2010, ഫെബ്രുവരി 6, ശനിയാഴ്‌ച

വ്യാജപൈതൃകത്തിന്റെ നഗ്നചൂഷണം

            കഴിഞ്ഞ കുറെ നാളുകളായി എന്റെ പേരിലുളള ജാതിവാല്‍ മുറിച്ചു കളയണമെന്ന് പലരും മാന്യമായും നിശിതമായും ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ എന്റെ അച്ഛന്‍ ജീവിച്ചിരുന്നത് കുറെക്കാലം മുന്‍പാണ്. അദ്ദേഹത്തിന്റെ പേര് ദാമോദരര് എന്നു മാറാപ്പേരുളള ദാമോദരന്‍ നമ്പൂതിരി എന്നാണ് രേഖകളില്‍. പഴയ കാലത്ത് ഈഴവരാദി പിന്നോക്ക വിഭാഗങ്ങളില്‍ പെടുന്നവരുടെ പേരുകള്‍ ന്‍ എന്ന അക്ഷരത്തിലാണ് അവസാനിച്ചിരുന്നത്. അതിനാല്‍ കൃഷ്ണന്‍, വാസുദേവന്‍ എന്നൊന്നും ബ്രാഹ്മണര്‍ക്കു പേരിടുമായിരുന്നില്ല. ആ പേരുകള്‍ ശ്രേഷ്ഠതയോടെ വേറിട്ടു നില്‍ക്കണം എന്ന ആശയത്തില്‍ നിന്നാണ് കണ്ഠരര് മഹേശ്വരര് എന്നൊക്കെ പേരുകള്‍ ഉണ്ടായത്. അച്ഛന്റെ പേര് വാസുദേവര് ദാമോദരര് എന്നായിരുന്നു. ന്‍ എന്ന അക്ഷരം അങ്ങനെ പിന്നോക്കമായി. അതുകൊണ്ടാണ് പ്രശസ്ത സാഹിത്യകാരനായിരുന്ന വി.കെ.എന്‍. തന്റെ ഡ്രൈവറെ ഡ്രൈവന്‍ എന്നേ വിളിക്കയുളളൂ അല്ലെങ്കില്‍ അവന് അനാവശ്യ ബഹുമാനം കൊടുക്കലാവും അത് എന്നെഴുതിയത്. വിപ്ലവബോധത്തില്‍ നിന്നാണ് മറ്റുളളവര്‍ താഴ്ന്നവരാണെന്ന ദുസ്സൂചനയുളള, ആദ്യകാലത്ത് വോട്ടേഴ്‌സ് ലിസ്റ്റില്‍ കാണപ്പെട്ട പ്രകാശരര് ദാമോദരര് മാറ്റി അച്ഛനെ മാറ്റാതെ പ്രകാശ് ഡി. നമ്പൂതിരി ആക്കി മാറ്റിയത്. ഇതും നാറുന്നുവെങ്കില്‍ നാറുന്ന അച്ഛനെ കുടഞ്ഞു കളയാന്‍ ഞാനില്ല; പക്ഷേ വെറുമൊരു നാറിയാകാതിരിക്കാന്‍ ശ്രദ്ധിക്കാം എന്നേ പറയാന്‍ കഴിയൂ.

         അക്കാലത്ത് പേരിനെപ്പറ്റി ഞാന്‍ വിശദമായി എല്ലാം ആലോചിച്ചു നോക്കിയിട്ടുണ്ട്. പേരിനു വേണ്ട ഗുണങ്ങള്‍: അത് Unique (അതുല്യമായത് ) ആയിരിക്കണം. അത് മുറിച്ചു വിളിക്കുന്നതാകരുത്.(സുരേഷ് എന്നിട്ടാല്‍ സുരേ എന്നു വിളിക്കും) പേരിന് ഒരു അര്‍ത്ഥമുണ്ടാകണം.( രതിപ്രിയ,സുഭഗ എന്നൊന്നും ഇടാതിരിക്കുകയാണ് നല്ലത്) A എന്ന ഇംഗഌഷ് അക്ഷരത്തില്‍ തുടങ്ങുന്ന പേരുകള്‍ക്ക് ചില മെച്ചങ്ങള്‍ ഉണ്ടത്രേ. പേര് വിളിക്കാന്‍ കഴിയുന്നതാകണം.( ധൃഷ്ടദ്യുമ്‌നന്‍ എന്നൊന്നുമാകരുത്) മറ്റുളളവര്‍ ധാരാളമായി ഇടുന്ന പേരുകള്‍ ഒഴിവാക്കണം. ഇങ്ങനെയൊക്കെ പോകുന്നു ആ ചിന്തകള്‍. എന്നിരുന്നാലും പൂര്‍വപിതാക്കന്‍മാര്‍ ചെയ്തിരുന്ന ചൂഷണത്തിന്റെ പേരില്‍ നിയമം മൂലം സര്‍വതും നഷ്ടപ്പെട്ടവരാണ് ബ്രാഹ്മണര്‍. ഈ പേരും വേണമെന്നുളളവര്‍ക്ക് എടുക്കാം. ഒരു ഗസറ്റ് നോട്ടിഫിക്കേഷന്‍ നടത്തി ആര്‍ക്കും നമ്പൂതിരി ആകാവുന്നതേയുളളൂ.
          കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ കാണാന്‍ കഴിയുന്ന രണ്ടു സമുദായങ്ങള്‍ ദളിതരും ബ്രാഹ്മണരും മാത്രമാണ്. ഈ യാഥാര്‍ത്ഥ്യമാണ് ദളിത് നായികയായ മായാവതിയെ ദളിത്-ബ്രാഹ്മണരാഷ്ട്രീയ സഖ്യത്തിലേക്കു നയിച്ചത്. ആദര്‍ശാധിഷ്ഠിതമോ ആശയാധിഷ്ഠിതമോ അല്ലാത്തതിനാല്‍ അതിനൊന്നും ആയുസ്സുണ്ടാവുകയില്ല എന്നത് മറ്റൊരു കാര്യം. എന്റെ പേരും പൈതൃകവും നഷ്ടങ്ങള്‍ മാത്രമേ സമ്മാനിച്ചിട്ടുള്ളൂ. എന്നാല്‍ പേരിന്റെ മാത്രം പിന്‍ബലത്തില്‍ ഇന്ത്യയുടെ അധികാരം കൈയ്യാളുകയും വ്യാജപൈതൃകം അവകാശപ്പെടുകയും ചെയ്യുന്നവരെപ്പറ്റി പേന പടവാളാക്കുന്നവര്‍ ചര്‍ച്ച ചെയ്യാത്തതെന്ത്?
             ഇന്ത്യയുടെ ദേശീയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പേരും സമാനമായ കൊടിയും കൈവശപ്പെടുത്തി സാമാന്യജനങ്ങളെ പറ്റിക്കുന്നവരാണ് കോണ്‍ഗ്രസ്സുകാര്‍.അവരുടെ ദേശീയ അധ്യക്ഷയോ അര്‍ഹിക്കാത്ത ഒരു വ്യാജപൈതൃകത്തിന്റെ വാല്‍ കൊണ്ട് മുഴുവന്‍ ആളുകളെയും പറ്റിക്കുന്നു.നെഹ്‌റുകുടുംബക്കാര്‍ എങ്ങനെയാണ് ഗാന്ധി വാലുളളവരായത്? ഗാന്ധി എന്ന വാല്‍ സ്വാതന്ത്ര്യ സമരത്തിലെ നായകനായിരുന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ പിന്‍മുറക്കാരാണ് തങ്ങള്‍ എന്ന് ജനങ്ങള്‍ തെറ്റിദ്ധരിച്ച് വോട്ടു ചെയ്യുന്നതിനാണ് ഇന്ദിരയുടെ പിന്‍മുറക്കാര്‍ ഉപയോഗിക്കുന്നത്. അതോ? ഇന്ദിര അപമാനിച്ച് വേര്‍പിരിഞ്ഞ ഫിറോസ് ഖാന്റെ പേരില്‍ ഇംഗഌണ്ടില്‍ സമര്‍പ്പിക്കപ്പെട്ട ഒരു മുദ്രപ്പത്രം നല്‍കിയ വാല്‍.
             ഗുജറാത്തില്‍ നിന്നുളള പഴ്‌സിയായിരുന്നു ഫിറോസ്. അദ്ദേഹത്തിന്റെ അച്ഛന്റെ പേര് ജഹാംഗീറെന്നും മുത്തച്ഛന്റെ പേര് ഫാരേഡൂണ്‍ എന്നുമായിരുന്നു. ഇതെല്ലാം ഇറാനിയന്‍ ഇസ്‌ളാം പേരുകളാണ്. ഫിറോസിന്റെ പൂര്‍വികര്‍ ഇറാനില്‍ നിന്നും കുടിയേറിയ മുസഌങ്ങളായിരുന്നു. 1942 ല്‍ നടന്ന ഇന്ദിരയുടെ ഫിറോസുമായുളള വിവാഹം യാഥാസ്തിക ഹിന്ദുക്കള്‍ക്ക് ദഹിച്ചില്ല. യോജിച്ചു പോകുന്നസ്വഭാവക്കാരല്ല എന്ന കാരണം പറഞ്ഞ് ജവാഹര്‍ലാലും വിവാഹത്തെ എതിര്‍ത്തിരുന്നു. എങ്കിലും ഗാന്ധിജിയും നെഹ്‌റുവും പരസ്യമായി വിവാഹത്തെ പിന്തുണച്ചു. ഗാന്ധിജി ഹരിജനില്‍ ഇങ്ങനെ എഴുതി: 'Feroz Khan's only crime in ther (orthodox hindus') estimation is that he happens to be a parsi.' ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം ഹിന്ദുക്കളുടെ എതിര്‍പ്പു ലഘൂകരിക്കാന്‍ ഒരു സത്യവാങ്മൂലം സമര്‍പ്പിച്ച് ഫിറോസ് ഖാന്‍ ഫിറോസ് ഗാന്ധിയായി എന്നാണ് പറയപ്പെടുന്നത്. ഗാന്ധിയുടെ ഇടപെടലിനു തെളിവുകളൊന്നുമില്ല. ഗാന്ധിയെ ചൂഴ്ന്നു നില്‍ക്കുന്ന ഒരു പാട് അഭ്യൂഹങ്ങളുടെ കൂട്ടത്തില്‍ പെടുന്നതാണ് ഇതും അദ്ദേഹം മരിക്കുമ്പോള്‍ ഹേ രാം എന്നു പറഞ്ഞെന്നതും മറ്റും.
            എന്തായാലും പാര്‍ലമെന്റംഗമായിരുന്ന ഫിറോസുമായി ഇന്ദിര വേര്‍പിരിഞ്ഞു. അദ്ദേഹം ദല്‍ഹിയില്‍ തന്റെ വസതിയിലായിരുന്നു താമസം. 1958 ല്‍ അദ്ദേഹത്തിന് ഹാര്‍ട്ട് അറ്റാക്കുണ്ടായി. ഇത് അവരുടെ അവരുടെ വിവാഹജീവിതത്തില്‍ ചില നീക്കുപോക്കുകളുണ്ടാക്കി. നിയമപരമായി വിവാഹമോചനം നേടിയില്ലെങ്കിലും നെഹ്‌റുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ഫലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ദിര അദ്ദേഹത്തോടൊപ്പം വിദേശസന്ദര്‍ശനത്തിലായിരിക്കുമ്പോഴാണ് 1960 സെപ്തംബര്‍ 8ന് ഫിറോസ് മരിക്കുന്നത്. അലഹബാദിലെ അവഗണിക്കപ്പെട്ട ഒരു പാഴ്‌സി ശ്മശാനത്തിലാണ് ഫിറോസിന്റെ അന്ത്യവിശ്രമം: പാഴ്‌സികളുടെ സംസ്‌ക്കാരം വ്യത്യസ്തരീതിയിലാണെങ്കിലും.
            ഇന്ദിരയും ഫിറോസും തമ്മിലുളള വിവാഹം നടന്നത് ലണ്ടനിലെ ഒരു മസ്ജിദില്‍ വെച്ചാണ്. അതിന്റെ ഫോട്ടോ അവിടുത്തെ പ്രശസ്ത ഇംഗ്ലീഷുപത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ അവര്‍ മടങ്ങി വന്നപ്പോള്‍ ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്നതിനു വേണ്ടി ഹിന്ദുരീതിയിലുളള ഒരു വിവാഹത്തിന്റെ ഫോട്ടോകള്‍ തട്ടിക്കൂട്ടുകയുണ്ടായി. അതാണ് പിന്നീട് ആനന്ദഭവനിലും മറ്റും പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഉപേക്ഷിച്ച ഭര്‍ത്താവിന്റെ വ്യാജപൈതൃകത്തിന്റെ വാല്‍ കൈമാറി കൈമാറി ഒരു വിദേശവനിതയെടുത്ത് ചുറ്റിയടിക്കുന്നത് അവഗണിക്കുന്ന നിങ്ങള്‍ എവിടെയോ കിടക്കുന്ന ഒരു പാവം നമ്പൂരിയെ വെറുതേ വിടണേ.........!

13 അഭിപ്രായങ്ങൾ:

  1. ഹഹഹ.... ബ്രാഹ്മണ്യത്തിന് അഭിമാനകരമായ എന്തു
    പൈതൃകമാണ് ഇന്ത്യയില്‍ അവകാശപ്പെടാനുള്ളത് ?
    വൈശിക തന്ത്രവും,കാമശാസ്ത്രവും,കുട്ടമനീതികളും മന്ത്രവാദവും
    ഉപയോഗിച്ച് ക്ഷേത്രങ്ങളെന്ന വ്യഭിചാര ശാലകളിലൂടെ നാടിനെ നശിപ്പിച്ച
    തിന്റെ പേരിലാണോ ബ്രാഹ്മണ്യം ഞെളിയുന്നത് ? അതോ സാധാരണ ജനങ്ങള്‍ക്ക് അക്ഷരവിദ്യ നിഷേധിച്ചതിന്റെ പേരിലോ ?
    ആയിരക്കണക്കിനു വര്‍ഷം സഹജീവികളായ മനുഷ്യരെ അടിമകളാക്കി
    ചോര ഊറ്റിക്കുടിച്ചതിന്റെ നന്ദി സൂചകമായോ ?
    നാടിനേയും ജനങ്ങളേയും കൂട്ടിക്കൊടുത്തും,
    ഭക്തിയുടെ കണ്‍കെട്ടു വിദ്യകൊണ്ട് കബളിപ്പിച്ചും,
    വഞ്ചിച്ചും വിശ്വാസവഞ്ചന നടത്തിയും അന്യന്റെ സ്വത്തും,
    മനസ്സും,വര്‍ഗ്ഗീയ വിഷമൊഴുക്കി ... വെടക്കാക്കി തനിക്കാക്കിയ
    ലോകത്തിലെ ഏറ്റവും മ്ലേച്ഛമായ, മനുഷ്യത്വ രഹിതമായ ഒരു
    പൈതൃകമല്ലാതെ എന്താണ് സത്യത്തില്‍ ബ്രാഹ്മണ്യത്തിന് ഉള്ളത്.
    ഈ മന്ത്രവാദികള്‍ സമൂഹത്തില്‍ പിടിമുറുക്കിയതോടുകൂടി
    ഭാരതം വര്‍ഗ്ഗീയ വിഷം തീണ്ടി ചത്തതു പോലെ ഉറങ്ങിപ്പോയില്ലേ !
    ബ്രാഹ്മണര്‍ നടപ്പാക്കിയ വേശ്യാസംസ്കൃതിയും,അതിനെ ന്യായീകരിക്കുന്ന
    ഭക്തി സാഹിത്യവും ഇന്നും ഇന്ത്യയെ പതിനായിരം കൊല്ലത്തേക്ക്
    പുറകോട്ട് വലിച്ചു കൊണ്ടുപോകുന്ന നിലയില്‍ സജീവമായി നില്‍ക്കുംബോള്‍ നാണമില്ലാതെ ന്യായീകരിക്കാന്‍ അസാമാന്യ
    തൊലിക്കട്ടി തന്നെ വേണം.സംബന്ധവും സ്മാര്‍ത്തവിചാരവും,സെപ്റ്റിക് ടാങ്കിലെ പ്രപഞ്ചസങ്കല്പ്പം !!!

    മറുപടിഇല്ലാതാക്കൂ
  2. ചിത്രകാരന്‍ ന്റെ കമന്റ് തകര്‍ത്തു, ന്റെ വക 110 മാര്‍ക്ക്.
    the king ലെ മമ്മുട്ടീടെ ഒരു ഡയലോഗ് കേട്ട ഒരിത്.....

    മറുപടിഇല്ലാതാക്കൂ
  3. ഹൊ! ഒരു വാല് നിലനിർത്താൻ ഇത്രയൊക്കെ എഴുതണമായിരുന്നോ? വീണ്ടും വീണ്ടും പരിഹാസ്യനാകുന്നതിലും നല്ലതല്ലേ ചീഞ്ഞളിഞ്ഞ പൈത്രികത്തിന്റെ അളിഞ്ഞ വാല് മുറിച്ചു കളയുന്നത് പക്ഷെ! അത് നിലനിർത്താൻ കൂട്ടു പിടിച്ചിരിക്കുന്നത് ഇന്ത്യയിലേ ഏറ്റവും വലിയ സ്വേചാദിപതിയായൊരുന്നവരേ,ബലേ ബേഷ് നന്നായിരിക്കുന്നു. ഒരു വാലിൽ ഇത്രയേറെ പൈത്രികം തിരുകിയിട്ടുണ്ടാകുമെന്ന് ഞാൻ ഇതുവരേ മനസ്സിലാക്കാതെ പോയല്ലോ പ്രകാശെ! റ് ൺ അക്ഷരങ്ങളിൽ തൂങ്ങിയുള്ള താങ്കളുടെ യാത്ര ഗംഭീരമായിരിക്കുന്നു. ചെവിയിൽ ഇയ്യം ഉരുക്കി ഒഴിച്ചതും മുങ്കാമികളായിരുന്നല്ലോ?? (താങ്കളോട് വാലുമുറിക്കാൻ പറഞ്ഞവരിൽ ഞാനുമുണ്ടായിരുന്നു)

    മറുപടിഇല്ലാതാക്കൂ
  4. പ്രിയപ്പെട്ട ചിത്രകാരാ, ഞാന്‍ താങ്കളുടെ രചനകള്‍ സാകൂതം വായിക്കുന്ന ഒരാളാണ്. പ്രായം എന്തുതന്നെയായാലും സ്വീകാര്യമായ ആശയങ്ങളോട് ആദരവുമുണ്ട്. ബുദ്ധിപരമായ സത്യസന്ധത താങ്കളില്‍ നിന്നും പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ ബ്രാഹ്ണ്യം ഇതപര്യന്തം ചെയ്തുകൂട്ടിയിട്ടുളള നന്മതിന്മകളെ ന്യായീകരിക്കേണ്ട വക്താവല്ല ഞാന്‍. എന്റെ പോസ്റ്റില്‍ എവിടെയാണ് ബ്രാഹ്മണ്യത്തെ മഹത്വവല്‍ക്കരിക്കുന്ന ഒരു വരിയെങ്കിലുമുളളത്? പ്രകൃതത്തില്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളില്‍ നിന്നും ശബ്ദഘോഷം കൊണ്ടും ഉദാഹരണം കൊണ്ടും ശ്രദ്ധ തിരിച്ച് അവ ചര്‍ച്ച ചെയ്തു സ്ഥാപിക്കുന്നത് തര്‍ക്കശാസ്ത്രത്തിലെ അടവാണ്. സ്ഥിരം ഡയലോഗുകളുടെ ശബ്ദജാലത്തില്‍ കണ്ണഞ്ചിപ്പോകുന്ന ആളല്ല ഞാന്‍. സ്വയംഭോഗം ചെയ്യുന്നത് നമുക്കു രസിക്കുമെങ്കിലും മറ്റുളളവര്‍ക്ക് ആ കാഴ്ച അരോചകമാണ്. വാലുമുറിക്കലിനെപ്പറ്റി പറഞ്ഞു; ഞാന്‍ അതിനു മറുപടി പറഞ്ഞു. ഞാന്‍ എന്നെപ്പറ്റിപ്പറയുന്നത് സ്വയംഭോഗം ചെയ്യുന്നതുപോലെയായതിനാല്‍ ഇതോടുകൂടി വ്യക്തിപരമായ ചര്‍ച്ച നിര്‍ത്താന്‍ താത്പര്യപ്പെടുന്നു. ഞാന്‍ വിപഌവകാരിയല്ല, സാമൂഹ്യപരിഷ്‌ക്കര്‍ത്താവല്ല ഒരു യാഥാസ്ഥികന്‍ തന്നെ. ഈ സ്ഥലം പരസ്പരം തെറിവിളിക്കാന്‍ ഉപയോഗിക്കുന്നതിനെക്കാള്‍ ആരോഗ്യകരമായ ചര്‍ച്ചയ്ക്ക് ഉതകണം എന്നാണഭിപ്രായം. മറ്റൊരു സുഹൃത്തു ചൂണ്ടിക്കാണിച്ചു ദളിതരാരും ജാതിവാല്‍ ഉപയോഗിക്കുന്നില്ലെന്ന്. കണ്ണുണ്ടായാല്‍ മാത്രം പോരാ സുഹൃത്തേ കാണണം എന്നേ എനിക്കു പറയാനുളളൂ. ഒരു ഉദാഹരണം: ബി. എസ്. പി യുടെ സംസ്ഥാന സെക്രട്ടറിയുടെ പേര് അഡ്വ. സജി. കെ. ചേരമന്‍ എന്നാണ്. ദളിത് അഭിമാനമുയര്‍ത്തിപ്പിടിക്കാന്‍ ജാതിവാല്‍ ചേര്‍ക്കാം എന്നല്ലേ സ്ഥിരം പത്രവാര്‍ത്തകളില്‍ വരുന്ന പേര് തമസ്‌ക്കരിക്കുന്നതില്‍ നിന്നും മനസ്സിലാക്കേണ്ടത്. എന്റെ ബ്ലോഗ് എഴുത്തിന്റെ ലക്ഷ്യം രസിക്കുക, രസിപ്പിക്കുക, ആനുകാലിക വിഷയങ്ങളുടെ മറുപുറം അവതരിപ്പിക്കുക എന്നുളളതാണ്. എനിക്ക് രാജാവാകേണ്ട വെറും വിദൂഷകനായാല്‍ മതി. ലിയര്‍ രാജാവിന്റെ വിദൂഷകനായ ഫൂളിനെപ്പോലെ. മോശം പരിതസ്ഥിതികളില്‍ വിഡ്ഢിയായിരിക്കുന്നതാണഭികാമ്യം. അണുവായുധരാജ്യമായ അമേരിക്ക സ്വയം ആണവനിരോധനം നടത്താതെ ഇന്ത്യയോട് CTBT ഒപ്പിടാന്‍ പറയും പോലെയാണ് ജാതിയെ സ്ഥാപനവല്‍ക്കരിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തില്‍ ജാതിസൂചകങ്ങളെ തൂത്തുകളയാന്‍ പറയുന്നത്. ഇത് ബുദ്ധിപരമായ സത്യസന്ധതയല്ല എന്നാണെന്റെ വിനീതമായ അഭിപ്രായം.

    മറുപടിഇല്ലാതാക്കൂ
  5. പ്രകാശ്‌,

    ഫിറോസ്‌"ഗന്ധി" എന്നതിനെ ഫിറോസ്‌"ഗാന്ധി"യായി തർജ്ജമ നടത്തിയാക്കിയതല്ലേ?

    ഫിറോസ്‌ പാരമ്പര്യമായി സുഗന്ധ വില്‌പനക്കാരാണ്‌. അങ്ങനെയുള്ളവരുടെ വാലായി "ഗന്ധി"യുണ്ട്‌. ഈ ഗന്ധിയെ ഇംഗ്ലീഷിൽ നിന്ന്‌ തർജ്ജമ ചെയ്‌ത്‌ ഗാന്ധിയാക്കിയതല്ലേ? ഇംഗ്ലീഷിലെ അക്ഷരങ്ങളിൽ "ഗാന്ധി"യും ഗന്ധിയും ഒന്നാണല്ലോ!

    മറുപടിഇല്ലാതാക്കൂ
  6. Correctly said Chitrabhanu:-
    "നിങ്ങള്‍ക്ക് പുരോഗമനവാദിയാകണം; ആഡ്ഡ്യത്വം കളയാനും വയ്യ"
    EMS was asked the question of sporting the caste name by one of his comrade A.V Aryan (later became a naxallite). Aryan has mentioned later ,that EMS responed to his suggestion with great deal of anger back at him.

    മറുപടിഇല്ലാതാക്കൂ
  7. അഴീക്കോടിന്റെ പ്രസംഗം നടക്കുന്നിടത്തായാലും അധോവായു വിട്ടാല്‍ ചിലര്‍ ചിരിക്കും. സ്വന്തം അഭിപ്രായം പറയാന്‍ കഴിയാതെ കയ്യടിക്കുന്നവര്‍ അത്രയ്‌ക്കേയുളളൂ. കാക്കര പറഞ്ഞത് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ പഴയലക്കം പരതിയപ്പോള്‍ നെറ്റില്‍ കണ്ടു. പിന്നെ കഴിഞ്ഞൊരു പോസ്റ്റില്‍ ഇറച്ചിക്കോഴികള്‍ എന്നല്ലേ വേണ്ടതെന്നു ചോദിച്ചിരിക്കുന്നു. അങ്ങനെയല്ലാതെ വന്നതു കൊണ്ടുണ്ടായ തെറ്റുകളാണ് അതിലെ പ്രതിപാദ്യം. അതു മാത്രമേ അതില്‍ തെറ്റുളളൂ.

    മറുപടിഇല്ലാതാക്കൂ
  8. In my opinion EMS'anger was right if he ever angered. Without changing his name he served his lifetime to the proletariat.No man of intelligence will think that his service and political life without changing his name meaningless. Even shakespeare asked what is there in a name?

    മറുപടിഇല്ലാതാക്കൂ
  9. dear friends

    just do not judge a person looking at his vaal only. Express your anger at his thoughts if u cannot agree but not at his name or vaal. I had no vaal in my school days this was added to me by the north indians who has worked with me and i cant blame them because there were half a dozen in my name. Later it become official name in some important documents so refrained from removing it. I am the only child with a vaal in my grand family of around fifty (incl all grand children) and of course my father had a vaal because he was born in the year 1916. And he was 100% a communist in his thinking and deeds until his death. Just because he had a vaal, can anybody insult him?. So understand a man from his thoughts and deeds not from a name.

    മറുപടിഇല്ലാതാക്കൂ
  10. << "ആ പേരുകള്‍ ശ്രേഷ്ഠതയോടെ വേറിട്ടു നില്‍ക്കണം എന്ന ആശയത്തില്‍ നിന്നാണ് കണ്ഠരര് മഹേശ്വരര് എന്നൊക്കെ പേരുകള്‍ ഉണ്ടായത്" >>.

    So lets hope that "Prakash D Namboodiri" remains distinguished in this global blog arena.

    Mr Sunil Nair: Its one of the biggest jokes of this year, that N.Indian colleagues granted you a sur name for distinction and then "It become official name in some documents " . During school/college days I have only seen people adopting their Dad's name as their sur name instead of Pillai/Menon/Kaimal -tail their parents sported.

    മറുപടിഇല്ലാതാക്കൂ
  11. What i said in my comment is 100% truth. But i cannot disclose much due to some other reasons.
    My colleagues granted me this "distinction" only because there were many by my name eg: Tripathi, Tiwary, Sharma, Srivastava etc. They added one Nair to that from religion and caste column in the application. This was happened in a central recruitment office of a govt organisation. Dear friend, please note that caste names are added in North India irrespective of whether high or low. And i did not take the trouble of getting it corrected and i know many such people in my last twenty five years outside Kerala.
    -Sunil Nair
    I do not need any appreciation for my thoughts by the virtue of my surname. You can very well ignore it -
    SUNIL NAIR

    മറുപടിഇല്ലാതാക്കൂ
  12. I am from South Malabar region, where people refrained from adding caste names during fifties and instead opted for only tharavadu names. I had only that in my school college days. Check the generations on or after independence from this region and you will see how many of them have this vaal.
    -SUNIL NAIR

    മറുപടിഇല്ലാതാക്കൂ