2009, ഡിസംബർ 23, ബുധനാഴ്‌ച

പാവാടച്ചരടഴിയുന്നേടത്ത് പാര്‍ട്ടി വളര്‍ത്തുന്നവര്‍

            കളളുകുടിക്കാനും ചീട്ടുകളിക്കാനും വ്യഭിചരിക്കാനും കോണ്‍ഗ്രസ്സുകാര്‍ പിമ്പിലല്ലെന്ന് ഏവര്‍ക്കുമറിയാം. സൂഫിയ മദനിയെ യുദ്ധക്കുറ്റവാളികളെ തൂക്കിക്കൊല്ലുന്നതുപോലെ തൂക്കിക്കൊല്ലണമെന്നു പറഞ്ഞ ഉണ്ണിത്താന്‍ ചെറ്റപൊക്കുന്നതു പിടിക്കാന്‍ പോകുന്ന പി.ഡി.പി. ക്കാരന്റെ വികാരവും മനസ്സിലാക്കാം. ബക്കറ്റുപിരിവിലൂടെയും ഷെയറുവിറ്റും ഉണ്ടാക്കിയെടുത്ത കൈരളി ചാനലിനും ദേശാഭിമാനിക്കും കണ്ട തേവിടിശ്ശികള്‍ പാവാടയഴിക്കുന്ന വാര്‍ത്ത ഇക്കിളി ചേര്‍ത്തടിച്ചിട്ടു വേണോ ഈ രാജ്യത്ത് ജനകീയ ജനാധിപത്യ വിപ്ലവം വരുത്താന്‍! അഭിജാതവര്‍ഗ്ഗത്തില്‍പ്പെട്ടവരുടെയും താരറാണിമാരുടെയും ഗോസിപ്പുകളും പിന്നാമ്പുറക്കഥകളും നമുക്കു വിളമ്പി മനോരമ ഒന്നാമതെത്തും. അത് ഒന്നാമതെത്തല്‍ ലക്ഷ്യമുളളവര്‍ക്കാവശ്യമാണ്. അതല്ലല്ലോ വേറിട്ട ചാനലിന്റെ ലക്ഷ്യം.
          പ്രായപൂര്‍ത്തിയായ ഒരാണും പെണ്ണും ഒരു മുറിയില്‍ കഴിയുന്നത് നിയമപരമായി കുറ്റകരമല്ല. ഈ രാജ്യത്ത് ടൂറിസ്റ്റുകളായി വരുന്ന വിദേശികള്‍ മുന്തിയ ഹോട്ടലുകളില്‍ വന്നു താമസിക്കുമ്പോള്‍ അവരുടെ വിവാഹസര്‍ട്ടിഫിക്കറ്റു പരിശോധിച്ചിട്ടാണോ ചെക്ക് ഇന്‍ ചെയ്യാന്‍ സമ്മതിക്കുന്നത്? എങ്കില്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പട്ടി വരും നാടു കാണാന്‍! അപ്പോള്‍ വിദേശികള്‍ക്കനുവദിക്കുന്ന സൗകര്യം പോലും നാട്ടുകാരനു നിഷിദ്ധം.
          ആരാണീ രാജ്യത്തെ മാന്യന്‍മാര്‍? കമ്യൂണിസ്റ്റുകാരോ? ഒളിവില്‍ താമസിച്ചിട്ടുളള നേതാക്കന്‍മാര്‍ വ്യഭിചരിച്ചിട്ടുളളത്രയും ഒരു പക്ഷേ മറ്റു പാര്‍ട്ടിക്കാര്‍ ചെയ്തിട്ടുണ്ടാകില്ല. ചരിത്രത്തില്‍ അറിയപ്പെടുന്ന വമ്പന്‍മാരെല്ലാം പിടികിട്ടാപ്പുളളികളാണ്. ആചാര്യ വിനോബഭാവെയെപ്പോലുളള പാവങ്ങളോട് ബ്രഹ്മചാരികളായിരിക്കണമെന്ന് 13-ാം വയസ്സില്‍ വിവാഹിതനായ ഗാന്ധിജി ഉദ്‌ബോധിപ്പിച്ചു. വലിയകാര്യങ്ങള്‍ ലക്ഷ്യമിടുന്നവര്‍ വിവാഹം കഴിക്കാന്‍ പാടില്ലത്രേ. തന്റെ അച്ഛന്‍ മരണത്തോട് മല്ലിടമ്പോള്‍ കസ്തൂര്‍ബയുമൊത്ത്  രതി ആസ്വദിക്കുകയായിരുന്നുവെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. 79-ാമത്തെ വയസ്സില്‍ രണ്ടു കന്യകമാരോടൊപ്പം നഗ്നനായി അദ്ദേഹം കിടന്നറങ്ങാറുണ്ടായിരുന്നുവെന്നതാണ് അന്നത്തെ പ്രധാന ഗോസിപ്പ്. എന്തായാലും രണ്ടു പെണ്‍കുട്ടികളുടെ തോളില്‍ തൂങ്ങി അദ്ദേഹം നടന്നു നീങ്ങുന്നത് ഗാന്ധി സിനിമയിലും കാണാം. ഈ സത്യാന്വേഷണ പരീക്ഷണം നിര്‍ത്തണമെന്ന് അന്നത്തെ പല നേതാക്കളും അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നുവത്രേ.
          ജവഹര്‍ലാല്‍ നെഹ്‌റു ഇതിലും കേമനായിരുന്നു. അങ്ങേര് കയറിപ്പിടിച്ചത് ലേഡി മൗണ്ട് ബാററണെയാണ്. ലോര്‍ഡിനും ഇക്കാര്യം അറിയാമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. യൂറോപ്യന്‍മാര്‍ക്ക് വിര്‍ജിനിറ്റിയെക്കാള്‍ പ്രായോഗികതയ്ക്കാണ് പ്രാധാന്യം എന്നതുകൊണ്ട് തിരവല്ലക്കാരന്‍ മത്തായിയിലേക്ക് ആ രഹസ്യം ചുരുങ്ങി.
          മനുഷ്യനും ഒരു മൃഗമാണ്  യുക്തിബോധമുളള മൃഗം. മൃഗീയവാസനകള്‍ അവനിലും അന്തര്‍ലീനമാണ്. സംസ്‌ക്കാരത്തിന്റെയും പരിഷ്‌ക്കാരത്തിന്റെയും ഭാഗമായി അവന്‍ തന്റെ മൃഗീയതയെ മെരുക്കിയെടുത്തിരിക്കുന്നു. ഒരു പുരഷന്‍ ഒരു സ്ത്രീയൊടൊപ്പം അല്ലെങ്കില്‍ തിരിച്ച് ജീവിതകാലം മുഴുവന്‍ കഴിഞ്ഞുകൊളളണമെന്ന് ആരു കല്‍പ്പിച്ചു? നൈസര്‍ഗിക വാസനകള്‍ക്കെതിരെയുളള അവന്റെ പോരാട്ടമാണത് ആ പോരാട്ടത്തില്‍ വിജയിക്കുന്നവരുണ്ടാകാം പരാജയപ്പെടുന്നവരുണ്ടാകാം. സംഭോഗസംതൃപ്തിക്കപ്പുറം വല്യ ലക്ഷ്യങ്ങളുളളവര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ വിജയിക്കാന്‍ കഴിഞ്ഞെന്നു വരാം. പക്ഷേ കലാകാരന്‍മാരും പ്രതിഭാശാലികളും അപഥസഞ്ചാരം ചെയ്യുന്നതാണ് കൂടുതലും കണ്ടു വരുന്നത്.
          കൈരളിയ്ക്കും ദേശാഭിമാനിക്കും വ്യഭിചാരം സ്‌കൂപ്പുകൊടുത്തു വേണം വര്‍ഗസമരത്തിനാളെ കൂട്ടാന്‍ എന്നു വന്നിരിക്കുന്നു. വിലക്കയറ്റത്തില്‍ പൊറുതിമുട്ടി കഴിയുന്ന പാവപ്പെട്ടവനു വേണ്ടി ശബ്ദമുയര്‍ത്താന്‍ ശബ്ദം നഷ്ടപ്പെട്ടവരാണവര്‍. പാവങ്ങള്‍ക്ക് രണ്ടുരൂപയ്ക്കരി കൊടുക്കാന്‍ രാഷ്ട്രീയത്തിന്റെ ഏക്കും പൂക്കുമറിയാത്ത രാമറാവുവിനും എം.ജി.ആറിനും കരുണാനിധിക്കും ഒരു ബ്യൂറോക്രസിയും തടസ്സമായിരുന്നില്ല. മര്‍മ്മാണി പെണ്ണു കെട്ടിയപോലെ എങ്ങും തൊടാതെ നേരം വെളുപ്പിക്കട്ടെ നശിച്ച ഗോര്‍ബച്ചേവിന്റെ സന്തതികള്‍!

7 അഭിപ്രായങ്ങൾ:

  1. നല്ല കിടിലന്‍ പോസ്റ്റ് !!!
    പക്ഷേ ബ്ലോഗറുടെ പേരില്‍ ഒരു വൃത്തികെട്ട ജാതിയുടെ
    നാറ്റം അസഹ്യം :)

    മറുപടിഇല്ലാതാക്കൂ
  2. സി.പി.എമ്മുകാരനാണു പിടിയ്ക്കപ്പെട്ടിരുന്നതെങ്കിൽ ഈ ഇംഗ്ലണ്ടിസമൊന്നും വിളമ്പി ആരും രക്ഷയ്ക്കെത്തില്ലായിരുന്നുവെന്നുമാത്രം! കൈരളിയും സി.പി.എമ്മും ഗോസിപ്പുകളിൽ സുഖം കാണുന്നവരായിരുന്നെങ്കിൽ ഒരുപാടു നേതാക്കൾ എന്നേ തലയിൽ മുണ്ടിട്ടു നടക്കേണ്ടി വന്നേനെ! അത്തരം നാറ്റക്കേസുകൾക്കു പിന്നാലെ പോയാൽ അതിനേ സമയമുണ്ടാകൂ. പക്ഷെ ഇപ്പോൾ അബദ്ധത്തിൽ പെട്ടുപോയ നേതാവു പോലും താൻ ഇഷ്ടപ്പെട്ട പെൺകുട്ടിയുമായി പാച്ഛാത്യ-ഉദാത്ത സദാചാരം കളിയ്ക്കാൻ വന്നതാണെന്നു സമ്മതിയ്ക്കുന്നില്ലല്ലോ! അപ്പോൾ അദ്ദേഹത്തിനു പോലും കപടസദാചാരത്തിലാണു പരസ്യമായ വിശ്വാസം. വിവാഹേതര ബന്ധം നല്ലതാണെന്ന് അദ്ദേഹവും സമ്മതിയ്ക്കുന്നില്ലല്ലോ! പിന്നെങ്ങനെ ഇവിടെ കാപട്യമില്ലാത്ത ഉന്നത സദാചാര ബോധം നമുക്കു കൈവരും?

    മറുപടിഇല്ലാതാക്കൂ
  3. "ജവഹര്‍ലാല്‍ നെഹ്‌റു ഇതിലും കേമനായിരുന്നു. അങ്ങേര് കയറിപ്പിടിച്ചത് ലേഡി മൗണ്ട് ബാററണെയാണ്. ലോര്‍ഡിനും ഇക്കാര്യം അറിയാമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. യൂറോപ്യന്‍മാര്‍ക്ക് വിര്‍ജിനിറ്റിയെക്കാള്‍ പ്രായോഗികതയ്ക്കാണ് പ്രാധാന്യം എന്നതുകൊണ്ട് തിരവല്ലക്കാരന്‍ മത്തായിയിലേക്ക് ആ രഹസ്യം ചുരുങ്ങി"

    മലയാളിയുടെ എത്തിനോട്ടം അന്നേ പ്രസിദ്ധം.

    ചിത്രകാരാ,

    ആ പേരിന്‌ വലിയ നാറ്റം ഒന്നും ഇല്ല. വാല്‌ വെട്ടിമാറ്റിയത്‌ കൊണ്ട്‌ ആരുടെയും മനസിലെ നാറ്റവുംമാറുകയില്ല.

    മറുപടിഇല്ലാതാക്കൂ
  4. രാഹുല്‍ ഗാന്ധി കുമരകത്ത് വന്നു ശ്രീലങ്കകാരി 'കൂടു കാരിയുമായി' താമസിച്ചപോള്‍ കരിമ്പൂച്ചകളെ കാവല്‍ നിറുത്തി. ഉണ്ണിത്താന് ഒരു പട്ടിയെ പോലും കാവല്‍ നിറുത്താന്‍ പറ്റിയില്ലലോ, കഷ്ടം. പിന്നെ ചാനല്കരുടെ കാര്യം അത് പറഞ്ഞിട്ട് കാര്യം ഇല്ലാലോ അതല്ലേ പുതിയ പത്ര പ്രവര്‍ത്തനം.

    മറുപടിഇല്ലാതാക്കൂ
  5. പോസ്റ്റു വായിച്ച് കമന്റെഴുതിയ രണ്ടുപേര്‍ക്കും നന്ദി.ചിത്രകാരാ, മലീമസമായ ജീര്‍ണതകള്‍ക്കിടയില്‍ കഴിഞ്ഞ് നാറ്റവും മണവും തിരിച്ചറിയാന്‍ കഴിയാതെ പോയതുകൊണ്ടാണത്. തമ്പുരാന്‍ എന്നോ നമ്പൂതിരി എന്നോ വച്ചാല്‍ നാറും എന്ന തോന്നല്‍ നൂറ്റാണ്ടുകള്‍ കെട്ടിയേല്‍പ്പിച്ച അധമബോധത്തില്‍ നിന്നുമുണ്ടായതാണ്. ഞാന്‍ യഥാര്‍ത്ഥത്തില്‍ ഓണംകേറാമൂലയില്‍ കണ്ടന്‍കോരന്റെ മകന്‍ ചാത്തനാണ്. ബൂലോകരെ പറ്റിക്കാന്‍ വെറുതെ സ്വീകരിച്ചതല്ലേ ഈ പേര്? ഇങ്ങനെയൊരു മറുപടി പറഞ്ഞാല്‍ താങ്കള്‍ക്കിഷ്ടപ്പെടും എന്നെനിക്ക് മനസ്സിലായി. പക്ഷേ സത്യം അതല്ല: എന്റെ യഥാര്‍ത്ഥ പേരതുതന്നെയാണ്. വോട്ടേഴ്‌സ് ലിസ്റ്റിലെ പേര് ഇതിലും മോശമാണ്. ഒരു പ്രമുഖ പത്രത്തിന്റെ ലേഖകനാകുളള അവസാനവട്ട ഇന്റര്‍വ്യൂവില്‍ അച്ഛന്റെ പേരിലെയും എന്റെ പേരിലെയും രര് (ദാമോദരര്) എന്നത് സൂചിപ്പിക്കുന്നത് എന്താണ് എന്നു ചോദിച്ചു. കീഴാളവര്‍ഗ്ഗത്തിന്റെ എല്ലാ പേരുകളും അവസാനിക്കുന്നത് ന്‍ എന്ന അക്ഷരത്തിലായിരിക്കും അതില്‍നിന്നും സവര്‍ണ്ണന്റെ പേര് വ്യത്യസ്തമായിരിക്കുന്നതിനാണ് ഇങ്ങനെ ചെയ്തിരിക്കുന്നതെന്നും വി.കെ. എന്‍. ഒരിടത്ത് തന്റെ ഡ്രൈവറെ ഡ്രൈവന്‍ എന്നേ വിളിക്കയുളളൂ എന്നും അല്ലെങ്കില്‍ അത് അവന് അനാവശ്യ ബഹുമാനം കൊടുക്കലാവും എന്നും പറഞ്ഞതും ഞാന്‍ ചൂണ്ടിക്കാട്ടി. ലിസ്റ്റില്‍ ഞാന്‍ ഒന്നാമതെത്തിയെങ്കിലും രാഷ്ട്രീയകാരണങ്ങളാല്‍ അന്ന് ജോലി ലഭിച്ചില്ല. ഇങ്ങനെയൊരന്തരാര്‍ത്ഥം അറിയാവുന്നതുകൊണ്ട് അച്ഛന്റെ പേരിന് വലിയ പരിക്കു പറ്റാതെ ഞാന്‍ എന്നെ രക്ഷിച്ചെടുത്തതാണ് എന്റെ പേര്. ഒരു ഹിന്ദുവിനേക്കാള്‍ ബുദ്ധിസ്റ്റ് ആണ് ഞാന്‍. ജാതി എന്നെ ഭ്രമിപ്പിക്കുന്നില്ല അതുകൊണ്ടുതന്നെ എന്റെ പോസ്റ്റുകളില്‍ മറ്റുളളവര്‍ പറയാന്‍ മടിക്കുന്ന ജാതിപ്പേരുകള്‍ കടന്നു വരും. രണ്ടാമത്തെ സുഹൃത്തിനോട്, ഞാന്‍ ഉണ്ണിത്താന്റെ വക്കാലത്തെടുത്തിട്ടില്ല. മറ്റൊരു വശം ചൂണ്ടിക്കാണിച്ചുവെന്നേയുള്ളൂ. കാക്കര,ലംബന്‍ you said it ഞാന്‍ പറയുന്ന കാര്യം മണക്കുന്നുണ്ടോ നാറുന്നുണ്ടോ എന്നു പറയൂ. ഗൂഗിളിലൊക്ക എന്‌റര്‍ ചെയ്യുമ്പോളാണ് ഒരു യുണീക് നെയിമിന്റെ പ്രസക്തി മനസ്സിലാകുന്നത്.

    മറുപടിഇല്ലാതാക്കൂ
  6. ചിത്രകാരാ, മലീമസമായ ജീര്‍ണതകള്‍ക്കിടയില്‍ കഴിഞ്ഞ് നാറ്റവും മണവും തിരിച്ചറിയാന്‍ കഴിയാതെ പോയതുകൊണ്ടാണത്. തമ്പുരാന്‍ എന്നോ നമ്പൂതിരി എന്നോ വച്ചാല്‍ നാറും എന്ന തോന്നല്‍ നൂറ്റാണ്ടുകള്‍ കെട്ടിയേല്‍പ്പിച്ച അധമബോധത്തില്‍ നിന്നുമുണ്ടായതാണ്. ഞാന്‍ യഥാര്‍ത്ഥത്തില്‍ ഓണംകേറാമൂലയില്‍ കണ്ടന്‍കോരന്റെ മകന്‍ ചാത്തനാണ്. ബൂലോകരെ പറ്റിക്കാന്‍ വെറുതെ സ്വീകരിച്ചതല്ലേ ഈ പേര്? ഇങ്ങനെയൊരു മറുപടി പറഞ്ഞാല്‍ താങ്കള്‍ക്കിഷ്ടപ്പെടും എന്നെനിക്ക് മനസ്സിലായി. പക്ഷേ സത്യം അതല്ല: എന്റെ യഥാര്‍ത്ഥ പേരതുതന്നെയാണ്.
    BITTER TRUTH. COAT IT WITH SECULAR BRAHMIN FREE SUGAR. HE WILL LIKE IT

    മറുപടിഇല്ലാതാക്കൂ
  7. ഒരു നമ്പൂതിരിയായിപ്പിറന്നു എന്നത് ഒളിച്ച് വെക്കപ്പെടേണ്ട അപമാനകരമായ ഒരു കാര്യമല്ല...
    പുരപ്പുറത്ത് കയറി നിന്ന് അഹങ്കരിക്കേണ്ട ഒരു ജാതിപ്പേര്‍ അല്ലാത്തത് പോലെ! താങ്കളുടെ ബ്ലോഗില്‍ എന്ത് എങിനെ എഴുതുന്നു എന്നെ ഞങള്‍ക്ക് താല്‍പ്പര്യമുള്ളു...ബയ് ദ ബയ് മിസ്റ്റെര്‍ നമ്പൂതിരി യു ബിലോങ് റ്റു വിച്ച് കമ്മുനിറ്റി?

    മറുപടിഇല്ലാതാക്കൂ