2010, മാർച്ച് 4, വ്യാഴാഴ്‌ച

നിത്യാനന്ദം തേടുന്നവര്‍

           പരമമായ സത്യത്തെപ്പറ്റി ബോധമുണ്ടാകുന്നവരുടെ ചിത്തം ആനന്ദം കൊണ്ട് തുളളിത്തുളുമ്പും. അങ്ങനെയുളളവരെ ബോധോദയം നേടിയവര്‍ എന്ന് നാം പറയും. അങ്ങനെയുളളവര്‍ക്ക് ആ അറിവ് താങ്ങാനാവുന്നതിലും അധികമായിരിക്കും. വൃദ്ധന്‍മാര്‍ കുട്ടികളെപ്പോലെ പെരുമാറും. ജ്ഞാനവൃദ്ധന്‍മാര്‍ മടയന്‍മാരെപ്പോലെ ഭാവിക്കും. അതിസുന്ദരന്‍മാര്‍ സൗന്ദര്യബോധമില്ലാതെ അശ്രദ്ധാലുക്കളായി നടക്കും. പരമമായ ജ്ഞാനം നേടി ആനന്ദചിത്തന്‍മാരാവുക എന്ന അര്‍ത്ഥത്തിലാണ് മിക്ക സന്യാസിമാരുടെയും പേരുകള്‍ ആനന്ദത്തില്‍ അവസാനിച്ചു പോരുന്നത്.
           ഉപരിപ്ലവമായ ആനന്ദത്തില്‍ അഭിരമിക്കുക എന്ന ലക്ഷ്യമുളളവരും ഈ കാലഘട്ടത്തില്‍ ആനന്ദനാമധാരികളായി മോഹസാദ്ധ്യത്തിനായി രൂപാന്തരപ്രാപ്തി നേടുന്നു. സുന്ദരിമാരായ തരുണിമാരുടെ ഹൃദയം അദ്ഭുതങ്ങളുടെ പറുദീസയാണ്. ഒന്നാംതരം സുന്ദരിമാരായ സിനിമാതാരങ്ങള്‍ വിവാഹം കഴിക്കുമ്പോള്‍ മേല്‍മീശ പോലുമില്ലാത്ത വെണ്ടേമണിയന്‍മാരെ തെരഞ്ഞെടുക്കുകയാണ് പതിവ്. അതുകൊണ്ടായിരിക്കണം വിശ്വസാഹിത്യകാരനായിരുന്ന ജോര്‍ജ് ബര്‍നാഡ് ഷായോട് പ്രശസ്തയായ നടി വിവാഹാഭ്യര്‍ത്ഥന നടത്തിയത്. അഴീക്കോടിനെപ്പോലെ സുന്ദരനായ ഷായോട് നടി പറഞ്ഞത് അങ്ങയുടെ ബുദ്ധിയും എന്റെ സൗന്ദര്യവും കൂടി ചേര്‍ന്നുളള ഒരു കുട്ടിയുണ്ടായാല്‍ അവന്‍ ലോകപ്രശസ്തനാവുകയില്ലേ എന്നാണ്. സംഗതി മറിച്ചായലോ എന്നു പറഞ്ഞാണ് ഷാ ഒഴിഞ്ഞത്.
            പൗരാണിക കാലഘട്ടം പരിശോധിച്ചാല്‍ മത്സ്യഗന്ധിയെ കണ്ടപ്പോള്‍ നൗകയില്‍ വച്ച് കാമച്ചരടു പൊട്ടിപ്പോയ മുനിയെ കാണാം. ക്വട്ടേഷന്‍ ഉറപ്പിച്ചായാലും വിശ്വാമിത്രനെ വീഴ്ത്തിയ മേനകയെ കാണാം. ഇന്ദ്രനെ പ്രാപിച്ച രേണുകയെ കാണാം. അഞ്ചു തന്തമാര്‍ക്കു പിറന്ന പാണ്ഡവന്‍മാരെ ഒറ്റ പാവാടച്ചരടില്‍ കൊരുത്തിട്ട പാഞ്ചാലിയെ കാണാം. തീരെ പരുക്കനായ ശിവനെ പ്രണയിച്ച പാര്‍വതിയെ കാണാം. പലയിടത്തും സന്യാസവൃത്തിയുമായി പോയവര്‍ ഒരു നിമിഷം കൊണ്ട് കാമമോഹിതരായിപ്പോയതു കാണാം. തീരെ സൗന്ദര്യബോധമില്ലെന്നു നാം കരുതുന്ന സന്യാസിമാരെ നിമിഷമാത്രയില്‍ പ്രണയിച്ചു വശാകുന്ന സുന്ദരിമാരെ കാണാം. സുന്ദരിമാരുടെ തലയില്‍ കാര്യമായി ഒന്നുമില്ലാത്തതാണോ അവരെ തൃപ്തിപ്പെടുത്താന്‍ തക്ക കോപ്പ് ഈ കാഷായധാരികളുടെ കയ്യിലുളളതാണോ കാര്യം എന്ന് അത്ര വ്യക്തമല്ല.
         തമിഴ്‌നാട്ടില്‍ ഒരു നിത്യാനന്ദന്‍ ചില സിനിമാ താരങ്ങളുമായി രമിച്ചത്രേ. അദ്ഭുതപ്പെടാനെന്തിരിക്കുന്നു. പേരുകൊണ്ടു തന്നെ അയാള്‍ അവകാശപ്പെടുന്നത് നിത്യവും ആനന്ദം കാംക്ഷിക്കുന്നവനാണ് താനെന്നാണ്. അവളുമാരോ (ആരാണെന്ന് അത്ര വ്യക്തമല്ലെങ്കിലും) രസിപ്പിക്കാന്‍ ഒരുമ്പെട്ടിറങ്ങിയവള്‍ രഞ്ജിനിയും,രാഗമാകുന്ന അമൃതം നിറഞ്ഞു തുളുമ്പി നില്‍ക്കുന്നവള്‍ രാഗസുധയുമാണ്. നിത്യാനന്ദന്‍ രഞ്ജിനിയുടെ രസം നുകരുകയും രാഗസുധയുടെ അമൃതം പാനം ചെയ്യുകയും ചെയ്യുന്നത് ചരിത്രബോധമുളളവര്‍ക്ക് അതിശയോക്തിപരമല്ല; ചരിത്രത്തിന്റെ ആവര്‍ത്തനമാണ്. ഏതു സന്യാസിക്കും നിമിഷാര്‍ദ്ധം കൊണ്ട് ചെറ്റയാകാം; ഏതു ചെറ്റയ്ക്കും സന്യാസിയാണെന്ന് പറഞ്ഞു കബളിപ്പിക്കാം. മറ്റുളളവരുടെ രതിപരാക്രമങ്ങള്‍ ഇന്ത്യാക്കാരെ അതികൗതുകമുളളവരാക്കിത്തീര്‍ക്കുന്നു. ഒളിഞ്ഞു നോട്ടമാണ് ഇവിടുത്തെ അംഗീകൃത നോട്ടം. സുന്ദരിയായ യുവതിയെക്കണ്ടാല്‍ നോക്കുന്നവനെ ഇവിടെ സ്ത്രീജിതനാക്കിക്കളയും. അവളെ ഒളിഞ്ഞുനോക്കുകയും തരം കിട്ടിയാല്‍ ബലാല്‍ക്കാരം ചെയ്യുന്നവരുമാണ് ഈ വിധികര്‍ത്താക്കളെന്നു മാത്രം.  

9 അഭിപ്രായങ്ങൾ:

  1. അവനൊക്കെ ആനന്ദിക്കുകയോ അര്‍മ്മാദിക്കുകയോ ചെയ്തു കൊള്ളട്ടെ....പക്ഷേ അത് പാവപ്പെട്ടവന്‍റെ വിശ്വാസങ്ങളില്‍ ചവിട്ടി നിന്നു കൊണ്ട് വേണ്ടാ........

    മറുപടിഇല്ലാതാക്കൂ
  2. those who follow semi gods are the idiots, and if they are abused it is their own mistake and problem. we need more and more such swamis to feed the media

    മറുപടിഇല്ലാതാക്കൂ
  3. പ്രകാശ് ഇതൊക്കെ ചെറിയ പരലുകൾ, വലിയ വലിയ സ്രാവുകൽ/തിമിഗലങ്ങൽ/കൊമ്പന്മാർ എത്രയെത്ര പിടിക്കപ്പെടാതെ പാവങ്ങളെ പറ്റിച്ച് കൊണ്ടിരിക്കുന്നു. ഏറ്റവും വലിയ ആസാമികൽ ഒരു സത്യവുമില്ലാത്ത ബാവ, ഒരു അമൃതുമ്മില്ലാത്ത മയമില്ലാത്തവൾ, ശ്രീ ശ്രീ ഉഡായിപ്പ്, ശാസ്ത്രത്തെ അവഹേളിക്കുന്ന ഉഡായിപ്പ് ഗോപാലൻ ഇങ്ങനെ ഒരിക്കലും പിടിക്കപ്പെടൻ സാധ്യത പോലുമില്ലാത്ത ദൈവത്തിന്റെ ആപ്പീസിലെ മുച്ചീട്ടുകളിക്കാർ വാഴുന്ന ഇന്ത്യയിൽ ഇതിലപ്പുറവും സംഭവിക്കും.


    ഇടക്കിടക്ക് ഇങ്ങനെയൊക്കെ സംഭവിച്ചാൽ ജനങ്ങൽ കുറച്ചൊക്കെ പഠിക്കുമെന്ന് കരുതാം.

    പണ്ടൊരു ആസാമി കേരളത്തിൽ പിടിച്ചപ്പോൾ ജനങ്ങൾ കുറച്ചൊക്കെ മനസ്സിലാക്കിയിട്ടുണ്ട്.

    പക്ഷെ ഇതിന്റെയൊക്കെ രസം ചില ആസാമിമാർ വെറുതെ തമാശക്ക് തുടങ്ങുന്നത് ജനങ്ങൽ ഏറ്റെടുത്ത് വലിയ സാമിയാക്കുകയാണ്, പക്ഷെ ഈ ആസാമി എത്ര വലിയ സാമിയായാലും ആസാമിയുടെ ബലഹീനതകൾ ഇയാളെ നിരന്തരം വേട്ടയാടികൊണ്ടിരിക്കുന്നു എന്നതാണ് സത്യം. ജനങ്ങളെ രക്ഷപ്പെടുത്താൻ ഒറ്റ വഴിയേയുള്ളൂ, എല്ലാ ആസാമിമാരേയും (മുഖം നോക്കാതെ) പിടിച്ച് ജയിലടക്കുക.

    മറുപടിഇല്ലാതാക്കൂ
  4. ശരിയാണ് . മനുഷ്യനെ ദെവം ആയി ആരാധിക്കുമ്പോള്‍ ആണ് കബളിപ്പിക്കപെടാനുള്ള അവസരങ്ങളും ഉണ്ടാകുനത്

    മറുപടിഇല്ലാതാക്കൂ
  5. hahaha paranjathu sathyamanu...pakshe sathyam parayanullathalla.....vizhunganullathanu...

    മറുപടിഇല്ലാതാക്കൂ
  6. എന്തുചെയ്യാം .എന്തൊക്കെയായാലും ഈ ചെറ്റകളുടെ തനിസ്വരൂപം പുറത്തുവന്നാലും പിന്നെയും ഇവന്മാരുടെം/ഇവളുമാരുടേം മൂടുതാങ്ങി നടക്കുന്നവരല്ലേ ഇവിടെ ഭൂരിഭാഗവും .....

    മറുപടിഇല്ലാതാക്കൂ
  7. നിത്യാന്ദനോ സന്തോഷമാധവനോ പെണ്ണ്‌പിടിച്ചാൽ അവരുടെ സ്വന്തം കാര്യം...

    പക്ഷെ നിത്യാനന്ദസ്വാമിയോ സന്തോഷ്മാധവൻസ്വാമിയോ പിടിക്കപ്പെട്ടാൽ ഒളിഞ്ഞുനോട്ടക്കാരുടെ വിധിപ്രഖ്യാപനമായി കൂട്ടിക്കെട്ടേണ്ട. ഈ കള്ളസ്വാമിമാരുടെ മുഖമൂടി വലിച്ച്‌കീറേണ്ടത്‌ അത്യാവശ്യമാണ്‌.

    ചരിത്രത്തേയൊ ഇതിഹാസങ്ങളെയൊ കൂട്ടുപിടിച്ച്‌ ആസ്വാമിമാർക്ക്‌ ചൂട്ടുപിടിക്കരുത്‌!!!

    മറുപടിഇല്ലാതാക്കൂ
  8. What he did is the utilization of people's belief in him. This is a crime. The victim is not Ranjitha but his disciples.

    മറുപടിഇല്ലാതാക്കൂ