2010, ജൂൺ 1, ചൊവ്വാഴ്ച

മശകത്തെ ഹിംസിക്കുമെന്ന് മരപ്പട്ടി!

     ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയപ്രവേശത്തെ എതിര്‍ക്കുമെന്ന് കുഞ്ഞാലിക്കുട്ടിയുടെ ഗര്‍ജനം. അതും, പല്ലും നഖവുമുപയോഗിച്ച്. കൊതുക് ഉപദ്രവകാരിയായ ജീവിയാണ്. സ്ഥാനഭേദമില്ലാതെ, വര്‍ഗവ്യത്യാസമില്ലാതെ എല്ലാവരുടെയും രക്തം കുടിക്കും. മരപ്പട്ടിയും പല്ലും നഖവുമുളള ജീവിയാണ്. നേരിട്ട് നമ്മെ ആക്രമിക്കുന്നതിനു പകരം നമ്മുടെ കോഴിയെയും മറ്റും തിന്ന് സുഖമായി ജീവിച്ചുകൊളളും. രണ്ടും സമാധാനകാംക്ഷികളായ സാധാരണക്കാരന് ഉപദ്രവകാരികളാണ്. പക്ഷേ മരപ്പട്ടി എങ്ങനെ കൊതുകിനെ തകര്‍ക്കുമെന്ന് നോം ഇതുവരെ അങ്ങട്ട് മനസ്സിലാക്കിയിട്ടില്ല. അണ്ണാന് ആനയെ ഭോഗിക്കണമെന്ന് തോന്നിക്കാണും. അതുപോലെയേയുളളൂ ജമാ അത്തെ ഇസ്ലാമിയുടെ എല്‍.ഡി.എഫ് മോഹം. ഭഗ്നാശരായ അവരെ നാലാം ബീവിയാക്കാന്‍ കുഞ്ഞാലിക്കു തോന്നിയ പൂതി മാണി സാര്‍ വയാഗ്ര കഴിച്ച് ഉദ്ധരിച്ചു നില്‍ക്കുന്നതിലുളള അസൂയ മൂലമാണ്. വയാഗ്രയ്ക്ക് പാര്‍ശ്വഫലങ്ങളുണ്ടെന്നുളളത് അറിയാനിരിക്കുന്നതല്ലേയുളളൂ. കല്യാണമാലോചിച്ചു ചെന്ന പെണ്ണിനെ കെട്ടാന്‍ സാഹചര്യം അനുവദിക്കാതെ വന്നപ്പോള്‍ പെണ്ണിന്റെ സ്വഭാവശുദ്ധിയെപ്പറ്റി അപവാദം പറയുന്നത് തെണ്ടിത്തരമാണ്.
     ഈ രാജ്യത്ത് ആരെങ്കിലും രാഷ്ട്രീയരംഗത്തു വരുന്നത് തടയാന്‍ ഈ കുഞ്ഞാലിക്കുട്ടിയോ ലീഗോ ആരാണ്? മാണിയും ജോസഫും കൂടി ലയിക്കുമ്പോള്‍ പാടില്ല....പാടില്ല എന്ന് ഒരു എം.എല്‍.എ. യുളള പിളളപ്പാര്‍ട്ടിയും ഒരാളുമില്ലാത്ത ജേക്കബും പറയും പോലെയാണത്. കഴുത കാമം കരഞ്ഞു തീര്‍ക്കുന്നതുപോലെയാണത്. ലോകത്തിലേക്കും ഏറ്റവും കൂടുതല്‍ കാക്കത്തൊളളായിരം ബിഷപ്പുമാരുളള കേരളത്തില്‍ അത്യുന്നതങ്ങളില്‍ നിശ്ചയിക്കപ്പെട്ട കേരളാക്കോണ്‍ഗ്രസ് ലയനം വേണ്ടെന്നു പറയാന്‍ 14ാം വയസ്സുവരെ ഈഴവനായിരുന്ന ജേക്കബിനെന്തവകാശം?

1 അഭിപ്രായം:

  1. സര്‍, ജമാ‍-അത്തെ ഇസ്ലമിയ്ക്ക് ഏതെങ്കിലും മുന്നണിയില്‍ കയറിപറ്റണമെന്ന മോഹമൊന്നുമില്ല. അഴിമതിയില്ലത്ത ഒരു ഭരണം വേണം. എല്ലവര്‍ക്കും നീതി,-ചുരുക്കിപറഞാല്‍ മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ. ജമാ‍അത്തിനെ പറ്റി മറ്റു മീഡിയകളില്‍ നിന്നു പഠിക്കാതെ ജമാ‍അത്തുകാരില്‍നിന്നു പഠിക്കാന്‍ ശ്രമിക്കുക. പ്ലീസ്..

    മറുപടിഇല്ലാതാക്കൂ