2009, ഡിസംബർ 17, വ്യാഴാഴ്‌ച

സൂഫിയ മദനിയെ തീവ്രവാദിയാക്കിയത് ജുഡീഷ്യറിയും ഭരണകൂടവും

              മാവേലിക്കര ജില്ലാക്കോടതി വരാന്തയില്‍ ഒരു ഭിക്ഷക്കാരിയെപ്പോലെ ദൈന്യമായ സ്ഥിതിയില്‍ പല കേസുകളിലും ഹാജരാകാനായി എത്തിയിരുന്ന ഒരു പര്‍ദ്ദക്കാരി പെണ്‍കുട്ടിയെ ഞാന്‍ കണ്ടിട്ടുണ്ട്. ഒരു വിചാരണത്തടവുകാരനായി ഒന്‍പതര വര്‍ഷം ജാമ്യമനുവദിക്കാതെ ഭര്‍ത്താവായ മദനിയെ ജയിലിലടച്ച് സൂഫിയ എന്ന ആ പെണ്‍കുട്ടിയുടെ ജീവിതത്തിന്റെ വസന്തകാലത്തെ മരുഭൂമിയാക്കിത്തീര്‍ത്ത ജുഡീഷ്യല്‍ ഭീകരതയ്ക്കും ഭരണകൂടഭീകരതയ്ക്കും മാപ്പു നല്‍കാനാകുമോ? ഒരുപാടു ബലഹീനതകളുളള ആ മുസ്‌ളീം സ്ത്രീയ്ക്ക് ആര് ചിലവിനു നല്‍കുമായിരുന്നു? ആയിരക്കണക്കിനു പേജുളള കുറ്റപത്രം തമിഴില്‍ നല്‍കിയപ്പോള്‍ അതു മലയാളത്തിലാക്കി നല്‍കൂ ഞാനൊന്നു വായിച്ചു മനസ്സിലാക്കട്ടെ എന്ന മദനിയുടെ ന്യായമായ ആവശ്യം പോലും കോടതി അനുവദിച്ചില്ല. സമ്പന്നന്റെ കോടതി എന്ന് പണ്ടു വിളിച്ച മുദ്രാവാക്യം അന്വര്‍ത്ഥമായി. സൂഫിയ രാജ്യദ്രോഹിയാകട്ടെ അല്ലാതിരിക്കട്ടെ. അത് ഇപ്പോള്‍ നിശ്ചയിക്കാവതല്ല.
         മദനിയെ പുറത്തു വിടാതെ ഒരു ശത്രുരാജ്യത്തെ പോലെ തമിഴ്‌നാട് പെരുമാറിയപ്പോള്‍ അതില്‍ പ്രതിഷേധിക്കാന്‍ തീവ്രവാദികളല്ലാതെ എത്ര മനുഷ്യാവകാശപ്രവര്‍ത്തകര്‍ തയ്യാറായി? പ്രതിഷേധക്കാര്‍ ആളുകളെയിറക്കി ബസു കത്തിക്കുന്നതിനു മുന്‍പ് സൂഫിയമദനിയെ വിളിച്ചുവെങ്കില്‍ അവര്‍ ആ ഫോണ്‍ എടുക്കാന്‍ പാടില്ലെന്നായിരുന്നുവെന്നാണോ ധര്‍മ്മനീതി പറയുന്നത്? കേരളപ്പിറവിക്കുശേഷം ഇവിടുത്തെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ എത്രായിരം വാഹനങ്ങള്‍ കത്തിച്ചിട്ടുണ്ട്? കത്തിച്ചവരായ പ്രവര്‍ത്തകരോടു ഫോണില്‍ ബന്ധപ്പെട്ടതിന്റെ പേരില്‍ എത്ര നേതാക്കന്‍മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്? ഒരു അറസ്റ്റ് നടത്തിയതിന്റെ പേരില്‍ മാത്രം സൂഫിയ കുറ്റക്കാരിയാകുന്നില്ല. മദനി ജയിലിലായതോടെ ഇടയന്‍ നഷ്ടപ്പെട്ട അണികളില്‍ പലരും പിന്നീട് രാജ്യത്തിന്റെ ഒറ്റുകാരായിപ്പോയിരിക്കാം. നിയമവും കാലവും അത് തെളിയിക്കട്ടെ.
            നക്‌സലൈറ്റ് എന്നു മുദ്ര കുത്തി ബംഗാളിലെ ജയിലിലടച്ച വിദേശിയായ മേരി ടെയിലര്‍  ഇന്ത്യന്‍ തടവറയില്‍ 10 വര്‍ഷങ്ങള്‍ എന്ന ഒരു പുസ്തകം രചിച്ചിട്ടുണ്ട്. പതിറ്റാണ്ടുകള്‍ക്കു മുമ്പേ നമ്മള്‍ ചെയ്തതെന്തെന്ന് അതു വായിച്ച് മനസ്സിലാക്കിയാല്‍ നമുക്ക് അമേരിക്കയെയും മറ്റും കീറിയ വായ കൊണ്ട് വിമര്‍ശിക്കാനുളള യോഗ്യതയെന്തെന്ന് മനസ്സിലാകും. നിസ്സഹായയായ ഒരു പെണ്‍കുട്ടി മനുഷ്യാവകാശധ്വംസനത്തിന്റെ ഇരയായി ജയിലില്‍ കിടക്കുന്ന ഭര്‍ത്താവിന്റെ അന്യായത്തടങ്കലിനെതിരെ പ്രതിഷേധിക്കാന്‍ ഒരു ബസ്സു കത്തിക്കുന്നതിന് മൗനാനുവാദം കൊടുത്തെങ്കില്‍ അവളെ രജപുത്രരക്തം സിരകളിലോടുന്ന ധീരവനിതയായി ഞാന്‍ കാണും. അതിനപ്പുറം ഇന്ത്യയെ ഒറ്റു കൊടുക്കുന്ന, കോഴിയെക്കൊല്ലുന്നതു പോലെ മനുഷ്യനെക്കൊല്ലുന്ന ഇസ്‌ളാം ഭീകരവാദികളുമായി കൂടി മനുഷ്യസമൂഹത്തിനെതിരായി അവര്‍ കുറ്റം ചെയ്തുവെങ്കില്‍ നിഷ്‌കരുണം ആ ചെറ്റയെ ഇതിനാല്‍ കാറിത്തുപ്പിയിരിക്കുന്നു.

9 അഭിപ്രായങ്ങൾ:

  1. യാഥാര്‍ത്യങ്ങള്‍ അപനിര്‍മ്മിക്കപ്പെടുന്ന ഏതൊരു അക്രമാസക്തമായ അവസ്ഥയിലും പീഡിപ്പിക്കപ്പെടുന്നവന്‍ ഇരയാക്കപ്പെടുന്നുവെന്നു സ്വയം നിലവിളിക്കാനുള്ള സ്വാതന്ത്ര്യത്തെപ്പോലും അട്ടിമറിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്ന സവര്‍ണ്ണഭാഷ്യത്തിണ്റ്റെ പ്രേതബാധയേറ്റുകൊണ്ടിരിക്കുന്ന, അല്ലെങ്കില്‍ സവര്‍ണ്ണ മിത്തുകളുടെ ഗീബത്സിയതക്ക്‌ മനം തീറെഴുതിയ അവര്‍ണ്ണ 'ബുജി'കളുമെല്ലാം ഒരുമിച്ച്‌, ഇസ്ളാമെന്ന ദര്‍ശനത്തെ, മുസ്ളിമിണ്റ്റെ സമ്പത്തിണ്റ്റെ (സകാത്തിണ്റ്റെ) ഒരു വിഹിതം അയല്‍വാസിയായ അമുസ്ളിമിനു നല്‍കണമെന്ന് നിര്‍ബന്ധമാക്കിയ ഒരു മാനവിക സരണിയെ , ഇസ്ളാമിണ്റ്റെ ജൈവ വൈവിധ്യത്തെ ഭീകരതയെന്ന ലേബലിലേക്ക്‌ ചുരുക്കുന്ന വെറുപ്പിണ്റ്റെ ഉന്‍മാദാവസ്തയെ, അതു ഇതരമതത്തിണ്റ്റെയോ, പ്രത്യശാസ്ത്രത്തിണ്റ്റെയോ ഏതു ദിശയില്‍ നിന്നായാലും 'ഭീകരം' എന്നല്ലാതെ എന്തു വിളിക്കും... ?

    ..................................

    മാന്യവായനക്കാര്‍ ഇതുകൂടി വായിക്കന്‍ ക്ഷണിക്കുന്നു... ഇര തന്നെയാണു കുറ്റവാളി.. !!

    മറുപടിഇല്ലാതാക്കൂ
  2. മദനിയെ കൊയമ്പത്തൂരില്‍ ജയിലിലടച്ചത് എന്തിനായിരുന്നു? 56 ഹിന്ദുക്കളുടെ “സ്വാഭാവിക” മരണത്തിന്നിടയായ ബോംബു സ്ഫോടനത്തിന്റെ ഗൂഢാലോചനയില്‍ പംകാളിയാണെന്ന സംശയത്തില്‍. അതു തെളിയിക്കാനാവശ്യമായ തെളിവുകളൊക്കെ അന്നത്തെ ‘മതേതര’ കേരളപോലീസ് നശിപ്പിച്ചുകഴിഞ്ഞിരുന്നു! അങ്ങനെയാണല്ലോ, തന്നെ തമിഴ്നാടുപോലീസിനു കൈമാറിയ കമ്മ്യൂണിസ്റ്റുകളോട് മദനിക്ക് അടക്കാനാകാത്ത സ്നേഹം ഉണ്ടായത്? ഒരു പാര്‍ട്ടിയിലും മെംബറല്ലാത്ത, പല എലക്ഷനിലും പല പാറ്ട്ടിസ്ഥാനാര്‍ത്തികള്‍ക്കു വോട്ട് ചെയ്തന്‍ ഞാന്‍ കഴിഞ്ഞ എലക്ഷനില്‍ എന്റെ സീനിയറായി ഗുരുവായുരപ്പന്‍ കോളേജില്‍ പഠിച്ച് പ്രദീപ് കുമാറിനു വോട്ടു ചെയ്യാന്‍ തീരുമാനിച്ചതായിരുന്നു. പോളിങ്ങിന്റെ ഒരാഴ്ചമുമ്പ് പ്രദീപിന്റെയും മദനിയുടെയുഒം ചിത്രമടിച്ച പോസ്റ്ററിറങ്ങി. അക്കുറി ഞാന്‍ ആദ്യമ്മയി സ്വതന്ത്രനു വോട്ടു ചെയ്തു.
    എന്നെപ്പോലുള്ള അനേകം ഹിന്ദുക്കളുടെ നീരസം പ്രതിഛായക്കു മങ്ങലേല്‍പ്പിച്ചു എന്നു പലോളി കമ്മീഷന്‍ വരെയുള്ള സങ്ഗതില്കള്‍ അപഗ്രഥിച്ചപ്പോള്‍ കോടിയേരിക്കു മനസ്സിലായിക്കാണും. അതാണു അവന്‍ ഇപ്പോള്‍ പ്രതിഛായ മെച്ചപ്പെട്ടു എന്നു നാണമില്ലാതെ പറഞ്ഞത്! ശരി തന്നെ. ഛായ എന്ന പദത്തിനു തണല്‍ എന്ന് അര്‍ഥമുണ്ട്. ഭീകരവാദക്കേസുകളിലെ ‘പ്രതി’കള്‍ക്കു എത്രത്തോളം വലിയ ഛായ(തണല്‍) ആണു ഇടതു-രാജ്യദ്രോഹകൂട്ടായ്മ ഒരുക്കിയത് എന്നു ഞങ്ങള്‍ ഇന്നു മനസ്സിലാക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. സുഹൃത്തേ, പോസ്റ്റ് വായിച്ചതില്‍ നന്ദി. ഞാന്‍ ഒരു സി.പി.എം. കാരനല്ല. ഒരു ദശാബ്ദം മുമ്പ് കറുത്ത പാന്‍സും ഷര്‍ട്ടുമിട്ട് ലാത്തിയുമായി തുറന്ന ടെമ്പോയില്‍ black cat എന്നപേരില്‍ പരിഹാസ്യമായ അംഗരക്ഷകവ്യൂഹവുമായി പോയ മദനി എന്ന ISS കാരനെയും പന്തളം അബ്ദുള്‍ മജീദ് എന്ന ആദ്യ ഏക പി.ഡി.പി. ജനറല്‍ സെക്രട്ടറിയെയും പി.ഡി.പി.യുടെ പേരില്‍ LDF ഗവണ്‍മെന്റിന്റെ കാലത്തും UDF ഗവണ്‍മെന്റിന്റെ കാലത്തും 9 വര്‍ഷം തുടര്‍ച്ചയായി public prosecutor ആയ pdp ആലപ്പുഴ ജില്ലാപ്രസിഡന്റിനെയും എനിക്കറിയാം. മദനിയെയും ഭാര്യയെയും വിചാരണ ചെയ്യാന്‍ ധാരാളം ആളുകള്‍ ഉണ്ടല്ലോ? മറുവശം കൂടി മനസ്സിലാക്കാന്‍ ശ്രമിക്കുന്നതല്ലേ മഹത്വം,മാന്യത? ഒരു പാവം ബ്‌ളോഗറുടെ വ്യത്യസ്തമായ ചിന്ത മാത്രം. ക്ഷമിക്കുക.

    മറുപടിഇല്ലാതാക്കൂ
  4. ചിത്രഗുപ്താ,
    തമിഴ്നാട്ടിലെ തെളിവും കേരളാപോലീസ് നശിപ്പിച്ചോ ? തെളിവുകള്‍ ഹാജരാക്കി മദനിയെ വിചാരണ ചെയ്തു തൂക്കി കൊല്ലാമായിരുന്നില്ലേ ? ഒന്‍പതു വര്‍ഷം വിചാരണ ചെയ്യാതെ ആരുടെയും ജീവിതം നഷ്ടപ്പെടുത്താമെന്നത് ആര്‍ഷഭാരതീയതയുടെ സവര്‍ണ്ണദുഷിപ്പിന്റെ നിതാന്തമായ നാറ്റമാണ്. ഇരകളായി വേട്ടയാടാന്‍ ഇനിയും ആദിവാസികളുമുണ്ടെല്ലോ ആവശ്യത്തിന്.

    മറുപടിഇല്ലാതാക്കൂ
  5. ബസ്സു കത്തിക്കുന്നത് ധീരതയും ബോംബ് പൊട്ടിക്കുന്നത് അതിധീരതയും ഒന്നുമായി കാണാന്‍ അറിയാത്ത കുറെ പാവങ്ങള്‍ ഇന്നും ലോകത്ത് ജീവിച്ചിരിക്കുന്നു. കേട്ടോ നമ്പൂരീ

    മറുപടിഇല്ലാതാക്കൂ
  6. ട്രൈനിനു തീവെച്ചെങ്കില്‍ അങ്ങനെ; ബോംബു വച്ചെങ്കില്‍ അങ്ങനെ- ഹിന്ദുവിനെ കൊല്ലുക -മതേതരത്വം വളരാന്‍!
    പയ്യിനെ കൊല്ലുക- പുരോഗമനം വളരാന്‍!
    വിഘടനവാദം വളര്‍ത്തുക-ലോകപൌരനാകാന്‍!
    ഇതു പണ്ടായിരുന്നു. നമ്പൂതിരി എന്നു വാല്‍ വച്ചതുകൊണ്ട് ഹിന്ദുവാകില്ലെന്ന് ആറെസ്സെസ്സ് ഞങ്ങളെ പഠിപ്പിച്ചു- ഈ എമ്മെസ്സും. ഭാരതത്തെ ‘മാതൃഭൂമി’യായി കാണുന്നതാരോ അവന്‍ ഹിന്ദു.അല്ലാത്തവന്‍ ഏതു നമ്പൂരിയുമായ്ക്കോട്ടെ, ഇന്നാടിന്റെ ശത്രുവുമായി കൂട്ടു ചേരും- ഇന്നല്ലെങ്കില്‍ നാളെ.
    പീഡിപ്പി ഇന്നും ‘സാമ്രാജ്യത്വവിരോധത്തിന്റെ’ പേരില്‍ ഇടതിനൊപ്പമാണല്ലോ? ധൈര്യമുണ്ടോ ഇടതന്മാര്‍ക്കു ഒരു പ്രാവശ്യം കൂടി പീഡിപ്പിയെക്കൂട്ടി തെരഞ്ഞെടുപ്പിനു നില്‍ക്കാന്‍?

    മറുപടിഇല്ലാതാക്കൂ
  7. എന്റെ വാലുനോക്കി പ്രതികരിക്കുന്നതിനേക്കാള്‍ ഭേദമല്ലേ പറയുന്ന കാര്യങ്ങള്‍ക്ക് മറുപടി പറയുന്നത്. അതൊക്കെ ഇല്ലാതാവണമെങ്കില്‍ ഒരുപാട് പരിണാമം സംഭവിക്കണം.
    ഇന്ത്യ എന്ന് നാം അഭിമാനിക്കുന്ന രാജ്യസങ്കല്‍പം തന്നെ മുഗളന്‍മാരുള്‍പ്പെടുന്ന മുന്‍ ഭരണാധികാരികളുടെയും ബ്രിട്ടീഷുകാരുടെയും സംഭാവനയാണ്. ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ പോലും 500 ലധികം നാട്ടുരാജ്യങ്ങളുണ്ടായിരുന്നു. എത്തും അതിരും ഏകീകൃതഭരണവുമില്ലാത്ത ഒരു ഭൂപ്രദേശത്തെ ആണ് ഭാരതവര്‍ഷം എന്നു സങ്കല്‍പ്പിക്കുന്നതെങ്കില്‍ എന്തിനവിടെ നിര്‍ത്തണം ഈ ലോകമേകനീഡം എന്നങ്ങു സങ്കല്‍പ്പിച്ചു കൂടെ? അധിനിവേശത്തിന്റെ വാള്‍മുനത്തുമ്പില്‍ നമ്മുടെ സഹോദരിമാര്‍ക്കുണ്ടായ മക്കളെ എന്തിന് മക്കക്കാരനായി കാണണം? ഭാരതീയതയുടെ പൈതൃകം സംഘപരിവാരത്തിന്റെ ഹൈന്ദവഭീകരതയുടെയാണെന്ന് ധരിക്കേണ്ട. ലോകം അംഗീകിക്കുന്ന ഭാരതത്തിന്റെ മാഹാത്മ്യം 2500 വര്‍ഷം മുമ്പുമുതല്‍ ഹിന്ദുത്വത്തിലെ ജീര്‍ണതയ്‌ക്കെതിരെ അഹിംസാത്മകമായി യുദ്ധം നയിച്ച ശ്രീബുദ്ധന്റെ ജന്‍മനാട് എന്നതാണ്. ഇന്നും ലോകജനസംഖ്യയുടെ ആറിലൊന്ന് ആ മഹത്വത്തെ കുമ്പിടുന്നു.
    ദേശസ്‌നേഹം എന്ന വികാരം കൊളളിക്കുന്ന ആശയം കളളുകൊടുത്തു മയക്കിയ പട്ടാളക്കാരന്റെയും, ചിന്താശേഷിയില്ലാത്ത സാധാരണക്കാരന്റെയും മേല്‍ കപടരാഷ്ട്രീയക്കാരും ഭരണകൂടവും കുത്തിവെയ്ക്കുന്ന സാംക്രമികരോഗത്തിന്റെ വൈറസാണ്. കാശ്മീരതിര്‍ത്തിയില്‍ ചെന്നു നിന്ന് വടക്കോട്ടു വെടിവച്ചൊരുത്തനെ കൊന്നാല്‍ പരമവീരചക്രവും, തെക്കോട്ടു നിന്നൊരുത്തനെ കൊന്നാല്‍ കൊലക്കയറും നല്‍കുന്നത് വിശ്വമാനവികതയെ കൊഞ്ഞനം കുത്തുന്ന സങ്കുചിതത്വമാണ്. മുകളില്‍ ഈശ്വരന്‍ എന്നത് ഒരു വ്യക്തിയായിരുന്നെങ്കില്‍ അദ്ദേഹം എത്രമാത്രം ചിരിച്ചേനെ. ഇല്ലാത്ത അതിര്‍ത്തിയുടെ പേരിലും അരസെന്റു ഭൂമിക്കു വേണ്ടിയും കുത്തിയും വെട്ടിയും ചത്തതെത്രപേര്‍? എല്ലാ ഭീകരതയും അയഥാര്‍ത്ഥ സങ്കല്പങ്ങളുടെ മേല്‍ ഭീതിയോടെ പടുത്തുയര്‍ത്തിയതാണ്.
    എല്ലാ മനുഷ്യന്റെയും നൈസര്‍ഗ്ഗികമായ വികാരം സ്വാര്‍ത്ഥതയാണ്. മാനസികമായി കുറെ വളരുമ്പോള്‍ അവന്‍ കുടുംബത്തെപ്പറ്റി ചിന്തിക്കും; കുറച്ചു കഴിയുമ്പോള്‍ തന്റെ ഗ്രാമത്തെപ്പറ്റി, പിന്നെ നാടിനെപ്പററി, രാജ്യത്തെപ്പററി അങ്ങനെ വിശ്വമാനവികതയെപ്പററി ചിന്തിക്കുമ്പോഴേ അവന്‍ ഈ ഭൂമിയുടെ അവകാശിയാകൂ.
    ലോകത്തിന്റെ കണക്കെടുപ്പുകാരനായ ചിത്രഗുപ്തന്‍, ന്യായാധിപനായ ആള്‍, അന്ത്യ വിചാരണ നടത്തേണ്ടുന്നവന്‍ ഇത്ര ഇടുങ്ങിയ ചിന്താഗതിക്കാരനായാലോ? ഞങ്ങള്‍ക്കു ഭയമാകുന്നു.

    മറുപടിഇല്ലാതാക്കൂ
  8. Soofia kuttakkariyanengil sikhikkanam
    pakshe pathrakkarum charkkarum koodi sikshikkunna ippozhathe sthithi
    maha kashtam thanne.
    Prabhakaran
    a social worker

    മറുപടിഇല്ലാതാക്കൂ