2010, മേയ് 30, ഞായറാഴ്‌ച

സ്വത്വമോ സത്വങ്ങളോ?

     വെളളിത്തളികയില്‍ വച്ച് ഇന്നാട്ടിലെ പൊതുജനം ഇടതുപക്ഷജനാധിപത്യമുന്നണിയുടെ കയ്യില്‍ ഭദ്രമായി കൊടുത്ത അധികാരം ഐരാവത(ലോകത്തിലെ ഏറ്റവും വലിയ വെളളാന)ത്തിന്റെ കഴുത്തിലണിഞ്ഞ പുഷ്പഹാരം പോലെ ഛിന്നഭിന്നമാക്കി കളയുന്നതില്‍ ഐക്യമുന്നണിയെ വളളപ്പാടുകള്‍ക്കു പിന്നിലാക്കിയ ഇ. ജ. മു. വിലെ വല്യേട്ടന്‍ ഇപ്പോള്‍ സാധാരണക്കാരന്റെ വായില്‍ക്കൊളളാത്ത വല്യവര്‍ത്താനങ്ങള്‍ കൊണ്ട് ഉമ്മാക്കി കാട്ടി പേടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കെ.ഇ.എന്‍ എന്നു വിളിക്കുന്നതും അച്യുതാനന്ദന്‍ കുരങ്ങന്‍ എന്നു വിളിച്ചതുമായ പു.കാ.സ. സെക്രട്ടറി കുഞ്ഞഹമ്മദ് എന്ന സത്വം ഇക്കാലമത്രയും പിണറായിക്കു കുഴലൂത്തു നടത്തിയത് പാര്‍ട്ടി ചില വരട്ടു തത്വശാസ്ത്രങ്ങള്‍ വലിച്ചു നീട്ടി ജമാ അത്തെ ഇസഌമിയെ അടുപ്പിച്ചു നിര്‍ത്തിയതും, നാണം കെട്ടും പി.ഡി.പി.യുടെ പിന്തുണ തേടിയതും, സദ്ദാമിനെ പിന്തുണച്ചതും കൊണ്ടാണെന്നു വ്യക്തമാകുന്നത് സി.പി. എം. അതുവിട്ട്, പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ ജീവന്‍ കിടക്കാന്‍ വേണ്ടി നായരുടെ ചന്തി കടിക്കാന്‍ തുടങ്ങുന്നതും, മൃദുഹിന്ദുത്വത്തെ താലോലിക്കാന്‍ തൊട്ടിലു കെട്ടാന്‍ തുടങ്ങുന്നതും കണ്ടപ്പോള്‍ സത്വവിവാദം എടിത്തിട്ടലക്കിയപ്പോഴാണ്. ഈ വിവാദം ഇരുതലമൂര്‍ച്ചയുളള കായംകുളംവാളാണ്.
    എം. എന്‍. വിജയന്റെ കാലു കഴുകാന്‍ യോഗ്യത പോലുമില്ലാത്തയാളാണ് കെ.ഇ. എന്നെങ്കിലും അദ്ദേഹത്തിന്റെ അടുത്തുനിന്നും 64 കോല്‍ തീണ്ടാപ്പാടകലെ നിര്‍ത്തേണ്ട ഔദ്യോഗിക കാലു തിരുമ്മലുകാരനാണ് പി.രാജീവ്. ജ്ഞാനം ദു:ഖമാണുണ്ണി വിവരക്കേടല്ലോ സുഖപ്രദം!

6 അഭിപ്രായങ്ങൾ:

  1. എം. എന്‍. വിജയന്റെ കാലു കഴുകാന്‍ യോഗ്യത പോലുമില്ലാത്തയാളാണ് കെ.ഇ. എന്നെങ്കിലും അദ്ദേഹത്തിന്റെ അടുത്തുനിന്നും 64 കോല്‍ തീണ്ടാപ്പാടകലെ നിര്‍ത്തേണ്ട ഔദ്യോഗിക കാലു തിരുമ്മലുകാരനാണ് പി.രാജീവ്. ജ്ഞാനം ദു:ഖമാണുണ്ണി വിവരക്കേടല്ലോ സുഖപ്രദം!

    കലക്കി കുട്ടാ!

    മറുപടിഇല്ലാതാക്കൂ
  2. ഹായ് ഹായ് നമ്പൂരിയുടെ നിരീക്ഷണം കേമായി! ക്ഷ പിടിച്ചൂ ട്ടോ! (എവിടുന്നു കുറ്റീം പറിച്ചു വരുന്നപ്പാ)

    മറുപടിഇല്ലാതാക്കൂ
  3. സത്വമായാലും സ്വത്വമായാലും സാദാജനത്തിന്‌ മനസിലാകില്ല. അതിനാൽ പാർട്ടി ഒരു “മഹാസംഭവമാണെന്ന്‌” വരുത്തിതീർക്കണമെങ്ങിൽ ബുദ്ധിജീവികൾ ഇങ്ങനേയും ചർച്ചിക്കും...

    വിശപ്പൊക്കെ അവിടെ നിൽക്കട്ടെ...

    മറുപടിഇല്ലാതാക്കൂ
  4. ജ്ഞാനം ദു:ഖമാണുണ്ണി വിവരക്കേടല്ലോ സുഖപ്രദം!

    മറുപടിഇല്ലാതാക്കൂ
  5. വിവരക്കേടു വിരേചനം നടത്തി ആശ്വാസം തേടട്ടെ ഞാന്‍. പലര്‍ക്കും ഉളളില്‍ ഗ്യാസു നിറഞ്ഞു പൊട്ടാറായി നില്‍ക്കുകയാണ്. നന്നായി കീഴ്ശ്വാസം വിടാന്‍ പോലും അറിയാത്തവനാണ് ശരാശരി മലയാളി. ഞക്കിപ്പിടിച്ചിരിക്കട്ടെ എല്ലാവരും.

    മറുപടിഇല്ലാതാക്കൂ
  6. ജ്ഞാനം ദു:ഖമാണുണ്ണി വിവരക്കേടല്ലോ സുഖപ്രദം.. great buddy :)

    മറുപടിഇല്ലാതാക്കൂ