2010, മാർച്ച് 5, വെള്ളിയാഴ്‌ച

ആയുസ്സു കൂടി;നേരത്തെ റിട്ടയര്‍ ചെയ്യാം.

              ഈ ഭൂമിയും അതിലെ സൗകര്യങ്ങളും എല്ലാവരുടെയും സ്വന്തമല്ല. ചില സമ്പന്ന രാജ്യങ്ങളില്‍ അധിവസിക്കുന്നവര്‍ക്ക് പ്രാകൃതികദുരന്തങ്ങളുണ്ടാകുമ്പോള്‍ പോലും കൂടുതല്‍ ലോകത്തിന്റെ മുന്തിയ പരിഗണന ലഭിക്കുന്നു. ഈ യാഥാര്‍ത്ഥ്യം വെളിവാക്കുന്നതായിരുന്നു ചിലിയിലെ ഭൂകമ്പം. തകര്‍ന്ന സാമ്പത്തികവ്യവസ്ഥയും നാഥനില്ലാത്ത അവസ്ഥയും സ്ഥിതിഗതികളെ കൂടുതല്‍ ദുരിതപൂര്‍ണമാക്കി.
ഭൂമിയുടെ വലിപ്പവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതിന്റെ പുറന്തോട് വേണ്ടത്ര കട്ടിയുളളതല്ല. ഈ പുറന്തോടു തന്നെ പല അടുക്കുകളായാണ് കാണപ്പെടുന്നത്. ഇതിന്റെയും ഉളളിലുളള ഭാഗം ഉരുകിത്തിളച്ച് ദ്രവരൂപത്തിലാണ് സ്ഥതി ചെയ്യുന്നത്. ആന്തരിക മര്‍ദ്ദം കാരണം പുറന്തോടിലുളള അടുക്കുകള്‍ക്ക് സ്ഥാനഭ്രംശം സംഭവിക്കുമ്പോള്‍ അതിന്റെ ഉപരിതലത്തിലുളള ഭൂപ്രതലത്തില്‍ കമ്പനം ഉണ്ടാകുന്നു. ഈ പ്രതിഭാസമാണ് ഭൂമികുലുക്കം. അപൂര്‍വമായി ഇന്ത്യയില്‍ ഭൂമികുലുക്കം ഉണ്ടാകാറുണ്ടെങ്കിലും നമ്മള്‍ ഭൂകമ്പബാധിത പ്രദേശത്തല്ല. പക്ഷേ ഇന്ത്യയില്‍ മഹാരാഷ്ട്രയിലെ ലത്തൂര്‍, ഗുജറാത്തിലെ ഭുജ്, ജമ്മു കാശ്മീരിലെ ചില സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ശക്തമായ ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്.
               ഏറ്റവും കൗതുകകരമായ നിഗമനം അമേരിക്കയിലെ പ്രതിരോധ ഗവേഷണ കേന്ദ്രമായ നാസയിലെ ഗവേഷകന്‍ റിച്ചാര്‍ഡ് ഗ്രോസിന്റേതാണ്. ചിലിയിലുണ്ടായ 8.8 തീവ്രതയുണ്ടായിരുന്ന ഭൂചലനം ഭൂമിയുടെ സാങ്കല്പിക അച്ചുതണ്ടിന്റെ സ്ഥാനം തന്നെ മാറ്റിയിരിക്കുന്നു. ഭൂമിയുടെ ഭ്രമണവേഗം കൂടി. അങ്ങനെ ഈ വന്‍ ഭൂകമ്പത്തില്‍ ഭീമന്‍ പാറക്കെട്ടുകള്‍ക്കു സ്ഥാനഭ്രംശം സംഭവിക്കുകയും ഭൂമിയുടെ പിണ്ഡത്തിന്റെ വിതരണക്രമം മാറുകയും ചെയ്തുവത്രേ. സംതുലനം വീണ്ടെടുക്കാനായി അച്ചുതണ്ടിന്റെ സ്ഥാനത്തില്‍ ചെറിയ മാററം വരുകയും ചെയ്തു കാണും എന്നാണ് നിഗമനം.
             സംഗതി ഇതൊന്നുമല്ല, ഇത് സത്യമാണെങ്കില്‍ ഈ ആവേഗം നമ്മുടെ ജീവിതത്തില്‍ എന്തു മാറ്റം ഉണ്ടാക്കിയിട്ടുണ്ട്? കാലനില്ലാത്ത കാലത്തെപ്പറ്റി കുഞ്ചന്‍ നമ്പ്യാര്‍ സങ്കല്പിച്ചു നോക്കിയിട്ടുണ്ട്. ഒരു ചാന്‍സു കൂടി ഞാന്‍ നല്‍കാം നിങ്ങളുടെ ചൂണ്ടു വിരലിന്റെ അഗ്രഭാഗത്തായി ഒരു കണ്ണുണ്ടായിരുന്നെങ്കില്‍ എന്നു ചിന്തിച്ചു തല പുകച്ചു നോക്കൂ. ഭൂമിയുടെ ഭ്രമണവേഗം ഒരു ദിവസം 10 മിനിറ്റു കുറച്ചുവെന്നു സങ്കല്പിക്കുക. മാസത്തില്‍ 5 മണിക്കൂര്‍ കൂടി, വര്‍ഷത്തില്‍ രണ്ടര ദിവസം കൂടി. 60-ാമത്തെ വയസ്സില്‍ കാലനെടുക്കേണ്ട നിങ്ങളെ 5 മാസം കൂടി കഴിഞ്ഞേ സര്‍ക്കാര്‍ കണക്കും പ്രകാരം കൊണ്ടു പോകാന്‍ കഴിയൂ. 55ാമത്തെ വയസ്സില്‍ റിട്ടയര്‍ ചെയ്യേണ്ട നിങ്ങള്‍ നേരത്തെ റിട്ടയര്‍ ചെയ്യും. ജോലിയെടുക്കേണ്ട സമയം കൂടുകയോ കുറയുകയോ ഇല്ല. കാരണം നിങ്ങള്‍ എന്നെങ്കിലും ജോലി ചെയ്‌തെങ്കിലല്ലേ?  

1 അഭിപ്രായം:

  1. ഭൂമിയുടെ ഭ്രമണവേഗം ഒരു ദിവസം 10 മിനിറ്റു കുറച്ചുവെന്നു സങ്കല്പിക്കുക. മാസത്തില്‍ 5 മണിക്കൂര്‍ കൂടി, വര്‍ഷത്തില്‍ രണ്ടര ദിവസം കൂടി. 60-ാമത്തെ വയസ്സില്‍ കാലനെടുക്കേണ്ട നിങ്ങളെ 5 മാസം കൂടി കഴിഞ്ഞേ സര്‍ക്കാര്‍ കണക്കും പ്രകാരം കൊണ്ടു പോകാന്‍ കഴിയൂ. 55ാമത്തെ വയസ്സില്‍ റിട്ടയര്‍ ചെയ്യേണ്ട നിങ്ങള്‍ നേരത്തെ റിട്ടയര്‍ ചെയ്യും.

    അപ്പോ കിട്ടാവുന്ന കിമ്പളം എല്ലാം ആദ്യമെ മേടിച്ചെക്കാം

    മറുപടിഇല്ലാതാക്കൂ