ആന്ധ്രാ കത്തിയെരിയുമ്പോള്‍, സ്ത്രീ എന്ന അദ്ഭുതപ്രതിഭാസത്തിന്റെ ഉളളറകളിലേക്കു കടന്ന് സത്യദര്‍ശനത്തിനായി തന്റെ ചക്ഷുസ്സുകളെ ജാഗരൂകമാക്കി വെച്ച രാജപുംഗവന്റെ കഥ കേട്ട് ശബരിമലക്കോളിന് പിച്ചയെടുക്കാന്‍ വന്ന ആന്ധ്രാക്കാരന്‍ തെണ്ടി വരെ പുളകിതനായി. ഉണ്ണിത്താന്‍ വെല്ലുവിളിച്ചതുപോലെ വൈദ്യപരിശോധനയ്‌ക്കെങ്ങാന്‍ തുനിഞ്ഞാല്‍ ഡോക്ടര്‍ നാണങ്കെട്ടുപോവുകയേ ഉളളൂ. 85 കാരനായ തിവാരി യൂ.പി ബ്രാഹ്മണനാണെങ്കിലും ധ്വജപ്രതിഷ്ഠ നടത്താന്‍ കഴിയുമെങ്കിലല്ലേ കൊടിയേറ്റു നടക്കൂ.
1968 ലെ സാഹിത്യത്തിനുളള നോബല്‍ സമ്മാനം നേടിയ വിഖ്യാത ജാപ്പനീസ് സാഹിത്യകാരന്‍ യാസുനാരി കാവാബത്തയുടെ സഹശയനം എന്ന നോവലില്‍ ഒരു തരം ഹോം നേഴ്‌സുമാരെപ്പറ്റി പറയുന്നുണ്ട്. യുവസുന്ദരിമാരായ അവരെ ഒരു മരുന്നു കുത്തിവെച്ച് മയക്കിയ ശേഷം വൃദ്ധന്‍മാരെ സഹശയനത്തിനു വിടും. ഒരു ദിവസത്തേക്ക് വലിയ തുകയാണ്. സൗന്ദര്യം ആസ്വദിച്ചും തൊട്ടും തലോടിയും രാത്രി കഴിയാം. കുരുത്തക്കേടു വല്ലതും കാണിച്ചാല്‍ പെണ്‍കുട്ടി ഉണരും. പിന്നെ സ്ഥാപനം സേവനം അവസാനിപ്പിക്കയും ചെയ്യും. എങ്കിലും ധാരാളം സമ്പന്നരായ വൃദ്ധന്‍മാര്‍ ഈ സേവനം ഉപയോഗിച്ചു. കാരണം യുവതികളോടൊപ്പം ശയിച്ചാല്‍ വാര്‍ദ്ധക്യം ശല്യപ്പെടുത്തില്ലത്രേ! ഇതു വായിച്ചിട്ടാണോ എന്നറിയില്ല കേരളത്തിലെ കിളവന്‍മാരും സ്പര്‍ശനസുഖത്തിനും ദര്‍ശനസുഖത്തിനുമായി പ്രൈവറ്റുബസില്‍ കയറുന്നതും സേഫ്റ്റി പിന്‍ കൊണ്ടുളള കുത്തുകൊളളുന്നതും.
ഇത്തരം കുഴപ്പങ്ങളൊന്നും ഉണ്ടാകാതിരിക്കാന്‍ ജീവിച്ചിരുന്നപ്പോള്‍ 85 റോള്‍സ് റോയ്‌സ് കാറുണ്ടായിരുന്ന ആചാര്യ രജനീഷ് തന്റെ ആശ്രമത്തിലെ സന്യാസിനിമാരുടെയെല്ലാം സ്വത്തുവകകള്‍ തീറെഴുതി വാങ്ങിയിട്ട് പരിപൂര്‍ണ നഗ്നകളാക്കിയാണ് അമേരിക്കയിലെ ഓറിഗോണ്‍ ആശ്രമത്തില്‍ നടത്തിയിരുന്നത്. ഉടുതുണിപോലും നഷ്ടപ്പെട്ടതിനാല്‍ മറ്റെങ്ങും പോയി ജീവിക്കാന്‍ പറ്റാത്തതുകൊണ്ട് അവര്‍ അവിടെത്തന്നെ കഴിഞ്ഞു കൂടി.
അമേരിക്കന്‍ സാമ്രാജ്യത്വത്തെ എതിര്‍ക്കണം എന്ന് കമ്യൂണിസ്റ്റുകാര്‍ പറയുന്നത് ഇതുകൊണ്ടാണ്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റണാണ് വികസ്വരരാജ്യങ്ങളിലെ ഭരണാധികാരികളെ വഷളാക്കിയത്. സര്‍ക്കാര്‍പണം കൊടുക്കുന്ന സേവികമാരായ സുന്ദരികളെ പരമാവധി ഉപയോഗിക്കണം എന്ന അമേരിക്കന്‍ നയമാണ് അദ്ദേഹം മോണിക്കാ ലെവിന്‍സ്‌കിയില്‍ നടപ്പാക്കിയത്. മുന്നിലൂടെയും പിന്നിലൂടെയും ആക്രമിക്കുക അമേരിക്കന്‍ രീതിയാണല്ലോ? കാമുകിയ്ക്കു വേണ്ടി സാമ്രാജ്യം ഉപേക്ഷിച്ച നിസ്തുലമായ പ്രേമത്തിന്റെ ഉദാത്തമാതൃകയോടൊപ്പം ഇതാ ദര്‍ശനസ്പര്‍ശന-സൗഭാഗ്യത്തിനായി ഗവര്‍ണര്‍ പദവി നിഷ്‌കരുണം വലിച്ചെറിഞ്ഞ ഭാരതധീരന്‍!
Pennorumbettaal Ennathu Ethra Valya Sathyamaa
മറുപടിഇല്ലാതാക്കൂഒരുമ്പെട്ടോളെ എന്ന് പെണ്ണിനെ വിളിക്കുന്നത് അതുകൊണ്ടാണല്ലോ?
മറുപടിഇല്ലാതാക്കൂ