്ദരിക്കോതകള്‍ ഇത് അശ്ലീലമാണെന്ന് അപവാദം പറഞ്ഞു. എന്തുപറ്റി? ആലോചിച്ചുറപ്പിച്ചിരുന്ന അവരുടെ കല്യാണച്ചെക്കന്‍മാരെ പെണ്‍വാണിഭക്കേസില്‍ പോലീസുപൊക്കി.       എന്തിനധികം പറയണം എന്താണെന്നറിയാത്തതുകൊണ്ട് ആദ്യസമയത്ത് ഈയുളളവന്‍ adsense എന്നയിടത്തു ചെന്ന് വിവരങ്ങള്‍ സമര്‍പ്പിച്ചു. ഗൂഗിള്‍ എന്ന ഭീമന്‍ പറഞ്ഞു മോനേ 6 മാസം കഴിഞ്ഞു വാ നോക്കാം എന്ന്. കൃത്യം 41 ദിവസം കഴിയുന്നതിനു മുന്‍പേ ചൈനയില്‍ നിന്നുളള ഹാക്കര്‍മാര്‍ അവരുടെ സൈറ്റുകള്‍ കടന്നാക്രമിച്ചു. അപ്പുക്കുട്ടന്‍ എന്ന ബ്‌ളോഗര്‍ ഇതിലെ എല്ലാ പോസ്റ്റുകളും വരുമ്പോള്‍ 100 പേര്‍ക്ക് ഈമെയില്‍ അയച്ചു വിവരം പറഞ്ഞു. എന്തദ്ഭുതം ഇന്നലെ അപ്പുക്കുട്ടന് 3 കുട്ടികള്‍ ഉണ്ടായി. നിങ്ങളും ഗുണമോ ദോഷമോ ആകട്ടെ ഈമെയിലോ ഫീമെയിലോ അയച്ചു നോക്കൂ എന്താ സംഭവിക്കുന്നതെന്നറിയാമല്ലോ?

16 അഭിപ്രായങ്ങൾ:

  1. ഒന്നു മോഹിപ്പിച്ചൂ പ്രകാശാ (ഹൈ, തന്റെ ഇല്ലപ്പേര്‌ മറന്നൂട്ടൊ, പ്രായായേന്റ്യാവും, പ്പൊന്നും ഓർമ്മേല്‌ നിക്ക്ണില്യ).... ഇനീപ്പൊ എന്റെ കാര്യം വല്ലത്വാണോ വ്ടെ പറേണത്‌ ന്ന് ഒന്നു ശങ്കിച്ചു. ച്ചാൽ, ഞാൻ ഒരു ബ്ലോഗിന്റെ ഐശ്വര്യാന്നൊക്കെ പർഞ്ഞാലും കേട്ടാലും ഒട്ടും മുഷീല്ല്യലോ.

    വന്നു നോക്കീപ്ലെന്താ രു കഥ. എന്റെ പേര്‌ കാണണച്ചാൽ ശ്ശ്യൊരൂട്ടം ബുദ്ധിമുട്ടണ്ട്യേരും ന്ന് മനസിലായി. ഈ എഴുതീക്കണതൊക്കെ വായിക്ക്വേം ചീതു, കൊർച്ചൊരൂട്ടൊക്കെ മനസിലാവ്വേം ചീതു. ന്ന്ട്ടെന്താ കഥ, എന്റെ പേര്‌ അടീലെവ്ട്യോ എഴ്‌തീട്ട്ണ്ട്‌ന്നല്ലാതെ ഐശ്വര്യാവാൻതക്കോണം ഒന്നൂല്ല്യന്നെ.

    വികടൻ, ച്ചാ സരസനന്നെ, സംശല്ല്യ, നിശ്ശം.

    അദ്ച്ച്ട്ട്‌ നൂറാൾക്ക്‌ മെയ്‌ലയയ്ക്കനൊന്നും നേരല്ല്യ, ആവശ്യത്തിന്‌ പണി പ്പളന്നെ വ്ടേണ്ട്‌.

    മറുപടിഇല്ലാതാക്കൂ
  2. ഹഹഹഹ..... നന്നായിരിക്കുന്നു, ബ്ലോഗ് തമാശകള്‍ !!!

    മറുപടിഇല്ലാതാക്കൂ
  3. എനിക്കിത് കിട്ടണം എല്ലാപോസ്റ്റുകളും വായിച്ച് സമയമില്ലാതിഉന്നിട്ടും അഭിപ്രായം ഇട്ട് എഴുതാൻ ഇത്തിരി വീഞ്ഞ് കൊടുത്തപ്പം അത് ഒരുതുള്ളിമറക്കതെ മോന്തിയിട്ട് ഇപ്പം എനിക്കിട്ട് താങ്ങുന്നു അല്ലേ!!
    ഞാൻ പത്രം വായിച്ചു പോലും ഞാനൊരു കാര്യം ചെയ്യം ആരൊക്കെയോ പറയുന്നത് പോലെ ഇരുട്ടറയി ഒതുങ്ങികൂടാം എന്നൾ താങ്കൾക്ക് ഹിറ്റും അഭിപ്രായവും കൂട്ടാ‍മല്ലോ?
    ഏഴ് കമന്റല്ല ഇരുപത്തിനാല് കമന്റായി, അപ്പോൾ ഇതായിരുന്നു കാര്യം അവിടെകാണാതിരുന്നത്, ചെവിനുള്ളിക്കോ എന്റേയല്ല!
    കമന്റില്ലാതെ പുഴുത്ത് നരവന്ന് കത്തിച്ചു കളയും താങ്കളുടെ ബ്ലോഗ്.
    താഴേ പറഞ്ഞ ഭീകരന്മാരൊക്കെ വലിയവന്മാരാ ഞാനൊരു പാവം എന്നെ വിട്ടേര് ! കഴിഞ്ഞ പോസ്റ്റ് എനിക്ക് വായിക്കൻ കഴിഞ്ഞില്ല അതാണോ കാര്യം എങ്കിൽ ഇപ്പോൽ തന്നെ വായിചേക്കം,
    ഒരു സ്ത്രീവാദിയാണെന്ന് തോന്നുന്നല്ലോ അതോ സദാചാര വാദിയോ? രണ്ടും താങ്കൾക്ക് ചേരില്ല!!
    കമന്റുകൾ കിട്ടാത്തതിന് മറ്റുള്ളവരുടെ ശരീരത്തിലോട്ട് കയറിയിട്ട് കാര്യമില്ല (എന്റെയല്ല) എവിടേയെങ്കിലും പോയി കമന്റണം, പോസ്റ്റിനേക്കൽ കൂടുതൽ കമന്റുന്നവർക്ക് കൂടുതൽ കമ കിട്ടും
    അല്ലത്തവർ പോസ്റ്റ്മിട്ട് ഇങ്ങനെ കൂക്കിവിളിക്കും
    ഓഹൊ ഓഹൊ ഓഹൊ!!
    ഒരു സത്യം പറയാം ഞാൻ മാത്രുഭൂമി വായിച്ചിട്ടില്ല

    മറുപടിഇല്ലാതാക്കൂ
  4. എന്തായാലും എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോ
    പക്ഷെ എന്റെ ബ്ലോഗിൽ കമന്റുന്നവരെ കുറിച്ച് പറഞ്ഞാൽ എനിക്ക് സഹിക്കില്ല! അവരെയങ്ങ് വിട്ടേരെ!! അവർ താങ്കളെ പോലെ വലിവായിൽ സാഹിത്യം വിൾമ്പുന്നവരല്ല വിളമ്പുന്നവരുമായി സഹവാസമുള്ളവരുമല്ല!!!
    നന്മകൽ നേരുന്നു
    സ്വന്തം നന്ദന

    മറുപടിഇല്ലാതാക്കൂ
  5. എടോ സാറെ താങ്കള്‍ ഇത്ര തൊട്ടാവാടിയായാലോ? ഇങ്ങനെയൊക്കെയെഴുതുമ്പോഴല്ലേ താങ്കളുടെ ബ്‌ളോഗില്‍ എന്താണെന്ന് ആളുകള്‍ വായിക്കൂ. പിന്നെ താങ്കളുടെ ബഌഗില്‍ കമന്റിയവര്‍ എന്നെ തെറിവിളിക്കാന്‍ വരുമ്പോഴല്ലേ ഇവിടെയും ആരെങ്കിലും വരൂ. ഇതൊക്കെയൊരു തമാശയായിട്ടെടുക്കേണ്ടേ. മാതൃഭൂമിയിലെ ലേഖനവുമായി സാമ്യമുണ്ടെന്നു പറഞ്ഞതു സത്യം. അതങ്ങനെയല്ല എന്നു താങ്കള്‍ പറയുമ്പോള്‍ ഞാനതു മുഖവിലയ്‌ക്കെടുക്കും. തെറ്റുപറ്റിയതില്‍ ക്ഷമ ചോദിക്കും. പക്ഷേ അത് 10 പേര്‍ എന്നെ തെറി വിളിച്ചു കഴിഞ്ഞിട്ടു മതിയായിരുന്നു. Satire എന്ന ലേബലിലാണ് അതെഴുതിയത്. ചിത്രകാരനും നിസ്സഹായനുമൊന്നും പരിഭവം തോന്നിയില്ലല്ലോ? ഒരിക്കലും വിമര്‍ശനങ്ങളെ ഭയക്കാതെ എഴുതുക. ആത്മാര്‍ത്ഥമായും ക്ഷമിച്ചേക്കണേ. ഞാന്‍ ബ്‌ളോഗില്‍ വന്ന് വലതുകാല്‍ വച്ചു കയറി ആദ്യമായി ഒരു കമന്റിട്ടത് കാളിന്ദീതീരം Lakshmi എന്നയാളിന്റെ പോസ്റ്റിലായിരുന്നു. 67 കമന്റുകള്‍ക്കു ശേഷം ഞാന്‍ സുല്ലിട്ടു പോന്നു. നന്ദി.

    മറുപടിഇല്ലാതാക്കൂ
  6. പ്രിയ പ്രകാശ്,
    ആരുടേയും വിമർശങ്ങളെ ഞാൻ ഭയക്കുന്നില്ല, അങ്ങിനെയെങ്കിൽ ഞാൻ ചിത്രകാരന്റേയും കെ.പിയുടേയും ബ്ലോഗിൽ അവർക്കെതിരായി കമന്റിടുമായിരുന്നില്ല.
    ചിത്രകാരനും നിസ്സഹായനുമൊന്നും പരിഭവം തോന്നിയില്ലല്ലോ?
    ഞനവരെപോലെയല്ല എനിക്ക് കുറച്ച് ലജ്ജയൊക്കെയുണ്ട്, തോന്നുന്നതൊക്കെ വിളിച്ചുപറയില്ല!!!
    എന്നോട് ക്ഷമ ചോദിക്കൻ താങ്കൾ അന്ന് പണം തന്നിട്ടല്ലേ പോയത്!! എനിക്കോർമ്മക്കുറവുണ്ട്, എത്രയാളുകൽ കയറിയിറങ്ങുന്നതാ!!
    ഹൊ ലക്ഷിമിയുടെ കൂടേയും പോറുത്തോ? ഞാൻ വിചാരിച്ചു എന്റെടുത്ത് മാത്രമാണ് സഹവാസം.
    താങ്കളുടെ എഴുത്ത് ഇത്തിരി വലുപ്പം കൂട്ടണം
    അതും ഞാൻ പറഞ്ഞു തരണം
    “വലുപ്പമില്ലാത്ത സാധനം ആരെങ്കിലും ഇഷ്ടപ്പെടുമോ”
    layout-- font color size (അവസാനം)
    വായിക്കനിരുന്നൽ ആളുകളുടെ കണ്ണ് അടിച്ചു പോകും
    അവസാനത്തെ സാഹിത്യം വേണമായിരുന്നോ ഞാനിപ്പഴും ചിന്തിക്കുന്നു.
    നമോവാകം

    മറുപടിഇല്ലാതാക്കൂ
  7. കാക്കര കൂക്കര തുടങ്ങിയ ബൂലോകനിവാസികള്‍ വല്ലപ്പോഴും ഈ ബ്‌ളോഗു സന്ദര്‍ശിച്ചു കാണിക്കയിട്ടു. അവര്‍ക്കു അമ്പരപ്പിക്കുന്ന ഹിറ്റുകളുണ്ടായി.

    ---

    പോരാട്ടൊ, എന്റെ കമാന്റ്‌ ബൂത്തിൽ ഇനിയും സ്ഥലമുണ്ട്‌!

    മറുപടിഇല്ലാതാക്കൂ
  8. ഞാനും ഇവിടെയൊരഭിപ്രായം കാച്ചുന്നൂ..,
    വല്ലഗുണമോ,ദോഷമൊ ഉണ്ടാകൊന്ന് അറിയണ്ടേ...
    പിന്നെഞാനും ഒരു മന്ത്രവാദിയാണ് കേട്ടൊ, ഇവിടെ ഈ ബിലാത്തിപട്ടണത്തിൽ !
    A real Magician/ ഒരു മാജിക് ടീച്ചർ.

    മറുപടിഇല്ലാതാക്കൂ
  9. അപ്പൂട്ടന്‍ മുത്തശ്ശാ, നാടുനീളെ സംബന്ധോം കഴിച്ച് കണ്ടടം നെരങ്ങി ങ്ങനെ നടന്നാ മതിയോ? ആവതില്ലാതെ വരുമ്പോ ഇവറ്റകള് കാണുംന്ന് വല്ല നിശ്ശംണ്ടോ മുത്തശ്ശന്? മുത്തശ്ശന്‍ ഐശ്വര്യാണെന്ന് ഞാന്‍ ഒരിക്കലും പറയില്യ. തെറ്റല്ലേ അത്? അവലക്ഷണം കെട്ട സത്വം ഐശ്വര്യാണെന്ന് പറയ്കാ. വകേലൊരു മുത്തശ്ശനായിപ്പോയില്ലേ, ദീസോം ഇവിടെ വന്നാ ഒരു നേരത്തേക്കു വേണ്ടതെന്താന്നു വച്ചാ ഞാന്‍ തരാം. ബാക്കയൊക്കെ എവിടുന്നാന്നു വെച്ചാ തെണ്ടി തിന്നോളുക.

    മറുപടിഇല്ലാതാക്കൂ
  10. ചിത്രകാരന്‍, കാക്കര, ബിലാത്തിപട്ടണം നന്ദി. വീണ്ടും വരിക. ബിലാത്തിപട്ടണം ഒരു നാലാം വേദ മന്ത്രവാദിയാണെന്നു തോന്നുന്നു. നോം ഒറിജിനല്‍. നമ്മുടെ ഗുരു ചുട്ടകോഴീനെ പ്രോപ്പല്ലര്‍ വെച്ച് പറപ്പിച്ചിട്ടുണ്ട് സിനിമയില്‍ കാണിക്കാന്‍ വേണ്ടി. ധന ആകര്‍ഷണഭൈരവയന്ത്രം വേണോ രണ്ടെണ്ണം എടുക്കട്ടെ?

    മറുപടിഇല്ലാതാക്കൂ
  11. eni njan mathram comment itathe pokunnilla. pedi kondalla. cheriya bhayama karanam.. hahhha

    മറുപടിഇല്ലാതാക്കൂ
  12. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  13. അപ്പൂട്ടന് എന്തിന്റെ കേടാ? ഒരു നമ്പൂരി ഫലിതം ആസ്വദിക്കാന്‍ ശേഷിയില്ലെങ്കില്‍ പറയൂ ഞാന്‍ ആത്മഹത്യ ചെയ്യാം. താങ്കളുടെ കമന്റിലെ ആദ്യവരി ഒഴിച്ച് ബാക്കി നീക്കം ചെയ്യണം.

    മറുപടിഇല്ലാതാക്കൂ
  14. നമ്പൂരിഫലിതം ആസ്വദിച്ചിരിക്കുന്നു.
    വന്നുവന്നിപ്പോൾ ഏതാ തമാശ ഏതാ സീരിയസ്‌ എന്നറിയാനാവാത്തവിധം കോലംകെട്ടു ചർച്ചകൾ, അതിനാൽ തോന്നിയതാ, ക്ഷമി.
    കമന്റോടെ എടുത്തു ചവറ്റുകൊട്ടേൽ ഇട്ടിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  15. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ