എം. എന്‍. വിജയന്റെ കാലു കഴുകാന്‍ യോഗ്യത പോലുമില്ലാത്തയാളാണ് കെ.ഇ. എന്നെങ്കിലും അദ്ദേഹത്തിന്റെ അടുത്തുനിന്നും 64 കോല് തീണ്ടാപ്പാടകലെ നിര്‍ത്തേണ്ട ഔദ്യോഗിക കാലു തിരുമ്മലുകാരനാണ് പി.രാജീവ്. ജ്ഞാനം ദു:ഖമാണുണ്ണി വിവരക്കേടല്ലോ സുഖപ്രദം!
2010 മേയ് 30, ഞായറാഴ്ച
സ്വത്വമോ സത്വങ്ങളോ?
വെളളിത്തളികയില്‍ വച്ച് ഇന്നാട്ടിലെ പൊതുജനം ഇടതുപക്ഷജനാധിപത്യമുന്നണിയുടെ കയ്യില്‍ ഭദ്രമായി കൊടുത്ത അധികാരം ഐരാവത(ലോകത്തിലെ ഏറ്റവും വലിയ വെളളാന)ത്തിന്റെ കഴുത്തിലണിഞ്ഞ പുഷ്പഹാരം പോലെ ഛിന്നഭിന്നമാക്കി കളയുന്നതില്‍ ഐക്യമുന്നണിയെ വളളപ്പാടുകള്‍ക്കു പിന്നിലാക്കിയ ഇ. ജ. മു. വിലെ വല്യേട്ടന് ഇപ്പോള്‍ സാധാരണക്കാരന്റെ വായില്‍ക്കൊളളാത്ത വല്യവര്‍ത്താനങ്ങള്‍ കൊണ്ട് ഉമ്മാക്കി കാട്ടി പേടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കെ.ഇ.എന്‍ എന്നു വിളിക്കുന്നതും അച്യുതാനന്ദന് കുരങ്ങന് എന്നു വിളിച്ചതുമായ പു.കാ.സ. സെക്രട്ടറി കുഞ്ഞഹമ്മദ് എന്ന സത്വം ഇക്കാലമത്രയും പിണറായിക്കു കുഴലൂത്തു നടത്തിയത് പാര്‍ട്ടി ചില വരട്ടു തത്വശാസ്ത്രങ്ങള്‍ വലിച്ചു നീട്ടി ജമാ അത്തെ ഇസഌമിയെ അടുപ്പിച്ചു നിര്‍ത്തിയതും, നാണം കെട്ടും പി.ഡി.പി.യുടെ പിന്തുണ തേടിയതും, സദ്ദാമിനെ പിന്തുണച്ചതും കൊണ്ടാണെന്നു വ്യക്തമാകുന്നത് സി.പി. എം. അതുവിട്ട്, പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ ജീവന് കിടക്കാന്‍ വേണ്ടി നായരുടെ ചന്തി കടിക്കാന്‍ തുടങ്ങുന്നതും, മൃദുഹിന്ദുത്വത്തെ താലോലിക്കാന്‍ തൊട്ടിലു കെട്ടാന്‍ തുടങ്ങുന്നതും കണ്ടപ്പോള്‍ സത്വവിവാദം എടിത്തിട്ടലക്കിയപ്പോഴാണ്. ഈ വിവാദം ഇരുതലമൂര്‍ച്ചയുളള കായംകുളംവാളാണ്.
എം. എന്‍. വിജയന്റെ കാലു കഴുകാന്‍ യോഗ്യത പോലുമില്ലാത്തയാളാണ് കെ.ഇ. എന്നെങ്കിലും അദ്ദേഹത്തിന്റെ അടുത്തുനിന്നും 64 കോല് തീണ്ടാപ്പാടകലെ നിര്‍ത്തേണ്ട ഔദ്യോഗിക കാലു തിരുമ്മലുകാരനാണ് പി.രാജീവ്. ജ്ഞാനം ദു:ഖമാണുണ്ണി വിവരക്കേടല്ലോ സുഖപ്രദം!
എം. എന്‍. വിജയന്റെ കാലു കഴുകാന്‍ യോഗ്യത പോലുമില്ലാത്തയാളാണ് കെ.ഇ. എന്നെങ്കിലും അദ്ദേഹത്തിന്റെ അടുത്തുനിന്നും 64 കോല് തീണ്ടാപ്പാടകലെ നിര്‍ത്തേണ്ട ഔദ്യോഗിക കാലു തിരുമ്മലുകാരനാണ് പി.രാജീവ്. ജ്ഞാനം ദു:ഖമാണുണ്ണി വിവരക്കേടല്ലോ സുഖപ്രദം!
2010 മേയ് 24, തിങ്കളാഴ്ച
പ്രണയപയോധിയില്‍
ലങ്കേശ്വരന്‍ 2
രാവണന് തന്റെ വിഹഗവീക്ഷണത്തില്‍ ദൂരെ കരിമ്പനക്കൂട്ടങ്ങള്‍ നിറഞ്ഞ മറുകര ദൃശ്യമായി. വനാന്തര്‍ഭാഗത്ത് വിരിഞ്ഞു നില്ക്കുന്ന അപൂര്‍വ്വ പുഷ്പങ്ങളുടെ ഗന്ധവും വഹിച്ചുകൊണ്ട് കാറ്റ് ഒഴുകിയെത്തി. നീണ്ടുകിടക്കുന്ന പാമ്പിനെപ്പോലെ കടപ്പുറം കാണായി.
മരങ്ങള്‍ നിറഞ്ഞ കടപ്പുറം ഹരിതാഭമായി കാണപ്പെട്ടു.പുഷ്പകം ഒരു വേനല്‍ തുമ്പിയേപ്പോലെ ആകാശത്തില്‍ ഉയര്‍ന്നും താണും സഞ്ചരിച്ചുകൊണ്ടിരുന്നു. ജലപ്പരപ്പും മരക്കൂട്ടങ്ങളും നിറഞ്ഞ ഭൂഭാഗത്തിന്റെ വ്യോമവീക്ഷണം അത്യന്തം രാമണീയകമായിരുന്നു.
കാനനമദ്ധ്യത്തില്‍ മരങ്ങള്‍ ഒഴിഞ്ഞ പുല്പ്പരപ്പിലേക്ക് വിമാനം താഴ്ന്നിറങ്ങി. ചക്രവര്‍ത്തിമാരുടെ അതിമോഹാരണ്യത്തില്‍ നിറഞ്ഞു നിന്ന പുഷ്പകം ഇവിടെ പുല്മേട്ടില് ഒരു പുതിയ വന്യജീവിയേപ്പോലെ തോന്നിച്ചു. സാരഥിയും, യാത്രികനും, യജമാനനും ഒക്കെയായ രാവണന് യാനത്തില്‍ നിന്നും ഇറങ്ങി. കാലടികള്‍ക്ക് അന്യമാകേണ്ട മറുനാട്ടിലെ വഴികള്‍ യുവരാജന്റെ മുന്പില് ചിരപരിചിതരെപ്പോലെ കിടന്നു. ലക്ഷ്യത്തെ കൂടുതലറിയുന്ന കാലടികള്‍ വഴികളെ അപരിചിതരെപ്പോലെ ഭാവിച്ചു. യാത്രികന് ഒരു നദിക്കരയില്‍ ചെന്നെത്തി.
ഘനശ്യാമമാര്‍ന്ന വന്യ നിശബ്ദതയില്‍ ഒരു ഭീമന് വണ്ടിന്റെ മുരള്‍ച്ചയ്ക്ക് കാതോര്‍ത്ത് വനദേവതയേപ്പോലെ സുന്ദരിയായ വേദവതി! മറ്റൊരു വണ്ടിന്റെ സാമീപ്യവും അക്ഷമയോടെയുളള പരിരംഭണവും കാത്ത് ആ കാട്ടുപൂവ് ശിരസ്സുയര്‍ത്തി നിന്നു.
'വേദവതീ'
അവള് തിരിഞ്ഞു നോക്കി. അദ്ഭുതവും ആകാംക്ഷയും ആശ്വാസവും ആ കണ്ണുകളില്‍ തിളക്കം പൂണ്ടു. നിവര്‍ത്തിയ കൈകളിലേക്ക്-ചാഞ്ഞു നിന്ന തരുവിന്റെ സ്വാഭാവിക പതനം പോലെ- അവള് ചെന്നു.
'വേദവതീ........ എന്റെ ഹൃദയത്തോടു ചേര്‍ന്ന് ധൃതഗതിയിയിലുളള ചിറകടിയൊച്ച ഞാന്‍ കേള്‍ക്കുന്നു. കാണാതെ കഴിഞ്ഞ ദിനങ്ങളിലെ കഥകളും പരിഭവവും ഞാനറിയുന്നു. ക്ഷമിക്കൂ........ കര്‍മ്മബന്ധങ്ങളുടെ കെട്ടുപാടുകള്‍ എന്നെ ഒഴിവാക്കുകയില്ലല്ലോ?'
' എനിക്കു ഭയമാകുന്നു നാഥാ...... അല്‍പ്പനേരത്തെ ഈ അസുലഭ ഭാഗ്യം നല്കിയ സൗഭാഗ്യങ്ങള്‍ എനിക്ക് ഒളിക്കാവുന്നതിനും അപ്പുറത്തക്ക് വളരുകയാണ്. ഇത് സ്വപ്നമോ ജാഗരമോ എന്ന് എനിക്കും നിശ്ചയമില്ലാതായിരിക്കുന്നു. അമ്മയില്ലാതെ വളര്‍ന്ന എന്നോട് നിന്റെ നാഥനാരെന്ന് ചോദിക്കുമ്പോള്‍ ആകാശവും സമൂദ്രവും ചൂണ്ടിക്കാണിച്ചാല്‍ ആരു വിശ്വസിക്കും? താമസിയാതെ ശിരസ്സില്‍ പതിച്ചേക്കാവുന്ന പിതൃശാപം എന്നെ ഇപ്പൊഴേ നീറ്റാന്‍ തുടങ്ങിയിരിക്കുന്നു. പരിഹാസശരങ്ങള്‍ എന്നില്‍ തുളഞ്ഞു കയറുന്നു. നിസ്സഹായയായ ഇവളില്‍ ഭയം ഇരമ്പിയാര്‍ക്കുന്നു. എന്നെ ഉപേക്ഷിക്കരുത് പ്രഭോ '
ചിതറിത്തെറിക്കാന്‍ തുടങ്ങുന്ന അഗ്നിശൈലത്തില്‍ നിന്നും ആരംഭത്തിലുണ്ടാകുന്ന അല്പമാത്ര ലാവാപ്രവാഹം പോലെ പ്രഥമദൃഷ്ട്യാ വേണ്ടത്ര ബന്ധമില്ലാത്ത കുറെ വാക്കുകള്‍ വേദവതിയില്‍നിന്നുയര്‍ന്നു. ആ അനാഘ്രാത വന്യതയില്‍ ഋഷിപുത്രി വിവശയയായി കാണപ്പെട്ടു. അനവദ്യസുന്ദരിമാര്‍ ജനപദങ്ങള്ക്കിടയില് കാതോടുകാതോരം അപ്സരസ്സുകളായി മാറുന്ന നാട്ടില്‍ വേദവതി കാടിനെ പ്രാപിച്ചതില്‍ അദ്ഭുതമില്ല. എന്നാല്‍ വിധി തനിക്കു സമ്മാനിച്ച യുവസുന്ദരന് ആരണ്യകങ്ങള്‍ക്കുമപ്പുറത്ത്, അലയാഴിക്കുമപ്പുറത്ത് അന്യനാട്ടില്‍നിന്നും ആകാശരഥമേറി വരുന്നുവെന്നത് അവള്‍ക്കും വിശ്വസിക്കുവാന്‍ കഴിയുന്നില്ല. മാസ്മരം പോലെ സൃഷ്ടിക്കപ്പെടുന്ന ഗന്ധര്‍വ്വലോകം കുറെ നിമിഷങ്ങള്‍ക്കുളളില്‍ മാഞ്ഞു പോകുന്നു.
പ്രഥമ ദര്‍ശനത്തില്‍ ആരംഭിച്ച അനുരാഗം കുറെ അപൂര്‍വസമാഗമങ്ങള്‍ കൊണ്ട് പൂവണിഞ്ഞിരിക്കുന്നു. പ്രകൃതിയുടെ വരപ്രസാദം! വിധിയോട് സമയമായില്ല എന്നാര്‍ക്കു പറയാന്‍ കഴിയും?
'പ്രാണപ്രിയേ, ഗുരുകുലത്തില്‍ നിന്നും വന്ന ശേഷം എന്റെ യൗവ്വനത്തിന്റെ ഉഷ്ണദിനങ്ങള്‍ക്കും സാഹസപ്രിയതയ്ക്കും ഇടയില്‍ വന്നുപെട്ട പുതുപുഷ്പമാണ് നീ. ഒരേപോലെ കാണപ്പെടുന്ന കൊട്ടാരത്തിലെ സ്ത്രീജനങ്ങളെയൊഴിച്ച് അധികം സ്ത്രീകളെ ഞാന്‍ കാണാന്‍ തുടങ്ങിയിട്ടുപോലുമില്ല. കണ്ടമാത്രയില്‍ത്തന്നെ ഹൃദയത്തിന്റെ ഉളളറകളില്‍ നീ നിറഞ്ഞുപോയി. നിന്റെ ഭ്രമാത്മക സൗന്ദര്യം മറ്റാര്‍ക്കും വച്ചൊഴിയാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. ആചാരപരമായി ബ്രഹ്മചര്യം അവസാനിപ്പിച്ച് ഗാര്‍ഹസ്ഥ്യപ്രവേശനം നടത്തുന്നതിനു മുന്‍പേ ഞാനൊരു പിതാവാകുകയാണ്.'
'രാവണന് ബ്രാഹ്മണനാണ്; വന്യതയുടെ തമസ്സില് വെളിച്ചം ചൊരിയുന്ന സൂര്യതേജസ്സാണ്. ധര്‍മ്മം എന്റെ ജീവിതനിഷ്ഠയാണ്. ലോകനാഥനായ ശ്രീപരമേശ്വരന് എന്റെ വഴികാട്ടിയാണ്. നാളെ ലങ്ക വാഴുന്ന യുവരാജാവാണ് ഞാന്‍. വേദവതീ..... നീ ഭയക്കുന്നുപോലെ നിസ്സഹായയായ ഒരു ആശ്രമകന്യകയില്‍ എന്റെ ജീവാംശം നിവേശിപ്പിച്ചിട്ട് കടന്നുകളയാന്‍ ശ്രമിക്കുന്ന വിടനല്ല ഞാന്‍.'
'പിതൃത്വം എന്നെ ആനന്ദഭരിതനാക്കേണ്ടതാണ്. വിഖ്യാതമായ ലങ്കയുടെ അന്തപ്പുരത്തില്‍ നീ വാഴേണ്ടതുമാണ്. പക്ഷേ നാടും നഗരവും കൊട്ടാരവാസികളുമറിഞ്ഞ് നമ്മുടെ പാണിഗ്രഹണം നടന്നിട്ടില്ലല്ലോ? എന്റെ മാതാപിതാക്കളോട് ഒരു വാക്കും പറഞ്ഞിട്ടില്ലല്ലോ? മാത്രമല്ല അടുത്തു നടക്കാനിരിക്കുന്ന കിരീടധാരണച്ചടങ്ങിനു മുന്‍പ് ലങ്കേശന് ഒരു അപഥസഞ്ചാരിയാണെന്ന് പ്രജകളറിഞ്ഞാല്‍.......! വേദവതീ നീയതാഗ്രഹിക്കുന്നുവോ?'
'അദ്ധ്യയനം കഴിഞ്ഞു വന്ന ശേഷം ജ്യേഷ്ഠന് ഭരണഭാരം എന്നെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഏതാനും നാളുകള്‍ക്കകം പട്ടാഭിഷേകം നടക്കും. ഈ വാര്‍ത്ത അറിയിക്കാനാണ് ഞാന്‍ പറന്നെത്തിയത്. വൈകാതെ അവിടെ വിവരങ്ങള്‍ എല്ലാം അറിയിച്ച് നിന്നെ പുഷ്പകത്തിലേറ്റി മായാനഗരിയായ ലങ്കയിലേക്കു കൊണ്ടുപോകാം. വേദനയോടെയാണെങ്കിലും ഇപ്പോഴെന്നെ പോകാനനുവദിക്കണം.'
'പ്രഭോ എന്റെ ആത്മാവിലും ശരീരത്തിലും തിങ്ങുന്ന വേദനയാണ് വാക്കുകളിലൂടെ പുറത്തു വരുന്നത്, ക്ഷമിക്കണം. രാജകുമാരിമാര്‍ക്കും കൊട്ടാരദാസിമാര്‍ക്കും ഭര്‍തൃബന്ധമില്ലാതെ കുഞ്ഞുപിറന്നാല് പിതാവ് ഗന്ധര്‍വ്വനാമെന്ന് ജനപദങ്ങള്ക്കിടയില് പറഞ്ഞുപരത്തും. പാവങ്ങള്‍ വിശ്വസിക്കും;വിവരങ്ങള്‍ അറിയാവുന്നവര്‍ ഊറിച്ചിരിക്കും. വനവാസിയായ വേദവതിയും പരിഹാസപാത്രമാവണമെന്നാണോ?
'മഹാനഗരിയായ ലങ്കയുടെ രാജപത്നിയായി കഴിയണമെന്ന് ഈയുളളവള്‍ക്ക് മോഹമില്ല. ലോകാപവാദത്തിന്റെ എരിതീയിലുരുകാതിരിക്കുവാന്‍ എന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിനൊരു പിതാവിനെ വേണം. അവിടുത്തേയ്ക്കു ലഭിക്കുവാന്‍ പോകുന്ന രാജപദവി ഞാന്‍ മൂലം നഷ്ടപ്പെടരുത്. പക്ഷേ അങ്ങ് എന്നെ വിവാഹം കഴിക്കണം. ചുരത്തുവാന്‍ വെമ്പുന്ന മുലകളും ഇടിഞ്ഞു താഴുന്ന ഉദരവുമായി ഇതല്ലാതെ മറ്റെന്താണ് എനിക്കാവശ്യപ്പെടാനുളളത്?'
ഉദ്ധതശീര്‍ഷനായ നിയുക്ത ലങ്കേശന്റെ മുന്പില് മൗനം ഘനീഭവിച്ചു. അന്യരാജ്യത്ത് ഒരു കുറ്റവാളിയേപ്പോലെ രാവണന് നിന്നു. ആര്‍ക്കു മുന്നിലും പതറാത്ത ആ ശിരസ്സിനുളളില്‍ ചുഴികളും മലരികളും രൂപം കൊണ്ടു. വലിയ തിരമാലകള്‍ ഉയര്‍ന്നു. അവസാനം മൗനം ഭഞ്ജിക്കപ്പെട്ടു.
'പ്രിയേ, ഏറ്റവും അടുത്ത ശിവസന്നിധിയിലേക്കു പോകൂ. ആരവങ്ങളും ആഘോഷങ്ങളുമില്ലാതെ ഞാന്‍ നിന്റെ കഴുത്തില്‍ മാലയിടാം. ഈ കാട്ടുപുഷ്പങ്ങള്‍ കൊണ്ടു തീര്‍ത്തതാകട്ടെ രാവണന്റെ വരണമാല്യം. ശ്രീപരമേശ്വരനാകട്ടെ സാക്ഷിയും കര്‍മ്മിയും.'
വേദവതി പുളകിതയായി. അവളെക്കണ്ടു തലയാട്ടിയ കാട്ടുപൂവുകള്‍ ഹാരങ്ങളായി മാറി. അധികം അകലെയല്ലാത്ത ശിവക്ഷേത്രത്തില്‍ വെച്ച് ശിവരൂപത്തിന്റെയും അഷ്ടദിക്പാലകരുടെയും സാന്നിദ്ധ്യത്തില്‍ അവള് വിവാഹിതയായി. പാണിഗ്രഹണം നടത്തിക്കൊണ്ട് വധൂവരന്മാര് കാട്ടുപൊന്തകള്‍ക്കിടയിലൂടെ നടന്നുമറഞ്ഞു. ആരണ്യകഗഹനതയിലേക്ക് കാറ്റ് പ്രയാണമാരംഭിച്ചപ്പോള്‍ ഉള്‍ത്തടങ്ങളിലെങ്ങുനിന്നോ ഇരമ്പുന്ന ഒരാകാശപ്പക്ഷി ഉയര്‍ന്ന് സമുദ്രം ലക്ഷ്യമാക്കി പറന്നു പോയി.

2010 മേയ് 23, ഞായറാഴ്ച
ലങ്കേശ്വരന്‍
1- വിഹായസ്സിലെ രാജഹംസം
അനന്തമായ ആകാശത്തില്‍ മഹാസമുദ്രങ്ങള്‍ക്കു മേലെ സര്‍വ്വസ്വതന്ത്രരായ വിഹഗങ്ങളെപ്പോലെ ഈ യാത്ര. ദൃശ്യവും അദൃശ്യവുമായ ലോകങ്ങളില്‍ ഈ ഭാഗ്യം മറ്റാര്‍ക്കുണ്ട്. മലയപര്വ്വതം വരെ മഹാസമുദ്രം നീണ്ടുനിവര്‍ന്നു കിടക്കുന്നു. തിരകളുയര്‍ന്ന് തിളങ്ങുന്ന സമുദ്രം ഗ്രഹനക്ഷത്രാവലികളാല്‍ മിന്നുന്ന ക്ഷീരപഥം പോലെ കാണപ്പെടുന്നു.
പലയിടങ്ങളിലും കാണുന്ന തിമിങ്ഗലങ്ങളുടെ ശിരോരന്ധ്രങ്ങളിലൂടെ ചിതറിത്തെറിക്കുന്ന ജലധാരകള്‍ നയനാനന്ദകരമായിരിക്കുന്നു. പുഷ്പകം വ്യോമവീഥികളിലൂടെ കുതികൊള്ളുകയാണ്.
മേഘമാലകളെ കീറിമുറിച്ചുകൊണ്ടുളള യാത്രയില്‍ ആ ഗഗനചാരിയുടെ ഹൃദയം അലമാലകള്‍ അവസാനിക്കാത്ത സമുദ്രം പോലെ ഉയര്‍ന്നു താഴുന്നുണ്ട്. ആരും കൊതിക്കുന്ന ഹൃദയാവര്‍ജ്ജകമായ കാഴ്ചകള്‍ ചുറ്റും കാണുമ്പോഴും നിശ്ചിതലക്ഷ്യത്തിലേക്ക് തൊടുത്ത ശരം പോലെ പുഷ്പകം പാഞ്ഞുകൊണ്ടിരിക്കുകയാണ്. യാത്രികന്റെ ഹൃദയം യാനത്തിനു സ്വന്തമെന്നപോലെ.
തിരമാലകളെ ആവുന്നിടത്തോളം ഉയര്‍ത്തുന്നതില്‍ ആനന്ദം കൊളളുന്ന പ്രചണ്ഡവാതങ്ങള്‍ക്ക് തന്റെ വക ആയം നല്‍കിക്കൊണ്ടാണ് പുഷ്പകത്തിന്റെ പോക്ക്. ആഴക്കടലില്‍ നിന്നും തീരത്തോടടുക്കുമ്പോള്‍ തിരമാലകള്‍ കയ്യുയര്‍ത്തി സ്വാഗതം ചെയ്യുന്നതു പോലെ. തിരകളുടെ ആനന്ദം പങ്കുവെയ്ക്കുന്ന പലതരം മത്സ്യങ്ങള്‍ അന്തരീക്ഷത്തിലേക്ക് ചാടിക്കളിക്കുന്നു.
സൂര്യതേജസ്സുകൊണ്ട് ചരിക്കുന്ന വിശ്വകര്‍മ്മസൃഷ്ടിയായ പുഷ്പകത്തില്‍ രാവണന് അഭിമാനം തോന്നി. ചക്രായുധം പോലെ, ശിവശൂലം പോലെ, ശക്തിവേല്‍ പോലെ മിന്നിമറയുന്ന പുഷ്പകം തനിക്കു സ്വന്തം.
വിശ്രവസ്സിന്റെ മകന് എന്നും അമൂല്യമായതു മാത്രമേ ആഗ്രഹിച്ചിട്ടുളളൂ. എല്ലാവര്ക്കും പ്രാപ്യമായവ കൊണ്ടെന്തു നേടാന്‍. യൗവ്വനത്തിന്റെ അസാമാന്യപ്രതിഭയും ശക്തിയും അനുഗ്രഹങ്ങളായിത്തീര്‍ന്നപ്പോള്‍ അമാനുഷികമായ കഴിവുകളാര്‍ജിക്കുവാന്‍ പ്രപിതാമഹനായ ബ്രഹ്മദേവനെ മനസ്സില്‍ ധ്യാനിച്ച് അത്യദ്ധ്വാനം ചെയ്തു.
ലോകത്ത് ആരേയും വെല്ലുവിളിക്കാന്‍ പോന്ന യോദ്ധാവാണ് തന്റെ പിതാവിന് കൈകസിയിലുണ്ടായ പുത്രന് എന്നു മനസ്സിലാക്കിയപ്പോള്‍ കുബേരന് ലങ്കയുടെ ഭരണവും പുഷ്പകവും രാവണനെ ഏല്‍പ്പിക്കുവാന്‍ നിശ്ചയിച്ചു. അനുജനെങ്കിലും അര്‍ഹിക്കുന്നവനാകട്ടെ ഭരണസാരഥ്യമെന്നായിരുന്നു കുബേരന്റെ മനോഗതി.
അതിനും എന്തെന്തു വ്യാഖ്യാനങ്ങള്‍? രാവണന് ജ്യേഷ്ഠനെ ആട്ടിപ്പായിച്ചുപോല്‍! പുഷ്പകവും പിടിച്ചു പറിച്ചതാണത്രേ. വിശേഷമായതു നേടാന്‍ ശ്രമിച്ചവര്‍ക്കെല്ലാം ഈ ആരോപണങ്ങള്‍ കേള്‍ക്കേണ്ടിവന്നിട്ടുണ്ട്.
പുഷ്പകം ആരെയെല്ലാം മോഹിപ്പിച്ചിരിക്കുന്നു. ഈ ആകാശവാഹനത്തെപ്പറ്റി അറിഞ്ഞവര്‍ അതിമോഹം കൊണ്ടു. അറിയാത്തവര്‍ ഇതേതോ മായാവിലാസമാണെന്നു ധരിച്ച് അമ്പരന്നു. പുരോഗതിയുടെ നെറുകയില്‍ ഈ കൊച്ചു ലങ്ക വിരാജിക്കുന്നതില്‍ എത്ര പേര്‍ക്കാണ് അസഹിഷ്ണുത?
അഞ്ചാം വയസ്സില്‍ ശുക്രാചാര്യസവിധത്തില്‍ ഭരമേല്പ്പിക്കപ്പെട്ട രാവണന് ഭയക്കുന്നവരെ ഭയപ്പെടുത്തുക വിനോദമായിരുന്നു. ആചാര്യസന്നിധിയില്‍ എഴുത്തും വായനയും യുദ്ധതന്ത്രവും മാത്രമായിരുന്നില്ല വിഷയങ്ങള്‍. ജ്യോതിശാസ്ത്രം, ചികിത്സാശാസ്ത്രം, ഭൗമപഠനം, രത്നശാസ്ത്രം എന്നിവയെല്ലാം ജിജ്ഞാസുക്കള്‍ക്ക് പാത്രമറിഞ്ഞു വിളമ്പിയിരുന്നു.
ആശ്രമത്തില്‍ രാവണന്റെ കഴിവു കണ്ട് ഗുരു അമ്പരന്നിട്ടുണ്ട്. ഒരിയ്ക്കല്‍ രാവണന് സതീര്‍ത്ഥ്യരുമായി വിനോദത്തിലേര്‍പ്പെട്ടിരിക്കുന്നതു കണ്ട് അദ്ദേഹം ചോദിച്ചു:
'പുതിയ എന്തോ വിനോദത്തിലാണല്ലോ കുട്ടികള്‍. എന്താണ് രാവണാ ഇത്?'
'ഗുരോ ഞാന്‍ ഉണ്ടാക്കിയതാണ് ഈ കളി. ഇതു യുദ്ധമാണ്. ചതുരങ്കം. ആന, കുതിര, തേര്, കാലാള്‍ എന്നീ ചതുരങ്കസൈന്യത്തെ ഇരുവശത്തുമുളള രാജാക്കന്മാര് നയിക്കും. തുല്യ ബലമുളള സൈന്യം കൊണ്ടുളള കളി.'
അതീവ താത്പര്യത്തോടെ ആചാര്യ ശുക്രന് ചതുരങ്കം വീക്ഷിച്ചു. എന്നിട്ട് വത്സല ശിഷ്യനെ അനുഗ്രഹിച്ചു:
'രാവണാ, ഞാന്‍ കണ്ടിട്ടുളളതിലും വെച്ച് ഏറ്റവും ബുദ്ധിപൂര്‍വ്വമായ വിനോദമാണിത്. ചതുരംഗത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയില്‍ ഒരിയ്ക്കല്‍ നീ ലോകമെങ്ങും അറിയപ്പെടും. നിന്റെ നാമം അനശ്വരമായിത്തീരും'.
ശുക്രാചാര്യര്‍ രാവണനെ തന്റെ പ്രിയശിഷ്യനായി പ്രഖ്യാപിച്ചു. മറ്റുളളവരെ പല വിദ്യകളും പഠിപ്പിക്കാനായി അദ്ദേഹം മുഖ്യശിഷ്യനെ ചുമതലപ്പെടുത്തി. ലങ്കയില്‍ നിന്നും നീന്തിക്കടക്കാനുളള ദൂരമേ ഭാരതത്തിലേക്കുളളൂ എന്ന് രാവണന് അവര്‍ക്കു കാണിച്ചു കൊടുത്തു. സ്വന്തം കൈകള്‍ കൊണ്ട് തിരമാലകളെ വകഞ്ഞ് അലയാഴിയുടെ മറുകര കണ്ട രാവണന് ഇന്ന് അതേ ആഴിക്കു മുകളിലൂടെ ആകാശമാര്‍ഗം ചരിക്കുന്നു.

2010 മേയ് 21, വെള്ളിയാഴ്ച
പ്രതി ഹാജരുണ്ട്
രണ്ടായിരത്തി ഒന്നില്‍ ഞാനെഴുതിയ ശ്രീബുദ്ധന് എന്ന ജീവചരിത്രഗ്രന്ഥം രണ്ടായിരം കോപ്പികള്‍ വിറ്റുപോവുകയും കല്‍ക്കട്ടയിലുളള രാജാറാം മോഹന്‍ റോയ് ഫൗണ്ടേഷന് 20,000 രൂപയുടെ പുസ്തകങ്ങള്‍ വിലയ്ക്കു വാങ്ങി കേരളത്തിലെ ഗ്രന്ഥശാലകള്‍ക്കു നല്കുകയുമുണ്ടായി.
പിന്നീട് എഴുതിയ രാമായണ വിമര്‍ശന പഠനം ഞാനാഗ്രഹിക്കാത്ത ചില തലങ്ങളിലേക്ക് വിവാദങ്ങള്‍ ഉണ്ടായതിനാല്‍ (നാലു പോലീസ് അന്വേഷണങ്ങളും) വിതരണം നടത്താന്‍ താത്പര്യം കാണിച്ചില്ല. ഇപ്പോള്‍ ശ്രീബുദ്ധന് എന്ന ഗ്രന്ഥം സ്കൂള്‍ ലൈബ്രറികള്‍ക്കു തെരഞ്ഞെടുക്കാനുളള ലിസ്റ്റില്‍ ഡി.പി.ഐ. ഉള്‍പ്പെടുത്തിയതായി അറിയിച്ചിരിക്കുന്നതിനാല്‍ അക്ഷരങ്ങളുടെ ലോകത്തേക്കുളള ഒരു പ്രോത്സാഹനമായി ഇതിനെ കണ്ട് ഞാന്‍ ചിലതു കുത്തിക്കുറിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.
രാമായണകഥാസന്ദര്‍ഭങ്ങളെ ഉപയോഗിച്ചുളള ഒരു ഫിക്ഷനാണ് സങ്കല്‍പ്പത്തില്‍. രാവണനാണ് മുഖ്യ കഥാപാത്രം. ആശയങ്ങളും വിമര്‍ശനങ്ങളും കൊണ്ട് ബൂലോഗമേ അനുഗ്രഹിച്ചാലും.
ലങ്കേശ്വരന്‍
ഇത് രാവണന്റെ കഥയാണ്. ബ്രാഹ്മണനായ പുലസ്ത്യമഹര്‍ഷിയുടെ പൗത്രന് രാവണന്റെ ജീവിതയാത്ര. ലങ്ക രാക്ഷസന്മാരുടെ നാടാണെന്നും ലങ്കേശ്വരന്‍ രാക്ഷസനാണെന്നും ഭാരതത്തിലുളളവര്‍ പ്രചരിപ്പിച്ചു. എല്ലാ കാലഘട്ടങ്ങളിലും ശത്രുക്കളെ രാക്ഷസന്മാരായി ചിത്രീകരിക്കുവാന്‍ ആക്രമിക്കുന്നവര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇന്നും അതു തുടരുന്നു.
ആരാണ് രാക്ഷസന്? പുലസ്ത്യമഹര്‍ഷിയുടെ പൗത്രന് എങ്ങനെയാണ് രാക്ഷസനാവുക? വഴിഞ്ഞൊഴുകുന്ന സൗന്ദര്യം കണ്ട് രാമന് പോലും സ്തബ്ധനായി നോക്കി നിന്ന രാവണന് ഭീകരരൂപിയാകുന്നതെങ്ങനെ?
രാക്ഷസീയത ഒരുവന്റെ മനസ്സിലെ ചിന്തകളിലും അതിനെ പ്രതിബിംബിക്കുന്ന പ്രവൃത്തികളിലുമാണ്. ലങ്കയിലെ പില്ക്കാല തലമുറയില്‍പ്പെട്ടവരാരിലും നമുക്ക്, ആരോപിക്കപ്പെട്ട രാക്ഷസശരീരപ്രകൃതിയുള്ളവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് രാമായണം കഥയിലൂടെ രാവണനോടൊപ്പം ഒരു യാത്ര പോകാം. കഥാപാത്രങ്ങളുടെ പ്രവൃത്തി വിലയിരുത്തി രാക്ഷസരാരെന്നു നിശ്ചയിക്കാം.
ഇതിഹാസങ്ങളെല്ലാം പര്‍വതീകരിച്ചു ചിത്രീകരിച്ച മനുഷ്യകഥകളായി ഞാന്‍ കാണുന്നു. അമാനുഷികതകളെയും അദ്ഭുതങ്ങളെയും അപ്പൂപ്പന്താടികള്ക്കൊപ്പം വിടുന്നു. മര്യാദാപുരുഷനും ഉത്തമ മനുഷ്യനുമായി കണക്കാക്കിയിരുന്ന രാമനെയും സന്തത സഹചാരിയായ ലക്ഷ്മണനെയും മുന്‍വിധികളില്ലാതെ നോക്കിക്കാണുക. പടഹമടിച്ചും ഭേരിമുഴക്കിയുമുള്ള അയോദ്ധ്യാധിപതിയുടെ യാത്രയില്‍ പൊടിപടലം കൊണ്ടും ഇരുട്ടുകൊണ്ടും കാണാന്‍ കഴിയാതെ പോയ ചില സ്ഥലങ്ങളില്‍, ചില സംഭവങ്ങളില്‍ പ്രകാശം വിതറിയാണ് ലങ്കേശ്വരനോടൊപ്പമുളള ഈ യാത്ര.
രാമായണം രാമനും വാല്മീകിക്കും മാത്രമേ മനസ്സിലാകൂ എന്നു പറയുന്നവരോടു ഞാന്‍ സഹതപിക്കുന്നു. ഇത് ദാനവരുടെ കഥയല്ല: മാനവരുടെ കഥയാണ്. ചോദ്യങ്ങള്‍ ചോദിക്കുന്നവരെ എന്നും എല്ലാവരും സംശയിച്ചിട്ടുണ്ട്. ചോദ്യങ്ങളുടെ തീക്ഷ്ണതയില്‍ സങ്കല്പത്തിലെ രാമരാജ്യങ്ങള്‍ നിലംപൊത്തിയാല്‍ രാവണനെ വെറുതെ വിടുക. പല സൗധങ്ങളുടെയും അടിത്തറ ദുര്‍ബലമാണെന്ന് കാലാന്തരത്തിലേ കണ്ടെത്തിയെന്നു വരൂ. അത് കണ്ടെത്തുന്നവന്റെ അപരാധമല്ല.
ജേതാവിനെ വിജയത്തിലേക്കു നയിച്ച കുടിലതകളെ പാര്‍ശ്വവീക്ഷണം നടത്താന്‍ തുനിഞ്ഞ ഉദ്ദേശശുദ്ധിക്ക് മാപ്പു നല്‍കുക. വിജയികളോടൊപ്പം മാത്രം ആള്‍ക്കൂട്ടത്തെ കാണാനാകുന്ന ഇന്ന് പരാജിതനോടൊപ്പം നില്‍ക്കുന്നതിലെ അന്തസ്സാരശൂന്യത പരിഹസിക്കപ്പെടാം. അല്ലെങ്കില്‍ എന്തര്‍ത്ഥം? എന്തര്‍ത്ഥശൂന്യത? ഇനി യാത്ര...........

2010 മേയ് 18, ചൊവ്വാഴ്ച
വേലിക്കകത്തു ശങ്കരനെയെടുത്തു വേണ്ടാത്തിടത്തു വെച്ചിട്ടു നാലു വര്‍ഷം
വേലിയില്‍ കിടക്കുന്ന പാമ്പിനെയെടുത്തു കോണകത്തിനകത്തു വെച്ചാല്‍ എന്തു പറ്റും? സാക്ഷാല്‍ ശ്രീമാന്‍ അച്ചുതാനന്ദന്റെ ഭാഷയില്‍ പറഞ്ഞാല്‍ കടിയെടാ.... കടി. കടിയെടാ...... കടി. വേലിക്കകത്തു ശങ്കരന് അച്ചുതാനന്ദന് എന്നാണല്ലോ നമ്മുടെ മുഖ്യമന്ത്രിയുടെ പേര്. പക്ഷേ ആളുകള്‍ വി. എസ്. എന്നേ വിളിക്കൂ. എതിര് ഗ്രൂപ്പുകാര്‍ അറിഞ്ഞുകൊണ്ട് അപ്പനു വിളിക്കുകയാണോ എന്നറിയില്ല. എന്തായാലും ഞാന്‍ അങ്ങനെ സംബോധന ചെയ്തതല്ല. പണ്ട് നായനാര്‍ കൃഷ്ണയ്യരുടെ തന്തയ്ക്കു പറഞ്ഞതു പോലെ അറിയാതെ പറഞ്ഞു പോയതുമല്ല. എന്തോ പറഞ്ഞു വന്ന വഴിക്ക് പത്രക്കാര് കൃഷ്ണയ്യരെ വലിച്ചിഴച്ചപ്പോള്‍ ങാ..... കൃഷ്ണയ്യരായാലും കൊളളാം രാമയ്യരായാലും കൊളളാം എന്ന് നായനാര്‍ പറഞ്ഞപ്പോള്‍ അതേ പത്രക്കാര് തന്നെ നായനാര്‍ കൃഷ്ണയ്യരുടെ തന്തയ്ക്കു പറഞ്ഞു എന്നു പ്രഖ്യാപിച്ചുകൊണ്ടു രംഗത്തു വരികയായിരുന്നു. രാമയ്യര് എന്നാണ് കൃഷ്ണയ്യരുടെ പിതാവിന്റെ പേര് എന്ന് നായനാര്‍ക്കറിയില്ലായിരുന്നു എന്നതാണ് സത്യം. വേലിക്കകത്തു ശങ്കരന് എന്നതാണ് അച്ചുതാനന്ദന്റെ അപ്പന്റെ പേര് എന്ന് ആലപ്പുഴക്കാരനായ എനിക്ക് നന്നായി അറിയാം. മലയാളശൈലിക്കനുസരിച്ച് പറയാന്‍ വേണ്ടി മകനെയുദ്ദേശിച്ച് വി. എസ്. എന്നുളളത് വിപുലീകരിച്ചുവെന്നേയുളളൂ.
പക്ഷേ ശൈലിയെ സാര്‍ത്ഥകമാക്കും വിധമാണ് കഴിഞ്ഞ നാലുവര്‍ഷക്കാലത്തെ അച്ചുതാനന്ദന്റെ പ്രയോഗങ്ങള്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കേളികൊട്ടുയരുമ്പോള്‍ അച്ചുതാനന്ദന് എന്ന ജീവി പാര്‍ട്ടിയുടെ വേലിക്കു പുറത്തായിരുന്നു. മലയാള മനോരമയും മറ്റു ബൂര്‍ഷ്വാ പത്രങ്ങളും, അഴിമതിക്കെതിരെ ചില ശബ്ദമുയര്‍ത്തിയതൊഴിച്ചാല്‍ തീരെ ജനപ്രിയനല്ലാതിരുന്ന അച്ചുതാനന്ദനെ, സി.പി.എമ്മിലെ കലഹം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി വീരനായകനാക്കാന്‍ ആവതു ശ്രമിച്ചു. പാര്‍ട്ടിയുടെ ഇതപര്യന്തമുളള കീഴ്വഴക്കവും രീതിയുമനുസരിച്ച് വിമതശബ്ദമുയര്‍ത്തുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്കിയ ചരിത്രമില്ലാത്തതിനാല്‍ മനോരമ രണ്ടു കൈയും വിട്ടു കളിച്ചു. കളി ജനങ്ങള്‍ ഏറെറടുത്തു. സി. പി. എം. കാലത്തിനനുസരിച്ചു രീതി മാറ്റി. അച്ചുതാനന്ദന് കേരളത്തിന്റെ മുഖ്യമന്ത്രിയായി. മലയാളമനോരമയ്ക്കും ബൂര്‍ഷ്വാ മാധ്യമങ്ങള്‍ക്കും പറ്റിയ ഒരബദ്ധമാണ് മുഖ്യമന്ത്രി വി. എസ്. അച്ചുതാനന്ദന്. കാലം പാര്‍ട്ടിയെയും നേതാക്കന്മാരെയും ജീര്ണതയില് മുക്കി. കോണ്‍ഗ്രസിലേതിനേക്കാള്‍ ലജ്ജാകരമായ തരത്തില്‍ ഗ്രൂപ്പു കളിച്ച നേതാക്കന്മാര് പരസ്യമായി വിഴുപ്പലക്കി.
ആദര്‍ശത്തിന്റെ ആള്‍രൂപമെന്ന മിഥ്യാധാരണ സൃഷ്ടിക്കാന്‍ ശ്രമം നടത്തിയ അച്ചുതാനന്ദന് ഒരു ഘട്ടത്തില്‍ വേറൊരു പാര്‍ട്ടി രൂപീകരിക്കാന്‍ പോലും താഴേത്തട്ടിലേക്കു നിര്‍ദ്ദേശം നല്കി. എല്ലാ നിര്‍ണ്ണായക ഘട്ടങ്ങളിലും അണികളെ നിലയില്ലാക്കയങ്ങളിലേക്കു തള്ളിയിട്ട് ആമയേപ്പോലെ തല വലിച്ചു. അവസാനമായി വേണ്ടപ്പെട്ടവര്‍ ചോദിച്ചു നിങ്ങള്‍ ചരിത്രത്തിലെ ഏററവും വലിയ കറിവേപ്പിലയാകാനാണോ പുറപ്പാട്? ഇപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇപ്പോള്‍ നമ്മള് സ്ഥാനം കൈവിട്ടാല്‍ മറ്റൊരു മുഖ്യമന്ത്രി വരും. അവര്‍ മുഖം മിനുക്കും. അടുത്ത തെരഞ്ഞടുപ്പില്‍ അവര്‍ നാണക്കേടില്ലാതെ നില്ക്കും. അതു പാടില്ല തോറ്റു തറ പറ്റണം. സാമാന്യ ജനങ്ങള്‍ വിലയിരുത്തണം നമ്മള് വോട്ടു ചെയ്തു ജയിപ്പിച്ച ഇക്കൂട്ടര്‍ ഇപ്പോള്‍ പരസ്പരം നശിക്കാന്‍ കളിക്കുകയാണ്. അടി കൊണ്ടു ചതഞ്ഞ പാമ്പാണ് അച്ചുതാനന്ദന്. അതിനേനതിനേന് കടിക്കുന്നതോ? പാവം നമ്മളെ.

2010 മേയ് 4, ചൊവ്വാഴ്ച
സമാധിയില്‍ നിന്നുണരട്ടെ ഞാന്‍
ഉഭയജീവിയായ തവള ചിലപ്പോള്‍ ജലാശയത്തിനടിയില്‍ സമാധിയിലിരിക്കാറുണ്ട്. കുറെ കഴിയുമ്പോള്‍ പുറത്തു വരികയും ചെയ്യുകയും ചെയ്യും. എന്തിനു വേണ്ടി എന്നു ചോദിച്ചാല്‍ ചിലപ്പോള്‍ യുക്തിസഹമായ ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല. കറവ വറ്റിയിട്ടില്ലെന്നു പറയുകയല്ലല്ലോ വേണ്ടത് തെളിയിക്കുകയല്ലേ. എഴുതാന്‍ നൂറുനൂറു കാര്യങ്ങള്‍ ഉളളപ്പോഴും മൗനത്തില്‍ സുഖം കണ്ടു. രണ്ടു പദങ്ങള്‍ ചേരുമ്പോള്‍ ഒരു നക്ഷത്രമുണ്ടാകുമെങ്കില്‍ അത് എന്നെങ്കിലുമുണ്ടാകുമോയെന്ന് പരിശോധിക്കണമല്ലോ? സ്നേഹപൂര്‍വം പാവം ഞാന്‍.
2010 മാർച്ച് 26, വെള്ളിയാഴ്ച
ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി
മിക്ക കാര്യങ്ങളിലും ഞാന്‍ ഒരു സ്ത്രീപക്ഷ വാദിയാണ്. ബാക്കി പകുതി അല്ലേ അവര്‍?
നമ്മുടെ വാരിയെല്ലില്‍ ഒന്ന് അവരുടെ കൈവശമാണല്ലോ? ആയതുകൊണ്ട് കര്‍ത്താവ് ആരെയാണ് സൃഷ്ടിച്ചതെന്നു കണ്ടുപിടിക്കാനുളള അന്വേഷണമാണല്ലോ ജീവിതം. പ്രലോഭനങ്ങള്‍ കൊണ്ട് നമ്മുടെ ജീവിതം കട്ടപ്പൊകയാക്കിയെങ്കിലും നഗ്നതയെന്തെന്ന് മനസ്സിലാക്കിത്തരാന്‍ അവള്‍ക്കു കഴിഞ്ഞല്ലോ? അറിവിന്റെ കനി തേടാനും ദൈവതുല്യനാക്കി മനുഷ്യനെ മാറ്റുവാനുമുളള ശ്രമത്തിലാണല്ലോ അവള് പാപം ചെയ്തത്. അധ്വാനിച്ച് അപ്പം തിന്നാന്‍ പുരുഷനെ പര്യാപ്തനാക്കിയ സ്ത്രീ എന്നും പ്രവചനാതീതമായ ഒരു അദ്ഭുതമായിരുന്നിട്ടുണ്ട്.
ഇന്ത്യന്‍ പാര്‍ലമെന്റില്‍ 33% സംവരണം നല്കുന്നതിനു വേണ്ടി അവതരിപ്പിച്ച ബില്‍ ചില പ്രദേശങ്ങളിലെങ്കിലും രാജ്യത്തെ പിന്നോട്ടടിക്കുന്നതിനു മാത്രമേ ഉപകരിക്കൂ. സ്ത്രീ പുരുഷനോടൊപ്പം സമത്വത്തോടെ മത്സരിച്ച് ഉയര്‍ന്നു വരേണ്ടതാണ്. ഒരു സംവരണത്തിന്റെ പിന്‍ബലത്തില്‍ ഉയര്‍ന്നു വരുന്ന സ്ത്രീകള്‍ മിക്കവരും വണ്‍ഡേ വണ്ടര്‍ ആയിപ്പോകാനാണ് സാധ്യത. പഞ്ചായത്തു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വനിത അതേ പഞ്ചായത്തില്‍ സ്ഥാനം രാജി വെച്ച് പീയൂണായി ജോലി തേടിയിട്ടുണ്ട്. സ്ത്രീകള്‍ അധികാരത്തിലെത്തിയ പല പഞ്ചായത്തുകളിലും വികസനപ്രവര്‍ത്തനങ്ങള്‍ മുരടിച്ച് തകര്‍ന്നു പോയിട്ടുണ്ട്. അതികൊണ്ടു തന്നെ സ്വാഭാവികമായി മത്സരത്തിലൂടെ അഗ്നി ശുദ്ധി തെളിയിച്ചു വരുന്ന സ്ത്രീകളുടെ അത്ര ഇച്ഛാശക്തിയും പ്രാപ്തിയും സംവരണത്തിലൂടെ വരുന്നവര്‍ക്കുണ്ടാകില്ല. കഴിവു പ്രകടിപ്പിച്ച് പൊതുവേദിയില്‍ തിളങ്ങിയ ഇന്ദിരാഗാന്ധി മുതല്‍ പ്രതിഭാ പാട്ടീല്‍ വരെയുളളവര്‍ പുരുഷന്മാരേക്കാള് പ്രതിഭ തെളിയിച്ചവരായിരുന്നു.എന്നാല്‍ സംവരണം കുറെ നേതാക്കന്മാരുടെ ഭാര്യമാരെ അധികാരസ്ഥാനങ്ങളില്‍ തിരുകിക്കയററാനേ ഉപകരിക്കൂ.
കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും, എയിഡഡ് വിദ്യാലയങ്ങളിലും 80% സ്ത്രീകളാണ് അധ്യാപനം നടത്തുന്നത്. എല്‍ പി സ്കൂളുകളിലൊഴിച്ച് ഈ സ്ത്രീ സാന്നിദ്ധ്യം വിദ്യാഭ്യാസ നിലവാരം തകര്‍ക്കുന്നതിനു മാത്രമേ ഉപകരിച്ചിട്ടുളളൂ. സ്ത്രീകളില്‍ മിക്കവരും അഴിമതിക്കാരല്ല; പക്ഷേ അഴിമതിയിലേക്കു വീഴുന്നവര്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്നവരാണ്. അഴിമതിയില്ലാത്തവര്‍ നിയമത്തില്‍ മുറുകെപ്പിടിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അറിയാതെ തടസ്സം നില്‍ക്കുന്നവരാണ്.
ഇന്നിപ്പോള്‍ കേരളത്തിന്റെ ഏതു മൂലയില്‍ തിരിഞ്ഞു നോക്കിയാലും രാവിലെ എട്ടുമണി മുതല്‍ റോഡുവക്കില്‍ വിശ്രമിക്കുന്ന സ്ത്രീകളെ കാണാം. അതിരാവിലെ തലയില്‍ ഒരു തോര്‍ത്തു കെട്ടും. പിന്നെ എവിടെയങ്കിലും ഒരു ടാര്പ്പോളിന് വലിച്ചു കെട്ടും. അടുത്തതായി കട്ടന്‍കാപ്പി തിളപ്പിക്കലും കപ്പ പുഴുങ്ങലുമായി. അപ്പോഴേക്കും കുറച്ചു പേര് അരിവാളെടുത്ത് നാലു ചപ്പു വെട്ടും. പിന്നെ 12 മണിയായി. ഭക്ഷണം വിശ്രമം. ഉറങ്ങിയെഴുന്നേക്കുന്നവര്‍ ഒരു ചൂലെടുത്ത് തൂപ്പു തുടങ്ങും. വൈകിട്ടു 150 രൂപ വീതം മേടിച്ചു കൊണ്ടു പോയി തന്നെയും, ഈ രാജ്യത്തെ നികുതി ദായകരെയും വലിപ്പിക്കുന്ന ഈ സംഘത്തിന്റെ പേരാണ് തൊഴിലുറപ്പുകാര്‍. ഈ നാടിനു ഒരു ഗുണവും ചെയ്യാത്ത ഈ കളള കാടുവെട്ടു പണിക്ക് സ്ത്രീകളല്ല കുററക്കാര്‍. നാടു ഭരിക്കുന്ന ഗവണ്മെന്റിനു ദീര്‍ഘവീക്ഷണമില്ലാത്തതാണ് കാര്യം. സ്വകാര്യ വ്യക്തികളുടെ കൃഷിയിടത്തിലായാല്‍ പോലും കൃഷിയുടെയും ഉത്പാദനപ്രക്രിയയുടെയും മേഖലയില്‍ ഈ അധ്വാനശേഷി ശരിയായി വിനിയോഗിച്ചിരുന്നെങ്കില്‍ ദിശാബോധമുളള ഒരു പ്രവൃത്തിയായിരുന്നേനെ അത്.

2010 മാർച്ച് 5, വെള്ളിയാഴ്ച
ആയുസ്സു കൂടി;നേരത്തെ റിട്ടയര്‍ ചെയ്യാം.
ഈ ഭൂമിയും അതിലെ സൗകര്യങ്ങളും എല്ലാവരുടെയും സ്വന്തമല്ല. ചില സമ്പന്ന രാജ്യങ്ങളില്‍ അധിവസിക്കുന്നവര്‍ക്ക് പ്രാകൃതികദുരന്തങ്ങളുണ്ടാകുമ്പോള്‍ പോലും കൂടുതല്‍ ലോകത്തിന്റെ മുന്തിയ പരിഗണന ലഭിക്കുന്നു. ഈ യാഥാര്‍ത്ഥ്യം വെളിവാക്കുന്നതായിരുന്നു ചിലിയിലെ ഭൂകമ്പം. തകര്‍ന്ന സാമ്പത്തികവ്യവസ്ഥയും നാഥനില്ലാത്ത അവസ്ഥയും സ്ഥിതിഗതികളെ കൂടുതല്‍ ദുരിതപൂര്‍ണമാക്കി.
ഭൂമിയുടെ വലിപ്പവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതിന്റെ പുറന്തോട് വേണ്ടത്ര കട്ടിയുളളതല്ല. ഈ പുറന്തോടു തന്നെ പല അടുക്കുകളായാണ് കാണപ്പെടുന്നത്. ഇതിന്റെയും ഉളളിലുളള ഭാഗം ഉരുകിത്തിളച്ച് ദ്രവരൂപത്തിലാണ് സ്ഥതി ചെയ്യുന്നത്. ആന്തരിക മര്‍ദ്ദം കാരണം പുറന്തോടിലുളള അടുക്കുകള്‍ക്ക് സ്ഥാനഭ്രംശം സംഭവിക്കുമ്പോള്‍ അതിന്റെ ഉപരിതലത്തിലുളള ഭൂപ്രതലത്തില്‍ കമ്പനം ഉണ്ടാകുന്നു. ഈ പ്രതിഭാസമാണ് ഭൂമികുലുക്കം. അപൂര്‍വമായി ഇന്ത്യയില്‍ ഭൂമികുലുക്കം ഉണ്ടാകാറുണ്ടെങ്കിലും നമ്മള് ഭൂകമ്പബാധിത പ്രദേശത്തല്ല. പക്ഷേ ഇന്ത്യയില്‍ മഹാരാഷ്ട്രയിലെ ലത്തൂര്‍, ഗുജറാത്തിലെ ഭുജ്, ജമ്മു കാശ്മീരിലെ ചില സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ശക്തമായ ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഏറ്റവും കൗതുകകരമായ നിഗമനം അമേരിക്കയിലെ പ്രതിരോധ ഗവേഷണ കേന്ദ്രമായ നാസയിലെ ഗവേഷകന് റിച്ചാര്‍ഡ് ഗ്രോസിന്റേതാണ്. ചിലിയിലുണ്ടായ 8.8 തീവ്രതയുണ്ടായിരുന്ന ഭൂചലനം ഭൂമിയുടെ സാങ്കല്പിക അച്ചുതണ്ടിന്റെ സ്ഥാനം തന്നെ മാറ്റിയിരിക്കുന്നു. ഭൂമിയുടെ ഭ്രമണവേഗം കൂടി. അങ്ങനെ ഈ വന്‍ ഭൂകമ്പത്തില്‍ ഭീമന് പാറക്കെട്ടുകള്‍ക്കു സ്ഥാനഭ്രംശം സംഭവിക്കുകയും ഭൂമിയുടെ പിണ്ഡത്തിന്റെ വിതരണക്രമം മാറുകയും ചെയ്തുവത്രേ. സംതുലനം വീണ്ടെടുക്കാനായി അച്ചുതണ്ടിന്റെ സ്ഥാനത്തില്‍ ചെറിയ മാററം വരുകയും ചെയ്തു കാണും എന്നാണ് നിഗമനം.
സംഗതി ഇതൊന്നുമല്ല, ഇത് സത്യമാണെങ്കില്‍ ഈ ആവേഗം നമ്മുടെ ജീവിതത്തില്‍ എന്തു മാറ്റം ഉണ്ടാക്കിയിട്ടുണ്ട്? കാലനില്ലാത്ത കാലത്തെപ്പറ്റി കുഞ്ചന്‍ നമ്പ്യാര്‍ സങ്കല്പിച്ചു നോക്കിയിട്ടുണ്ട്. ഒരു ചാന്‍സു കൂടി ഞാന്‍ നല്‍കാം നിങ്ങളുടെ ചൂണ്ടു വിരലിന്റെ അഗ്രഭാഗത്തായി ഒരു കണ്ണുണ്ടായിരുന്നെങ്കില്‍ എന്നു ചിന്തിച്ചു തല പുകച്ചു നോക്കൂ. ഭൂമിയുടെ ഭ്രമണവേഗം ഒരു ദിവസം 10 മിനിറ്റു കുറച്ചുവെന്നു സങ്കല്പിക്കുക. മാസത്തില്‍ 5 മണിക്കൂര്‍ കൂടി, വര്‍ഷത്തില്‍ രണ്ടര ദിവസം കൂടി. 60-ാമത്തെ വയസ്സില്‍ കാലനെടുക്കേണ്ട നിങ്ങളെ 5 മാസം കൂടി കഴിഞ്ഞേ സര്‍ക്കാര്‍ കണക്കും പ്രകാരം കൊണ്ടു പോകാന്‍ കഴിയൂ. 55ാമത്തെ വയസ്സില്‍ റിട്ടയര്‍ ചെയ്യേണ്ട നിങ്ങള്‍ നേരത്തെ റിട്ടയര്‍ ചെയ്യും. ജോലിയെടുക്കേണ്ട സമയം കൂടുകയോ കുറയുകയോ ഇല്ല. കാരണം നിങ്ങള്‍ എന്നെങ്കിലും ജോലി ചെയ്തെങ്കിലല്ലേ?

2010 മാർച്ച് 4, വ്യാഴാഴ്ച
നിത്യാനന്ദം തേടുന്നവര്‍
പരമമായ സത്യത്തെപ്പറ്റി ബോധമുണ്ടാകുന്നവരുടെ ചിത്തം ആനന്ദം കൊണ്ട് തുളളിത്തുളുമ്പും. അങ്ങനെയുളളവരെ ബോധോദയം നേടിയവര്‍ എന്ന് നാം പറയും. അങ്ങനെയുളളവര്‍ക്ക് ആ അറിവ് താങ്ങാനാവുന്നതിലും അധികമായിരിക്കും. വൃദ്ധന്മാര് കുട്ടികളെപ്പോലെ പെരുമാറും. ജ്ഞാനവൃദ്ധന്മാര് മടയന്മാരെപ്പോലെ ഭാവിക്കും. അതിസുന്ദരന്മാര് സൗന്ദര്യബോധമില്ലാതെ അശ്രദ്ധാലുക്കളായി നടക്കും. പരമമായ ജ്ഞാനം നേടി ആനന്ദചിത്തന്‍മാരാവുക എന്ന അര്‍ത്ഥത്തിലാണ് മിക്ക സന്യാസിമാരുടെയും പേരുകള്‍ ആനന്ദത്തില്‍ അവസാനിച്ചു പോരുന്നത്.
ഉപരിപ്ലവമായ ആനന്ദത്തില്‍ അഭിരമിക്കുക എന്ന ലക്ഷ്യമുളളവരും ഈ കാലഘട്ടത്തില്‍ ആനന്ദനാമധാരികളായി മോഹസാദ്ധ്യത്തിനായി രൂപാന്തരപ്രാപ്തി നേടുന്നു. സുന്ദരിമാരായ തരുണിമാരുടെ ഹൃദയം അദ്ഭുതങ്ങളുടെ പറുദീസയാണ്. ഒന്നാംതരം സുന്ദരിമാരായ സിനിമാതാരങ്ങള്‍ വിവാഹം കഴിക്കുമ്പോള്‍ മേല്‍മീശ പോലുമില്ലാത്ത വെണ്ടേമണിയന്‍മാരെ തെരഞ്ഞെടുക്കുകയാണ് പതിവ്. അതുകൊണ്ടായിരിക്കണം വിശ്വസാഹിത്യകാരനായിരുന്ന ജോര്‍ജ് ബര്‍നാഡ് ഷായോട് പ്രശസ്തയായ നടി വിവാഹാഭ്യര്‍ത്ഥന നടത്തിയത്. അഴീക്കോടിനെപ്പോലെ സുന്ദരനായ ഷായോട് നടി പറഞ്ഞത് അങ്ങയുടെ ബുദ്ധിയും എന്റെ സൗന്ദര്യവും കൂടി ചേര്‍ന്നുളള ഒരു കുട്ടിയുണ്ടായാല്‍ അവന് ലോകപ്രശസ്തനാവുകയില്ലേ എന്നാണ്. സംഗതി മറിച്ചായലോ എന്നു പറഞ്ഞാണ് ഷാ ഒഴിഞ്ഞത്.
പൗരാണിക കാലഘട്ടം പരിശോധിച്ചാല്‍ മത്സ്യഗന്ധിയെ കണ്ടപ്പോള്‍ നൗകയില്‍ വച്ച് കാമച്ചരടു പൊട്ടിപ്പോയ മുനിയെ കാണാം. ക്വട്ടേഷന്‍ ഉറപ്പിച്ചായാലും വിശ്വാമിത്രനെ വീഴ്ത്തിയ മേനകയെ കാണാം. ഇന്ദ്രനെ പ്രാപിച്ച രേണുകയെ കാണാം. അഞ്ചു തന്തമാര്‍ക്കു പിറന്ന പാണ്ഡവന്മാരെ ഒറ്റ പാവാടച്ചരടില്‍ കൊരുത്തിട്ട പാഞ്ചാലിയെ കാണാം. തീരെ പരുക്കനായ ശിവനെ പ്രണയിച്ച പാര്‍വതിയെ കാണാം. പലയിടത്തും സന്യാസവൃത്തിയുമായി പോയവര്‍ ഒരു നിമിഷം കൊണ്ട് കാമമോഹിതരായിപ്പോയതു കാണാം. തീരെ സൗന്ദര്യബോധമില്ലെന്നു നാം കരുതുന്ന സന്യാസിമാരെ നിമിഷമാത്രയില്‍ പ്രണയിച്ചു വശാകുന്ന സുന്ദരിമാരെ കാണാം. സുന്ദരിമാരുടെ തലയില്‍ കാര്യമായി ഒന്നുമില്ലാത്തതാണോ അവരെ തൃപ്തിപ്പെടുത്താന്‍ തക്ക കോപ്പ് ഈ കാഷായധാരികളുടെ കയ്യിലുളളതാണോ കാര്യം എന്ന് അത്ര വ്യക്തമല്ല.
തമിഴ്നാട്ടില്‍ ഒരു നിത്യാനന്ദന് ചില സിനിമാ താരങ്ങളുമായി രമിച്ചത്രേ. അദ്ഭുതപ്പെടാനെന്തിരിക്കുന്നു. പേരുകൊണ്ടു തന്നെ അയാള്‍ അവകാശപ്പെടുന്നത് നിത്യവും ആനന്ദം കാംക്ഷിക്കുന്നവനാണ് താനെന്നാണ്. അവളുമാരോ (ആരാണെന്ന് അത്ര വ്യക്തമല്ലെങ്കിലും) രസിപ്പിക്കാന്‍ ഒരുമ്പെട്ടിറങ്ങിയവള്‍ രഞ്ജിനിയും,രാഗമാകുന്ന അമൃതം നിറഞ്ഞു തുളുമ്പി നില്ക്കുന്നവള് രാഗസുധയുമാണ്. നിത്യാനന്ദന് രഞ്ജിനിയുടെ രസം നുകരുകയും രാഗസുധയുടെ അമൃതം പാനം ചെയ്യുകയും ചെയ്യുന്നത് ചരിത്രബോധമുളളവര്‍ക്ക് അതിശയോക്തിപരമല്ല; ചരിത്രത്തിന്റെ ആവര്‍ത്തനമാണ്. ഏതു സന്യാസിക്കും നിമിഷാര്‍ദ്ധം കൊണ്ട് ചെറ്റയാകാം; ഏതു ചെറ്റയ്ക്കും സന്യാസിയാണെന്ന് പറഞ്ഞു കബളിപ്പിക്കാം. മറ്റുളളവരുടെ രതിപരാക്രമങ്ങള്‍ ഇന്ത്യാക്കാരെ അതികൗതുകമുളളവരാക്കിത്തീര്‍ക്കുന്നു. ഒളിഞ്ഞു നോട്ടമാണ് ഇവിടുത്തെ അംഗീകൃത നോട്ടം. സുന്ദരിയായ യുവതിയെക്കണ്ടാല്‍ നോക്കുന്നവനെ ഇവിടെ സ്ത്രീജിതനാക്കിക്കളയും. അവളെ ഒളിഞ്ഞുനോക്കുകയും തരം കിട്ടിയാല്‍ ബലാല്ക്കാരം ചെയ്യുന്നവരുമാണ് ഈ വിധികര്‍ത്താക്കളെന്നു മാത്രം.

2010 മാർച്ച് 1, തിങ്കളാഴ്ച
ഹോളി കേ പീഛേ ക്യാ ഹേ?
മലയാളസിനിമയിലെ മാലിന്യങ്ങള്‍ പരസ്പരം വലിച്ചെറിഞ്ഞ് ബീഹാറിലെപ്പോലെ ചിലര്‍ ഹോളികളിക്കാന്‍ തുടങ്ങിയിട്ട് കുറെ ദിവസങ്ങളായി. ഇന്ത്യയിലെ ആത്മീയതയുടെയും ഭൗതികതയുടെയും ദാരിദ്ര്യത്തിന്റെ നാടാണ് ബീഹാര്‍. മഗധ, പാടലീപുത്രം, നാളന്ദ, തക്ഷശില തുടങ്ങിയ ചരിത്രപ്രസിദ്ധ സഥലങ്ങള്‍ ഇന്ത്യയുടെ മാനബിംബങ്ങളായിരുന്നുവെങ്കിലും കഴിഞ്ഞ കുറെക്കാലമായി പട്ന ആഗോള ബീഹാറികളുടെ തലസ്ഥാനമാണല്ലോ? സര്‍ക്കാര്‍ വകയായോ സ്വകാര്യ വകയായോ ബസ് സര്‍വീസ് ഇല്ലാത്ത നഗരമായിരുന്നു പട്ന. ഓട്ടോയും സൈക്കിള്‍ റിക്ഷയും കുതിരവണ്ടിയുമായിരുന്നു അവിടുത്തെ യാനശകടങ്ങള്‍. ട്രെയിന്‍ യാത്ര സാധാരണക്കാര്‍ക്ക് സൗജന്യമാണ്. (ബീഹാറികള്‍ ടിക്കറ്റെടുത്ത കാലം കേട്ടുകേള്‍വിപോലുമില്ല) മാലിന്യ നഗരമായ പട്നയില്‍ നാടിന്റെ ബ്രാന്റ് അംബാസഡര്‍മാര്‍ തെരുവിലെ അഴുക്കുചാലുകളില്‍ പുളച്ചുമദിക്കുന്ന തെരുവുപന്നികളായിരുന്നു. ബീഹാറികള്‍ ഒരു വലിയ ലാത്തിയുമായി വന്ന് ഏതെങ്കിലും പന്നിയുടെ തലയ്ക്ക് ഒന്നു കൊടുക്കും. പിടഞ്ഞു വീഴുന്ന അതിന്റെ കാലുകള്‍ തമ്മില്‍ കൂട്ടിക്കെട്ടി അതിനിടയിലൂടെ മുളവടി കയറ്റി രണ്ടുപേര്‍ തോളില്‍ വച്ചുകൊണ്ട് പോകും. ബീഹാറികളുടെ ആഘോഷം ഇങ്ങനെയാണ്. ഹോളിദിവസം കളര്‍ വെളളം ചീറ്റിക്കുകയോ വര്‍ണപ്പൊടി വാരി വിതറുകയോ അല്ല ബീഹാറികള്‍ ചെയ്യുക; പട്നയുടെ അഴുക്കുചാലുകളിലെ ചെളിവാരിപ്പൂശും. ആര്‍ക്കും എതിര്‍പ്പു പ്രകടിപ്പിക്കാന്‍ സാദ്ധ്യമല്ല. പടക്കം പൊട്ടിക്കുന്നതിനിടയില്‍ ചിലപ്പോള്‍ ശത്രുക്കളുടെ നേരെ ബോംബും പൊട്ടിച്ചെന്നു വരും. മാന്യന്മാര് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കയാണെന്നു വിചാരിച്ച് മുറിക്കകത്തിരുന്നു കൊളളണം.
ഈ സ്ഥിതിയാണ് ഇപ്പോള്‍ മലയാളസിനിമയില്‍. മലവും മാലിന്യങ്ങളുമാണ് താരങ്ങളെന്നു ചിലരെങ്കിലും വിചാരിച്ചിരിക്കുന്നവര്‍ വലിച്ചെറിയുന്നത്. സ്വന്തം ആഘോഷങ്ങള്‍ക്ക് രുചിപകരാന്‍ ഇവര്‍ എപ്പോഴാണ് ലാത്തിയുമായി വരികയെന്നറിഞ്ഞുകൂടാ. ഇങ്ങനെയൊരിക്കല്‍ തിലകന് ജാതിക്കാര്‍ഡുമായി പുറപ്പെട്ടു. ഏല്ക്കാതെ വന്നപ്പോള്‍ നെടുമുടിയുടെ തലയ്ക്കൊന്നു കൊടുത്തു. ബോധം കെടാതിരുന്നതുകൊണ്ട് അങ്ങേരു രക്ഷപ്പെട്ടു. തിലകന് ഭേദപ്പെട്ട നടനാണെങ്കിലും സ്വഭാവം കൊണ്ടും പെരുമാററം കൊണ്ടും അസഹനീയമായ ഒരു വ്യക്തിത്വമാണെന്നാണ് സിനിമയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ഷമ്മി തിലകന് ഇക്കാര്യത്തില്‍ തിലകന്റെ അപ്പൂപ്പനാണെന്നും പറഞ്ഞു കേള്‍ക്കുന്നു. ആദ്യത്തെ റൗണ്ട് വെടികള്‍ തിലകന് അവമതിപ്പുണ്ടാക്കാനേ ഉപകരിച്ചുളളൂ.
എന്നാല്‍ രണ്ടാം റൗണ്ടിലെത്തിയപ്പോള്‍ പ്രാമാണികനായ ഒരു തീയ്യന് ചാടി വീണു. മലവും മാലിന്യങ്ങളും ചാണകവരളി പോലെ ഉണക്കിയെടുത്ത് അദ്ദേഹം എറിഞ്ഞു. ചിലര്‍ക്കൊക്കെ വേദനിച്ചു. ഇയ്യാള്‍ക്കെന്താണ് സിനിമയില്‍ കാര്യം എന്നു ചോദിച്ചുകൊണ്ട് ചിലര്‍ രംഗത്തെത്തി. ഈ വരളിയേറാണ് ചിലരുടെ മുഖംമൂടി അഴിഞ്ഞു വീഴാന്‍ ഇടയായത്. ഇന്നസെന്റ് വളരെ ഇന്നസെന്റായ ഒരു വ്യക്തിയായിരിക്കും എന്നാണ് സിനിമകാണുന്നവര്‍ ഇതുവരെ ധരിച്ചിരുന്നത്. അഴീക്കോടിനെതിരെയുളള ചില പരാമര്‍ശങ്ങള്‍ ഇന്നസെന്റിന്റെ ചെമ്പു തെളിയാനിടയാക്കി. തത്വമസി എന്നൊരു പുസ്തകം അങ്ങേരെഴുതി എന്നാത്രേ പറയുന്നത്. തനിക്കൊന്നും വായിച്ചിട്ടു മനസിലായില്ല. ഇങ്ങനെയൊരുത്തനെയാണോ കൂലിക്കു പ്രസംഗിക്കാന്‍ നാട്ടുകാരു മുഴുവന്‍ വിളിച്ചു കൊണ്ടുപോകുന്നത് എന്നാണ് ഇന്നന് ചോദിക്കുന്നത്. സത്യത്തില്‍ തത്വമസി ഇന്നസെന്റിനു മനസിലായിരുന്നെങ്കില്‍ അഴിക്കോട് എഴുത്തും പ്രസംഗവും നിര്‍ത്തുകയായിരുന്നു ഭേദം.
മോഹന്‍ലാല്‍ എന്ന നടനും മമ്മൂട്ടി എന്ന നടനും സിദ്ധിയും സാധനയും ഒത്തു ചേര്‍ന്നവരാണെങ്കിലും തീരെ ചെറിയ മനുഷ്യരാണെന്ന് വിവാദങ്ങള്‍ വെളിവാക്കിക്കൊണ്ടിരിക്കുന്നു. മലയാളസിനിമയില്‍ ജാതി വളരെ ശക്തമായ സാന്നിദ്ധ്യം ചെലുത്തുന്നുണ്ട്. ആദ്യകാലങ്ങളില്‍ പ്രമേയങ്ങളിലും ദൃശ്യങ്ങളിലും ആവിഷ്കാരത്തിലുമായിരുന്നു വരേണ്യ ഹിന്ദുത്വത്തിന്റെ നിഴലാട്ടങ്ങളെങ്കില്‍ പിന്നീട് നടീനടന്മാരെ തെരഞ്ഞടുക്കുന്നതിലും അത് പ്രകടമായി. സ്വയം ഒരു പ്രസ്ഥാനമായി നിലനില്‍ക്കുന്നതിന് ഏതു ചെറ്റത്തരവും കാണിക്കുവാന്‍ താരങ്ങള്‍ തയ്യാറായി. കേരളത്തില്‍ കൈരളി ചാനല്‍ ആരംഭിക്കുമ്പോള്‍ മമ്മൂട്ടി ചെയര്‍മാനും മോഹന്‍ലാല്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായാണ് ഉദ്ഘാടനം നടന്നത്. മോഹന്‍ലാലിന്റെ ഒരു ആരാധകന് പയ്യന് അക്കാലത്ത് ഒരുനാലാകിട പത്രത്തില്‍ എഴുതിയിരുന്ന ആളിനോട് തന്റെ മനോവിഷമം പങ്കുവെച്ചു. ഹിന്ദുമനോഭാവമുളള ലാല്‍ കൈരളി ചാനലില്‍ ചേര്‍ന്നത് തീരെ ശരിയായില്ല എന്നായിരുന്നു പയ്യന്റെ പക്ഷം. നമുക്കു നോക്കാം എന്ന് എഴുത്തുകാരന്. ഏതാനും നാള് കഴിഞ്ഞപ്പോള്‍ മഞ്ഞപ്പത്രത്തില്‍ ഒരു ലീഡു വാര്‍ത്ത വന്നു.'' കൈരളി ചാനലില്‍ നിന്നും രാജി വെക്കാന്‍ മോഹന്‍ലാലിനു മേല്‍ ആര്.എസ്. എസ്. സമ്മര്‍ദ്ദം.'' അധികാരത്തിലിരുന്ന ഗവണ്മെന്റിന്റെ സമ്മര്‍ദ്ദം സഹിക്കവയ്യാതെയാണ് ലാല്‍ ഡയറക്ടര്‍ബോര്‍ഡില്‍ അംഗമായതെന്ന് ഏവര്‍ക്കും വ്യക്തമായിരുന്നു. പത്രത്തിന്റെ അനന്തസാധ്യതകളിന്‍മേല്‍ ഒരു പരീക്ഷണം നടത്തുകയായിരുന്നു ലേഖകന്‍. ഈ വാര്‍ത്ത കണ്ടിട്ടു വേണം കേന്ദ്രത്തില്‍ അധികാരത്തിലുളള ബി.ജെ.പി.ക്കാര് മോഹന്‍ലാലിനെക്കണ്ടു സമ്മര്‍ദ്ദം ചെലുത്താന്‍! അന്തര്‍നാടകങ്ങളെന്തായിരുന്നാലും വാര്‍ത്ത വന്ന് ഒരു മാസത്തിനകം ലാല്‍ കൈരളി ചാനലില്‍ നിന്നും രാജിവെച്ചു. അധികം താമസിയാതെ നടന്ന ദേശീയ സിനിമാ അവാര്‍ഡുനിര്‍ണയത്തില്‍ മോഹന്‍ലാലിന് ഭരത് പുരസ്കാരം ലഭിച്ചു. ലഭിച്ചതോ കോപ്പിയുടെ കോപ്പിയായ വാനപ്രസ്ഥം എന്ന സിനിമയ്ക്ക്. മാടമ്പു കുഞ്ഞുകുട്ടന് കഥയെഴുതിയ ഭ്രഷ്ട് എന്ന സിനിമയില്‍ താത്രിക്കുട്ടി എന്ന കഥാപാത്രം, വേഷത്തോടുകൂടി ഒരു കഥകളി കലാകാരനെ വിളിച്ചു വരുത്തി രമിച്ചതായി ആരോപിച്ച് സ്മാര്‍ത്ത വിചാരം ചെയ്യുന്നണ്ട്. എം.ടി തിരക്കഥയെഴുതിയ പരിണയം എന്ന സിനിമയില്‍ വിനീതും മോഹിനിയും ഈ കഥാപാത്രങ്ങളെത്തന്നെ വീണ്ടും അവതരിപ്പിച്ചിട്ടുണ്ട്. ഈ കഥാപാത്രങ്ങളെത്തന്നെ വീണ്ടും ലാലും സുഹാസിനിയും അവത്രിപ്പിച്ച സിനിമയാണ് പറയത്തക്ക മേന്മയൊന്നും അവകാശപ്പെടാനില്ലാത്ത വാനപ്രസ്ഥം. ലാലിന്റെ രാജിയും അവാര്ഡ്് ലഭ്യതയും തമ്മില്് പരസ്പരബന്ധം ഉണ്ടെങ്കില്‍ ജാതിയാണ് മലയാളസിനിമയിലെ നായകനും വില്ലനും.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)