2021, മേയ് 27, വ്യാഴാഴ്‌ച

മഹാകവി ശ്രീധരന്‍പിള്ളയും ക്വട്ടേഷന്‍കാരും പിന്നെ ഞാനും.

 ശ്രീ പി എസ്ശ്രീധരന്‍ പിള്ള ചെങ്ങന്നൂരില്‍ നിന്നുള്ള ഗാനരചയിതാവ് ഒ എസ് ഉണ്ണികൃഷ്ണന് തന്റെ പുതിയ പുസ്തകത്തിന്റെ ഒരു കോപ്പി അയച്ചു കൊടുത്തു. ഒ എസ് അത് എഫ് ബിയിലിട്ടു. ആ പേജില്‍ നടന്ന സംവാദങ്ങളുടെ ചുരുക്കം താഴെ 

പ്രകാശ് ഡി. നമ്പൂതിരി- ശ്രീധരന്‍ പിള്ള അങ്ങയെ സ്മരിച്ചതില്‍ അഭിനന്ദനങ്ങള്‍! കൊമ്പനെ പ്രസവിക്കുമ്പോള്‍ ഒന്നേ ഉണ്ടാകൂ. പന്നി പെറുമ്പോള്‍ പത്തു മുപ്പതെണ്ണം കാണും. നൂറു പുസ്തകങ്ങളില്‍ ഗ്രന്ഥകാരനെ അടയാളപ്പെടുത്തുന്ന ഒരെണ്ണം പോലുമില്ല. ഈ ആത്മരതി നിര്‍ത്തണമെന്ന് അങ്ങെങ്കിലും ഒന്നു പറയണം!

ഒ.എസ്.- അങ്ങയുടെ നിരീക്ഷണം ശരിയല്ല.

പ്രകാശ് ഡി. നമ്പൂതിരി-നിരീക്ഷണത്തില്‍ ശരിയും തെറ്റുമില്ല അത് ഒരു കാഴ്ചപ്പാട് മാത്രം. ഇദ്ദേഹത്തിന് വിയോജിക്കാം . നൂറ് പേര്‍ പറയാനാഗ്രഹിച്ചതു കൂടിയാണ് ഞാന്‍ പറഞ്ഞത്. അല്ലെങ്കില്‍ നിരവധി പേര്‍ ഉദാഹരണ സഹിതം ഖണ്ഡനവുമായി എത്തും

ഒ.എസ്.-നിരീക്ഷണത്തില്‍ ശരിയുണ്ടാകണം. അദ്ദേഹത്തിന്റെ നൂറുപുസ്തകങ്ങള്‍ വായിച്ചിട്ടാകണം ഒന്നില്‍ പോലും അടയാളപ്പെടുത്തല്‍ ഇല്ല എന്ന തീരുമാനത്തില്‍ എത്താന്‍. നൂറുപേരുടെ അഭിപ്രായം വിളിച്ചു പറയുന്നതല്ല, സ്വന്തം വായനാനുഭവം പങ്കുവയ്ക്കുന്നതാണ് ഒരു എഴുത്തുകാരനെ വിലയിരുത്തുന്നതിനുള്ള ശരിയായ വഴി. മറിച്ചായാല്‍ അത് ദുരുദ്ദേശപരം എന്നേ പറയാനാകൂ. അദ്ദേഹത്തിന്റെ ഏതു പുസ്തകമാണ് നിലവാരമില്ലാത്തത് എന്നു ചൂണ്ടിക്കാട്ടിയാല്‍ അതിന്മേല്‍ ഒരു ക്രിയാത്മക സംവാദം നമുക്ക് സംഘടിപ്പിക്കാം.

പ്രകാശ് ഡി. നമ്പൂതിരി-വാങ്മയ ശില്പമായ കവിതയുടെ മാധുര്യം, കാവ്യബിംബങ്ങളുടെ ഗരിമ തീ കുണ്ഠവും ജനപുഞ്ജവും നല്‍കുന്ന ഓക്കാനം 3. 2. 2005 ല്‍ എം.കെ.മുനീറിന്റെ സാന്നിദ്ധ്യത്തില്‍ ജസ്റ്റിസ് സിറിയക് ജോസഫ് പ്രകാശനം ചെയ്തത്. കേസു വല്ലതും കൊടുത്തെങ്കിലോ എന്നു പേടിച്ച് എം ടി എഴുതിയ അവതാരിക, It is the spontaneous overflow of powerful feelings എന്ന കവിതയുടെ നിര്‍വചനം വായിക്കുമ്പോഴുള്ള ഓക്കാനമാണോ എന്ന് ഇപ്പോള്‍ നിശ്ചയിക്കാം. ഇതാ ജഡമെന്ന കവിത. കവിയായ അങ്ങ് വിലയിരുത്തൂ. അവസാന വരി അദ്ദേഹമാരെന്ന സത്യം വെളിപ്പെടുത്തുന്നു.


ഒ.എസ്.-തിരക്കു കാരണം എഴുത്തിത്തിരി വൈകി...

ശ്രീ.ശ്രീധരന്‍ പിള്ളയെഴുതിയ മികച്ച കവിതകളിലൊന്നു തന്നെയെടുത്ത് സംവാദത്തിനു വെച്ച ശേഷം അത് പൊട്ടക്കവിതയാണെന്ന് സമര്‍ത്ഥിക്കുന്ന നിരൂപണ കുശാഗ്രബുദ്ധിയെ എങ്ങനെ വിശേഷിപ്പിക്കണം എന്നറിയില്ല.

അങ്ങയുടെ കവിതാവിമര്‍ശനം പഴയ പൂഴിക്കടകന്‍ മോഡല്‍ അടവാണ്. ആയുധം കൊണ്ട് മാന്യമായി ജയിക്കാനറിയാത്തവന്റെ വെറും ചുഴറ്റല്‍, പൊടിയടങ്ങുംവരെയുള്ള കണ്‍കെട്ടുവിദ്യ...

അതില്‍ നിലതെറ്റി വീഴാതിരിക്കാനുള്ള ജാഗ്രത ഉള്ളതിനാല്‍ ജഡം എന്ന കവിതയെക്കുറിച്ച് ചിലത് പറയാം.

'മനുഷ്യര്‍ക്കിടയില്‍ പാലമാകേണ്ടോര്‍ തീര്‍ത്ത മതിലുകളെ'യോര്‍ത്ത് വ്യസനിക്കുന്ന കവി, മനുഷ്യമാംസത്തിന്റെ ഗന്ധം വമിക്കുന്ന തീക്കുണ്ഡങ്ങളുടെ ആസുരദൃശ്യത്താല്‍ അസ്വസ്ഥനാകുന്നു. വംശവെറിയുടെ ഹിംസാത്മക പ്രത്യയശാസ്ത്രത്തിനു 'മേലൊപ്പു ചാര്‍ത്താന്‍' തനിക്കു വയ്യ എന്നു തീര്‍ത്തു പറയുന്നു. വിശ്വാസങ്ങള്‍ ഭക്തികാവ്യങ്ങള്‍ക്കു പകരം വിലാപകാവ്യങ്ങള്‍ ചമയ്ക്കുന്ന വര്‍ത്തമാനം അയാളുടെ മനസില്‍ കനലുകളായ് എരിയുന്നു. നീറിപ്പുകയുന്ന ചേതന ആറിത്തണുക്കുമെന്നത് മോഹം മാത്രമാണെന്ന തിരിച്ചറിവാല്‍, തനിക്ക് ഒന്നും ചെയ്യാനാവുന്നില്ലല്ലോ എന്ന നിസഹായതയാല്‍, മാനവികതയുടെ കൊടിക്കൂറയ്ക്കു കീഴെ നില്‍ക്കാനാഗ്രഹിക്കുന്ന കവിചേതന മുറിവേല്‍ക്കുന്നു.

മനുഷ്യത്വത്തിന്റെ നീരുറവകള്‍ മരവിച്ചുറഞ്ഞുപോയ ജഡമായി താനും മാറുകയാണോ എന്ന ആത്മവിമര്‍ശനമാണ് കവിതയായ് പിറന്നത്.

വിശ്വാസത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയുമൊക്കെ പേരില്‍ ചോരവീഴുന്ന ഇന്ത്യന്‍ വര്‍ത്തമാനം രാഷ്ട്രീയക്കാരന്‍ കൂടിയായ ഒരു കവിയില്‍ സൃഷ്ടിച്ച മടുപ്പും വേദനയും അനംലംകൃതമായ ഭാഷയില്‍ ആവിഷ്‌ക്കാരം നേടുന്നു എന്നതാണ് ഈ കവിതയുടെ മഹത്വം. 'തിളച്ചുരുകുന്ന' മനസില്‍ നിന്നുറന്ന വേദനയുടെ നദിയാണ് ഈ കവിത. 'മടിച്ചും മോഹിച്ചും തുടിക്കുന്ന' മനുഷ്യഹൃദയത്തിന്റെ ഭാഷയെ നേരായി വായിച്ചെടുക്കാനാകാത്തത് മുന്‍വിധികള്‍ കൊണ്ടൊരു മതിലു തീര്‍ത്ത്, അതിനു മുകളിലൂടെ എത്തിനോക്കുന്നതു കൊണ്ടാണ്.. ഒപ്പം ഒരോര്‍മപ്പെടുത്തല്‍ കൂടി....

പോയട്രിയെക്കുറിച്ചുള്ള വേര്‍ഡ്‌സ്വര്‍ത്തിന്റെ വാക്യം പൂര്‍ണമാകണമെങ്കില്‍ "it take its origin from emotion recollected in tranquiltiy"  എന്നുകൂടി ചേര്‍ക്കണം.

ഒരു കവിത പലതരത്തിലാണ് പലരേയും തൊടുന്നത്. നിഷ്‌കൃഷ്ടമായി സത്യത്തെ അനാവരണം ചെയ്യുന്നതാകണം നിരൂപണം. അത് നികൃഷ്ടമായിപ്പോകാതെ നിരൂപകന്‍ ശ്രദ്ധിക്കണം.തീക്കുണ്ഡവും ജനപുഞ്ജ

വും കണ്ടപ്പോള്‍ ഓക്കാനം വന്നുവെങ്കില്‍ 'ചിത തിന്ന ജടയുടെ പനയോലക്കെട്ടൊക്കെ ചിതയിലേയ്‌ക്കെറിയുവാന്‍'പറഞ്ഞ ചങ്ങമ്പുഴയെ കണ്ടാല്‍ അങ്ങ് ഛര്‍ദ്ദിക്കുമല്ലോ......സ്‌നേഹം മാത്രം ?


 പ്രകാശ് ഡി. നമ്പൂതിരി-ചായം തെറിച്ചുവീണതിനെ നിരൂപണം കൊണ്ട് അത്യന്താധുനിക ചിത്രകലയാക്കുന്ന അങ്ങയുടെ ഭഗീരഥപ്രയത്‌നം ഗംഭീരമായി. അങ്ങ് പോളിഷ് ചെയ്ത തീക്കുണ്ഡം കണ്ടപ്പോഴല്ല ഓക്കാനം വന്നത്. തീ+ കുണ്ഡം തീ കുണ്ഠീ എന്നു പ്രയോഗിക്കുന്ന ജ്ഞാനിയായ കവിയുടെ പ്രയോഗത്തിലാണ്. ഇതിലുള്ളത് മുദ്രാവാക്യം എന്ന പേരാണ്. കുറെ എഞ്ചുവടിപ്പുസ്തകങ്ങളും. ശ്രീധരന്‍പിള്ളയെ ആക്ഷേപിക്കുക എന്റെ ലക്ഷ്യമല്ല. അദ്ദേഹത്തിന് എഴുതാന്‍ കഴിയുന്ന ആളുമാണ്. തല തിരിഞ്ഞ 101 കൗരവരെക്കാള്‍ ലോകം ശ്രദ്ധിക്കുന്ന പാണ് ഡ വരെപ്പോലെ നല്ല ഗ്രന്ഥങ്ങളുടെ സൃഷ്ടാവാകാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു.്ീഹൗാിശീൗ െംൃശലേൃ ആകാനുള്ള അഭിനിവേശം അദ്ദേഹത്തെ സ്വന്തം പാര്‍ട്ടിക്കാര്‍ക്കിടയില്‍ പോലും ഒരു പരിഹാസ്യ കഥാപാത്രമാക്കി. ഓ എസിന്റെ മനസ് ഞാന്‍ പറയുന്നത് നൂറ് ശതമാനം അംഗീകരിക്കുന്നുണ്ട് എന്നെനിക്കറിയാം. ഒരു പൊതു ഇടത്ത് ഒരു ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ആളേപ്പറ്റി കൂടുതല്‍ പറഞ്ഞാല്‍ അദ്ദേഹത്തിന് മറുപടി പറയാനാവില്ലല്ലോ? ഒരു പീറ മുദ്രാവാക്യത്തെ മഹാകാവ്യമാക്കി മാറ്റാന്‍ നടത്തിയ യോഗാഭ്യാസം പഞ്ച കൈലാസിയെപ്പോലും പിന്നിലാക്കുന്നു. വയലാറും ചങ്ങമ്പുഴയും മാത്രമല്ല ആദികവിയും വിമര്‍ശനത്തിന് അതീതനല്ലെന്ന് ഞാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ലക്ഷ്യം വ്യത്യസ്ഥമല്ലാത്തതിനാല്‍ പിന്‍വാങ്ങുന്നു. സത്യം ബ്രു യാത് ധര്‍മ്മംബ്രു യാത് ന സത്യമപ്രിയം.


മോഹന്‍ദാസ് (കോഴിക്കോട് ഡപ്യൂട്ടി എഡിറ്റര്‍ ജന്‍മഭൂമി) -കവിത എന്താണ് എന്നതിനെക്കാള്‍ എന്തല്ല എന്ന് തിരയുന്നിടത്ത് കവിത തുടങ്ങുന്നു. പ്രകാശ് ഡി. നമ്പൂതിരി തിരഞ്ഞ വിത താര്‍ക്കിക മണ്ഡലത്തിന് നാഴിയരികൊടുക്കുന്നതാണ്. എല്ലാവരെയും രസിപ്പിക്കാനും എല്ലാവര്‍ക്കും രസമുണ്ടാകാനും കല്‍പിച്ചുകൂട്ടി ,കരുതിക്കൂട്ടി ഉണ്ടാക്കിയെടുക്കുന്നതല്ല കവിത. ഒരു പ്രയോഗത്തിന്റെ ഉള്‍ത്താപം കവിയ്ക്കും അതു കേട്ടവനും വായിച്ചവനും ഒരുപോലെയായിരിക്കില്ല. അങ്ങനെയാവണം എന്ന ദുശ്ശാഠ്യം ശ്രീമാന്‍ പ്രകാശിനെ ഏതൊക്കെയോ മേച്ചില്‍ പുറങ്ങളില്‍ എത്തിക്കുകയാണ്. വാഗ്വിലാസത്തിന്റെ ധൈഷണകതയിലേക്ക് രാഷ്ട്രീയ മേച്ഛ മൃഗത്തെ അലയാന്‍ വിട്ട് രസിക്കുന്ന മാനസിക ഭാവമാണ് അദ്ദേഹത്തിന്റെ എഴുത്തില്‍ കാണാനാവുന്നത്. അത് ഉണ്ണികൃഷ്ണന്‍ കണ്ടെത്തിയതിലെ ആധിവ്യാധികള്‍ അടുത്തൊന്നും പോവുമെന്ന് തോന്നുന്നില്ല. ഏതായാലും ശ്രീധരന്‍ പിള്ളയെന്ന വ്യക്തിയെ വിലയിരുത്തുമ്പോള്‍ കവിതയും അദ്ദേഹവുമായുള്ള വാഗര്‍ഥ ഇഴയടുപ്പം ആര്‍ക്കും കാണാനാവും. പിന്നെ എന്റെ പഴമുറം കൊണ്ട് മറയ്ക്കപ്പെട്ട സൂര്യനെ നിങ്ങളെങ്ങനെ കണ്ടു എന്നാണ് പ്രകാശ് നമ്പൂതിരിയുടെ ചോദ്യമെങ്കില്‍ 'സ്വസ്തി സൂര്യാ പാതി വെന്ത മെയ്യില്‍ ഞാന്‍ നിലാവിന്റെ തൈലം പുരട്ടിടട്ടെ ' എന്നു പറയാനാണ് തോന്നുന്നത്.


 പ്രകാശ് ഡി. നമ്പൂതിരി-അങ്ങയെ എനിക്കറിയില്ല. ഞാന്‍ മറ്റു ചില കാരണങ്ങള്‍ കൊണ്ട് നിര്‍ത്തിയതാണ് മറ്റൊരാളിന്റെ ഉമ്മറത്ത് വാക്കേറ്റം ഉചിതമല്ല. എങ്കിലും ചുരുക്കിപ്പറയാം.

പൊട്ടക്കുളത്തില്‍ പുളകന്‍ ഫണീന്ദ്രന്‍

തട്ടിന്‍ പുറത്തോ മൃഗേന്ദ്രന്‍ ആഹുവരന്‍

കാട്ടളരില്‍ കാപ്പിരി കാമദേവന്‍

എങ്കില്‍ -ദാസന്‍മാര്‍ക്ക് പിള്ള കേരള കാളിദാസന്‍!


മോഹന്‍ദാസ് -ശരിയാണ്, പ്രകാശ് ഡി. നമ്പൂതിരി. കാപ്പിരിത്വത്തെ അധിക്ഷേപിച്ചു ശീലിച്ചു പോയാല്‍ മനസ്സ് അങ്ങനെയാവും. കുഴപ്പമില്ല. ഇവിടെ അതല്ല പ്രശ്‌നം. എം.ടി, സി.രാധാകൃഷ്ണന്‍ , ഇറ്റലിയിലെ പ്രസിദ്ധ കവിയും വിമര്‍ശകനുമായിരുന്ന സ്വര്‍ഗീയ പ്രൊഫ. ആല്‍ഫ്രെഡോ പസോളിനോ ( അദ്ദേഹം റൈറ്റേഴ്‌സ് കാപ്പിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിഡന്റും ആയിരുന്നു ) എന്നിവരെയൊക്കെ അങ്ങ് ഏതു ഗണത്തില്‍ പെടുത്തും എന്നറിയില്ല. അവര്‍ ശ്രീധരന്‍ പിള്ളയുടെ കവിതയേയും എഴുത്തിനെയും കുറിച്ചു പറഞ്ഞ ചിലത് ചൂണ്ടിക്കാട്ടാം.' അമ്മ പ്രകൃതിക്കുള്ള താരാട്ടാണ് ശ്രീധരന്‍പിള്ളയുടെ കവിതകള്‍  എം ടി'',സി.രാധാകൃഷ്ണന്‍: പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം ഷെല്ലി ,കീറ്റ്‌സ്, വേഡ്‌സ് വര്‍ത്ത് എന്നിവരുടെ സൗന്ദര്യാനുഭൂതികളുമായി ഇഴുകിച്ചേര്‍ന്നു നില്‍ക്കുന്നു. കാളിദാസന്റെ അസാമാന്യവും അല്‍ഭുതകരവുമായ ഭാവനാ വിലാസത്തിലേക്കു വരെ എത്തി നില്‍ക്കുന്നു., പ്രൊഫ: ആല്‍ഫ്രെഡോ പസോളി നോ: ഓ! മിസോറാം എന്ന കാവ്യസമാഹാരം തലമുറകളുടെ സഞ്ചിത നിധിയായി പരിശോഭിക്കും. പിള്ളയെ പോലുള്ള വിഭാവശാലികളാണ് ഇന്ത്യയെ നയിക്കേണ്ടത്. ലോകത്തിനു മുഴുവന്‍ വെളിച്ചം പകര്‍ന്ന ഇന്ത്യയുടെ ആത്മാവിന് ഇന്നും പകിട്ടു കുറഞ്ഞിട്ടില്ല.

അപഹസിക്കാനാണെങ്കിലും 'ദാസന്മാരുടെ കാളിദാസനായി' ചിത്രീകരിച്ചത് സി.രാധാകൃഷ്ണന്‍ എത്ര ഉദാത്തമായും സംസ്‌കാര സമ്പന്നമായും ക്രിയാത്മക ഊര്‍ജമായും വിലയിരുത്തുന്നു എന്നു നോക്കുക. അപഭ്രംശത്തിന്റെ ആധിക്യത്താല്‍ ദിശാബോധം നഷ്ടപ്പെട്ട് അമ്പെയ്യുന്നവരോട് ആ മഹര്‍ഷി പറഞ്ഞ കവിത തന്നെയെ ചൊല്ലാനുള്ളൂ: '' മാ നിഷാദ'(ഇംഗ്ലീഷ് പരിജ്ഞാനത്തിന്റെ പ്രശ്‌നം ഉള്ളതിനാല്‍ മേല്‍ പറഞ്ഞവര്‍ എഴുതിയതിന്റെ സ്വാരസ്യം മുഴുവനും കിട്ടിയിരിക്കാന്‍ സാധ്യതയില്ല, പൊറുക്കണം )

  പ്രകാശ് ഡി. നമ്പൂതിരി- കോഴിക്കോടുനിന്നും ജന്‍മഭൂമിയിലെ ഡെപ്യൂട്ടി എഡിറ്ററായ താങ്കള്‍ ഇവിടെ പറന്നിറങ്ങിയത് ആരുടെ ക്വട്ടേഷനുമായിട്ടാണ് എന്നു മനസിലായി. ഒ.എസ്സിന്റെ അയ്യായിരം സുഹൃത്തുക്കളിലോ മുന്‍ കമന്റുകളിലോ കണ്ടില്ല. ഇപ്പോള്‍ ഒരു ഉത്തരം കൂടി കിട്ടി. എന്തുകൊണ്ട് ഈ പത്രം് ബി.ജെ.പി പ്രവര്‍ത്തകരും അനുഭാവികളും പോലും വരുത്തിയിട്ടും വായിക്കുന്നില്ല എന്ന്. വസ്തുനിഷ്ഠമായി വേണം വിലയിരുത്തല്‍ നടത്താന്‍, വ്യക്തിനിഷ്ഠമായിട്ടാകരുത്. താനെഴുതുന്നത് വായിക്കപ്പെടും എന്നുറപ്പുള്ളയാളിന് നിരന്തരമായി അവതാരികകളുടെ ആവശ്യമില്ല. എം.ടി., സി. രാധാകൃഷ്ണന്‍, പസോളിനോ തുടങ്ങിയവര്‍ നല്ലതാണെന്നു പറയുന്നു എന്നു നെറ്റിക്കൊട്ടിച്ചു കൊണ്ടു വന്നാലൊന്നും ആരും വായിച്ചു കൊള്ളണമെന്നില്ല. നല്ലതാണെങ്കില്‍ വായിക്കപ്പെടുകതന്നെ ചെയ്യും. നെറ്റിപ്പട്ടത്തിന്റെ വലിപ്പം നോക്കിയല്ല ആനയുടെ കേമത്തം നിശ്ചയിക്കുന്നത്. അവതാരികകള്‍ എഴുതിക്കൊടുക്കുന്നതിന്റെ മാനദണ്ഡം എല്ലാവര്‍ക്കും അറിയാം. 1975 മുതല്‍ തുടങ്ങി കേരളത്തില്‍ മാതൃഭൂമി, കലാകൗമുദി, സാമകാലിക മലയാളം തുടങ്ങിയ വാരികകള്‍ മലയാളികള്‍ വായിച്ചു വന്നിരുന്ന കാലയളവില്‍ എഴുതപ്പെട്ട കവിതകളാണ് കാലദാനം എന്ന പി.എസ് ശ്രീധരന്‍പിള്ളയുടെ സമാഹാരത്തിലുള്ളത്. അതിലെ  ഒരു കവിതയെങ്കിലും മുന്‍ വാരികകളില്‍ എവിടെയെങ്കിലും അച്ചടിച്ചു വന്നിട്ടുണ്ടോ? പ്രദീപം, ന്യൂസ് കേരളാ, ചന്ദ്രിക, ചിതി, കലാ വീക്ഷണം, ഇന്ത്യന്‍ വോയ്‌സ്, ചില്ല, അടല്‍ജി ജന്‍മദിന സോവനീര്‍, കേസരി, കുങ്കുമം, ജന്‍മഭൂമി ഇവ കളിലാണ് വെളിച്ചം കണ്ടത്. അഥവാ അയച്ചിട്ടുണ്ടെങ്കില്‍ വാരികയുടെ ആഫീസിന്റെ സമീപത്തെ ഓടകളിലൂടെ ഒഴുകി സമുദ്രത്തിലെത്തിയിട്ടുണ്ടാകണം. ഷെല്ലി ,കീറ്റ്‌സ്, വേഡ്‌സ് വര്‍ത്ത് എന്നിവരുടെ കവിതകളോട് ഒത്തു നില്‍ക്കുന്നതാണ് പി.എസ്. ശ്രീധരന്‍ പിള്ളയുടെ കവിത എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍  ജീവിതത്തില്‍ ഒരു കവിതയെങ്കിലും കേട്ടിട്ടുള്ളയാള്‍ ജീവിച്ചിരിക്കയാണെങ്കില്‍  ആ പറഞ്ഞവനെ ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചതിന് അരിസ്റ്റോ സുരേഷിന്റെ കഥാപാത്രത്തെ ഗുഹ്യ പ്രദേശത്ത് ചൊറിയണം വെച്ചു കെട്ടി തറ്റടുപ്പിച്ച് ഞൊണ്ടി നടത്തിപ്പിച്ചപോലെ നടത്തിക്കണം.

വേഡ്‌സ്‌വര്‍ത്തിന് പ്രകൃതിയോട് സ്‌നേഹമുണ്ട്. അദ്ദേഹത്തിന് കവിഹൃദയമുണ്ട്, ഭാഷയുടെ മേല്‍ അധീശത്വമുണ്ട്. അത് കാവ്യതല്ലജങ്ങളായി അനര്‍ഗളം പ്രവഹിക്കും.. ശങ്കരന്‍ കുട്ടി എന്നൊരാളിന് പ്രകൃതിയോട് സ്‌നേഹമുണ്ട്. അത് മറ്റൊരാള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു എന്ന് വെയ്ക്കുക. കവിത്വമില്ലെങ്കില്‍, കവിത എന്താണെന്നറിയില്ലെങ്കില്‍ അയാള്‍ പി.എസ്. ശ്രീധരന്‍ പിള്ളയുടെ കാലദാനം പോലെയൊരു കവിതയെഴുതും. എന്നിട്ട് കോണകത്തിനുള്ളില്‍ ചുരുട്ടി വെയ്ക്കും. വഴിപോക്കരെ കാണുമ്പോള്‍ അത് ടി. സ്ഥലത്തു നിന്നും എടുക്കും. വായിച്ചു കേള്‍പ്പിക്കാനാകും ശ്രമം. അവിടെ കാവ്യനര്‍ത്തകിയുടെ നൃത്തം ഉണ്ടാവുകയില്ല. അല്പം ദുര്‍ഗന്ധം പരക്കും; അല്പം അശ്ശീലം അനാവൃതമാകും. വഴിപോക്കര്‍ വേഗം നടന്നു പോകും. ശങ്കരന്‍ കുട്ടിയെക്കൊണ്ട് ജീവിതം കഴിക്കുന്ന ഒരു ദാസന്‍ അരികിലുണ്ടെങ്കില്‍ അയാള്‍ തല കുലുക്കി സമ്മതിക്കും. ശങ്കരന്‍കുട്ടി അതു മാത്രമേ കാണൂ. സ്വന്തം സൃഷ്ടിയും അന്യന്റെ ഭാര്യയും കൂടുതല്‍ അനുഭൂതി ഉണര്‍ത്തുന്നതായി തോന്നുന്ന ശങ്കരന്‍ കുട്ടി ഇതാവര്‍ത്തിച്ചു കൊണ്ടിരിക്കും.

ഇതില്‍ വേഡ്‌സ്വര്‍ത്തിനും കീറ്റ്‌സിനും എന്തു ചെയ്യാനാകും ? അവരുടെ ആത്മാവ് കല്ലറയ്ക്കുള്ളില്‍ എരിപൊരിസഞ്ചാരം കൊള്ളും. അവര്‍ ദൈവത്തിനു നിവേദനം നല്‍കും. മഹാനുഭാവ , മോഹന്‍ദാസ് എന്ന ഒരു ശുദ്ധാത്മാവ് ഒരു കൊടിയ അപരാധം അറിഞ്ഞു കൊണ്ട് ചെയ്തു നടപ്പുണ്ട് ഭൂമിയില്‍. അത് ഞങ്ങളുടെ യശസിന് കളങ്കം വരുത്തിയിരിക്കുന്നു. അദ്ദേഹം എന്നെങ്കിലും യമലോകത്ത് എത്തുകയാണെങ്കില്‍ ആദ്യം ആ തൊലി ഉരിച്ച് വിഷം പോകാനായി മഞ്ഞള്‍ വെള്ളത്തില്‍ കഴുകി, ആസകലം ഉപ്പും മുളകും പുരട്ടി കടുകെണ്ണയില്‍ വറുത്ത് ഞങ്ങള്‍ക്ക് നല്‍കണം. അത് തിന്നെങ്കിലേ ഞങ്ങളുടെ ആത്മാവ് ശാന്തതയില്‍ ലയിക്കൂ.

കാളിദാസന്റെ കാവ്യഭാവനയ്ക്കു തുല്യമാണ് പിള്ളയുടെ ഭാവന ചിറകുവിടര്‍ത്തുന്നത് എന്നു പറയുന്നുണ്ടല്ലോ? അത് ഞാനും തീര്‍ത്തും സമ്മതിക്കുന്നു. കാളിദാസന്റെ പൂര്‍വാശ്രമത്തിലെ ഭാവന എന്ന് ഒരു ചെറിയ ഭേദമുണ്ടെന്നേയുള്ളു. അഹങ്കാരിയായ രാജകുമാരിക്ക് വരനെ തേടുന്നവര്‍ കണ്ടെത്തുന്ന, തുഞ്ചത്തിരുന്ന് മരക്കൊമ്പിന്റെ ചുവട് മുറിക്കുന്ന വിദ്വാന്‍ ! അദ്ദേഹത്തിന്റെ ഭാവന!

പിന്നെ മോഹന്‍ദാസിന്റെ മാനിഷാദ! തമസാ നദിയുടെ തീരത്ത് മരച്ചില്ലയില്‍ സല്ലപിച്ചിരുന്ന ക്രൗഞ്ചമിഥുനങ്ങളിലൊന്നിനെ വേടന്‍ അമ്പെയ്ത് വീഴ്ത്തിയതു കണ്ടിട്ട് വാത്മീകിക്ക് ഉണ്ടായ വേദന! വേട്ടക്കാര്‍ പക്ഷിമൃഗാദികളെ അമ്പെയ്തു വീഴ്ത്തുന്നത് സര്‍വസാധാരണമാണ്. ഹിംസ്ര ജന്തുക്കള്‍ ചെറുജീവികളെ ഇര തേടുന്നത് പാപമാണെന്ന് ആരും കരുതുകയില്ല. ജീവ സന്ധാരണത്തിനായുള്ള വനവേടന്റെ യത്‌നം ഋഷിശാപത്തിന്  ഹേതുവാകത്തക്കതല്ല. മുനി വേടനെ ശപിക്കുന്നതോ? നീ ഏറെക്കാലം നിലനില്‍ക്കാതിരിക്കട്ടെ എന്നും! പ്രപഞ്ചത്തില്‍ അനശ്വരമായ ജീവിതം ജീവികള്‍ക്കൊന്നിനുമില്ല. ജീവിതത്തിന്റെ നശ്വരത ഏറ്റവും അധികം ബോധ്യപ്പെട്ടിട്ടുള്ളവരാണ് ഋഷിമാര്‍ മനുഷ്യനില്‍ നിന്നും കിരാതത്വം അത്രയൊന്നും വേര്‍പെട്ടിട്ടില്ലാത്ത അക്കാലത്ത് വേടന്‍ വേദാന്തം പഠിച്ചിരിക്കേണ്ടവനാണെന്ന് വാത്മീകി കരുതിയിരിക്കുമോ? പ്രത്യേകിച്ചും സന്യാസതുല്യമായ വനവാസം ചെയ്തിരുന്ന കാലത്ത് രാമനും സീതയും പോലും കാക്കയുടെയും കിളിയുടെയും മാനിന്റെയും ഇറച്ചി കഴിച്ചിരുന്നതായി പാടിയ കവി? അതു കൊണ്ട് അങ്ങയുടെ ശാപവചസ്സുകള്‍ ഉറയിലിരിക്കട്ടെ. സ്വസ്തി!

 


2020, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

കൃഷിപ്പണികള്‍ ഇനി എളുപ്പം!


       ഏതു തരം കൃഷിപ്പണികളിലും ആദ്യത്തെ പരിശ്രമം നിലം അല്ലെങ്കില്‍ പുരയിടം ഒരുക്കലാണ്. ആദ്യം കിളയ്ക്കണം. ഇതിനായി കര്‍ഷകത്തൊഴിലാളികള്‍ ഇന്ന് വേണ്ടത്ര ലഭ്യമല്ല. ഉള്ളവര്‍ക്ക് പഴയപോലെ പണിയറിയില്ല. പിന്നെയുള്ളത് അന്യസംസ്ഥാനത്തൊഴിലാളികളാണ്. അവര്‍ക്ക് നമ്മുടെ രീതികള്‍ തീരെ അറിയില്ല. ഇത്തരത്തില്‍ കൂലിക്കാരെ മാത്രം ആശ്രയിച്ച് കൃഷി ലാഭകരമാക്കാന്‍ സാധിക്കയില്ല താനും.

ഈ സാഹചര്യത്തില്‍ കൃഷിക്കാരന് സഹായകമാകുന്ന ഒരു ലഘു ഉപകരണം വികസിപ്പിച്ചെടുത്തിരിക്കയാണിവിടെ. ഇതുപയോഗിച്ച് നിലവും പുരയിടവും അനായാസം എളുപ്പത്തില്‍ കിളയ്ക്കാം. എന്നാല്‍ കല്‍പ്രദേശങ്ങളില്‍ ഇത് ഉപയോഗപ്പെടുകയില്ല. പൂഴിമണ്‍പ്രദേശങ്ങള്‍, നനവുള്ള പാടം, ചീങ്കയില്ലാത്ത മണ്‍പുരയിടം എന്നിവിടങ്ങളില്‍ ഇത് അനുയോജ്യമാണ്. ഈ ഉപകരണം ഒരു മൗലികമായ കണ്ടുപിടുത്തമൊന്നുല്ല. വിദേശരാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ചില ഉപകരണങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട്  നമ്മുടെ നാടിന്റെ രീതികള്‍ക്കനുസരിച്ച് വേണ്ട മാറ്റങ്ങളോടെ രൂപകല്‍പ്പന ചെയ്ത ഒന്നാണിത്. ഇതില്‍ നാലു മണ്‍വെട്ടിപ്പാട് ഒരേ സമയം മുന്നോട്ട് പോകും. വേഗത, കവര്‍ ചെയ്യുന്ന സ്ഥലം എന്നിവ നേരില്‍ ബോധ്യപ്പെടുവാന്‍ ഇതിനോടൊപ്പം നല്‍കിയിട്ടുള്ള വീഡിയോ കാണുക. 

      വെല്‍ഡിംഗ് അറിയാവുന്ന ആളിന് അര ദിവസം കൊണ്ട് ഇത്തരത്തിലൊന്ന് ഉണ്ടാക്കിയെടുക്കാം. ആവശ്യമായ സാധനങ്ങള്‍ വിരല്‍ വണ്ണത്തിലുള്ള ആറടി നീളത്തില്‍ ഒരു കമ്പി, കട്ടിയുള്ള നാലടി നീളത്തിലുള്ള ഒരു ആംഗ്ലെയര്‍, ഒന്നരയടി നീളത്തില്‍ രണ്ട് കട്ടി കുറഞ്ഞ ആംഗ്ലെയര്‍ പീസ്, ഹാന്‍ഡിലിനായി രണ്ടു പൈപ്പു കഷണങ്ങള്‍ നാലടി നീളത്തിലുള്ളവ, സ്‌ക്വയര്‍ പൈപ്പിന്റെ ചെറിയ കഷണങ്ങള്‍. ഉപകരണം ഉണ്ടാക്കുന്നതിന് കമ്പി ഒന്‍പതിഞ്ച് നീളത്തില്‍ അഞ്ചോ ഏഴോ കഷണങ്ങളായി മുറിക്കണം. അവ പല്ലിയില്‍ ഉറപ്പിക്കുന്നതുപോലെ വലിയ ആംഗ്ലെയറില്‍ വെല്‍ഡിംങ് ചെയ്യണം. നാലടി നീളത്തില്‍ ഒരു കമ്പി കഷണം മുറിച്ച് വലിയ ആംഗ്ലെയറിന്റെ രണ്ടു വശങ്ങള്‍  പീസു വെച്ച് അടച്ച് കിഴുത്തയിട്ട് അതിലൂടെ കടത്തണം. ഈ കമ്പി ഉള്ളില്‍ കിടന്ന് കറങ്ങേണ്ടതുണ്ട്. ഇരുവശങ്ങളിലും ചെറിയ ആംഗ്ലെയര്‍ പീസു വെച്ച് വെല്‍ഡു ചെയ്യണം. മുകളിലേക്ക് ഹാന്‍ഡില്‍ പിടിപ്പിക്കണം, ഉപകരണം തയ്യാര്‍. ഇത് നല്ല ബലവത്തായ ഒന്നാണ്, അത്യാവശ്യം ഭാരവുമുണ്ട്. 

     നല്ല മഴ ലഭിക്കുന്ന കേരളത്തേപ്പോലെയുള്ള സ്ഥലത്ത് അനുയോജ്യമായ മണ്ണുള്ളയിടങ്ങളില്‍ വളരെ പ്രയോജനപ്പെടുന്ന ഉപകരണമാണിത്. മണ്‍വെട്ടി തലയ്ക്കു മുകളില്‍ ഉയര്‍ത്തി ആഞ്ഞുവെട്ടുന്നതുപോയെയുള്ള ഒരു പ്രവര്‍ത്തനം ഇതിനാവശ്യമില്ല. ഹാന്‍ഡിലില്‍ പിടിച്ചുയര്‍ത്തി പല്ലിപോലെയുള്ള ഭാഗം മണ്ണിലേക്കു താഴ്ത്തുക, പിടി താഴേക്കാക്കുക. അത്രയും സ്ഥലത്തെ മണ്ണ് ഇളകി ഉയരും. ദിവസവും കുറെ സമയം മണ്ണിളക്കുകയാണെങ്കില്‍ പുരയിടം കാടുപിടിക്കാതെ സംരക്ഷിക്കുകയും ചെയ്യാം. കൊറോണയെത്തുടര്‍ന്ന് കാര്‍ഷിക മേഖലയ്ക്ക് മുമ്പില്ലാത്ത പ്രസക്തി വന്നിരിക്കുന്ന സാഹചര്യത്തില്‍ ഒരു ഉപകരണം പത്തു വീട്ടുകാര്‍ക്കെങ്കിലും സഹകരണമനോഭാവമുണ്ടെങ്കില്‍ കൈമാറി ഉപയോഗിക്കാം.

് സ്വാതന്ത്ര്യമായി പുറത്തിറങ്ങി ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കൃഷിക്കും കന്നുകാലി വളര്‍ത്തലിനും പ്രാധാന്യം കൈവന്നിരിക്കുന്നത്. തൊടിയിലെ പച്ചക്കറികൃഷി വിഷഭക്ഷണത്തില്‍ നിന്നും നമ്മെ രക്ഷിക്കുകയും ചെയ്യും. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കുന്ന ഇതുപോലെയുള്ള ധാരാളം ഉപകരണങ്ങളും ചെറു യന്ത്രങ്ങളും സര്‍ക്കാരുകള്‍ പ്രോത്സാഹനം നല്‍കുകയും കര്‍ഷകര്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്നത് മന്ദീഭവിച്ചിരിക്കുന്ന ഉത്പ്പാദനപ്രക്രിയയെ വേഗത്തിലാക്കാന്‍ സഹായിക്കും. 

 

2020, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

കൊറോണയ്ക്കു ശേഷം എന്ത്?


1. ആടു വളര്‍ത്തല്‍

       നമ്മുടെ രാജ്യത്തിന്റെയും വ്യക്തികളുടെയും സാമ്പത്തിക സമാഹരണ മേഖലകള്‍ എല്ലാം നിശ്ചലമാകുന്ന ഒരു സ്ഥിതിയാണ് ഇപ്പോള്‍. സാമ്പത്തിക വിദഗ്ധന്‍മാരും സാമൂഹ്യ ശാസ്ത്രജ്ഞന്‍മാരും ഇപ്പോള്‍ സാധാരണക്കാരെ സഹായിക്കേണ്ടത് വീട്ടിലിരുന്നുകൊണ്ട് അപകടരഹിതമായി ചെയ്യാന്‍ കഴിയുന്ന തൊഴിലുകള്‍ എന്തൊക്കെയാണ് എന്ന് വ്യക്തമാക്കിക്കൊണ്ടാണ്. നഷ്ടം ഉണ്ടാകാന്‍ പാടില്ല, വേഗം പണം കിട്ടണം, എപ്പോള്‍ വേണമെങ്കിലും നിര്‍ത്തിയിട്ട് പഴയ തൊഴിലിലേക്ക് മടങ്ങണം. ഇതൊക്കെയായിരിക്കണം പുതിയ ആശയങ്ങളുടെ കാതല്‍.

      ഇത്തരം കാര്യങ്ങള്‍ മനസില്‍ വെച്ചുകൊണ്ട് ഏര്‍പ്പെടാവുന്ന ഒരു ആദായകരമായ സംരംഭമാണ് ആടുവളര്‍ത്തല്‍. മനുഷ്യന്‍ ആദ്യമായി ഇണക്കി വളര്‍ത്തിയ മൃഗങ്ങളിലൊന്നാണ് ആട് എങ്കിലും ആദ്യകാലങ്ങളില്‍ ഇടയസമുദായത്തില്‍ പെട്ടവര്‍ മാത്രമാണ് ഈ തൊഴില്‍ ചെയ്തു വന്നിരുന്നത്. ഇന്ന് കൃഷിയും മൃഗപരിപാലനവും അന്തസ്സുള്ള ഒരു തൊഴിലായി മാറിക്കൊണ്ടിരിക്കുകയാണ്. തണുപ്പു കാലാവസ്ഥയുള്ള വിദേശരാജ്യങ്ങളില്‍ ചെമ്മരിയാടിനാണ് പ്രാധാന്യമെങ്കില്‍ ഉഷ്ണമേഖലാ പ്രദേശമായ നമ്മുടെ നാട്ടില്‍ കോലാടിനാണ് പ്രസക്തി. ഇവിടുത്തെ കൃഷി രീതിയില്‍ പാല്‍, മാംസം, തോല്‍, കാഷ്ഠം, മൂത്രം എന്നിവ ഉപയോഗമുള്ളതാക്കി മാറ്റിയിരിക്കുന്നു. ഒരു വ്യവസായമെന്ന നിലയില്‍ അതീവ ശാസ്ത്രീയമായി ആടുഫാമായി നടത്തുന്നവരും ധാരാളമുണ്ട്. 

      പാവപ്പെട്ടവന്റെ കറവപ്പശു എന്നാണ് ആട് അറിയപ്പെടുന്നത്. വളരെ അരുമയായി ഇണങ്ങി വളരുന്ന ഒരു മൃഗമാണ് ആട്. നമ്മുടെ കാര്‍ഷിക സമ്പദ് വ്യവസ്ഥയില്‍ ആടുകള്‍ക്ക് സുപ്രധാനമായ ഒരു സ്ഥാനമുണ്ട്. കേരളത്തെപ്പോലെ വീടും ഒരു തുണ്ടു കൃഷിഭൂമിയുമായി ജനങ്ങള്‍ താമസിച്ചു വരുന്ന ഒരു സംസ്ഥാനത്ത് പ്രദേശപരമായി വളരെ ഗുണപ്രദമായ ഒരു ഉപതൊഴിലാണ് ആടു വളര്‍ത്തല്‍. വീട്ടാവശ്യത്തിനു പാല്‍, കൂടുതലുണ്ടെങ്കില്‍ കൂടിയ വിലയ്ക്കു വില്‍പ്പന, ആയുര്‍വേദ ഔഷധനിര്‍മാണക്കമ്പനിക്കടുത്താണ് ഫാമെങ്കില്‍ ആടിന്റെ മൂത്രവും പാലും നല്ല വിലയ്ക്ക് വില്‍ക്കാനുള്ള അവസരം, (അതേപോലെ ഔഷധഗുണമേറെയുള്ള ആട്ടിന്‍ പാലിന് ലിറ്ററിന് 120 രൂപ വരെ വിലയുണ്ട്.) വീട്ടു മുറ്റത്തെ പച്ചക്കറിത്തോട്ടത്തിന് ആവശ്യമായ വളം. ആട്ടിന്‍ കാഷ്ഠം ഒരു പാട്ടയ്ക്ക് 50 രൂപയും ഒരു ചാക്കിന് 250 രൂപയും വില ലഭിക്കും. എപ്പോഴും ആവശ്യക്കാരുള്ളതിനാല്‍ സ്വര്‍ണം പോലെ വിറ്റു പണമാക്കാവുന്ന ഒരു സ്വത്തുകൂടിയാണ് ആട്. ഒരിക്കലും വിലയിടിവ് നേരിട്ടിട്ടില്ലാത്ത ഒരു മൃഗമാണ് ആട്. വീട്ടിലെ എല്ലാവര്‍ക്കും മെരുക്കി നിയന്ത്രിച്ച് കൊണ്ടു നടക്കാവുന്ന പെരുമാറ്റപ്രകൃതി. ചെറിയ മുതല്‍മുടക്ക്, കൂടിയ വിപണിവില, ഒരു പ്രസവത്തില്‍ മൂന്നും നാലും കുട്ടികള്‍ വരെയുള്ള ശതഗുണീഭവിച്ചുള്ള വംശവര്‍ദ്ധന, നല്ല രോഗപ്രതിരോധശേഷി, ആയാസരഹിതമായ സംരക്ഷണം എന്നിവ ആടുകൃഷിയെ പ്രിയങ്കരമാക്കിത്തീര്‍ക്കുന്നു.

     പരിമിതമായ ഭൂമിയെ ഊര്‍ജിതമായി ഉപയോഗപ്പെടുത്തുമ്പോള്‍ വീട്ടിലെ ഭക്ഷ്യാവശിഷ്ടങ്ങളും തൊടിയിലെ മരങ്ങളുടെ ഇലകളും പുല്ലും നല്‍കി വളര്‍ത്താവുന്ന ആടുകൃഷിയ്ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇന്നുള്ളതിനേക്കാള്‍ പ്രാധാന്യം നല്‍കേണ്ടതാണ്. സമൂഹത്തിലെ ഏറ്റവും പിന്നിലെ ശ്രേണിയില്‍ നില്‍ക്കുന്ന സാധാരണക്കാരുടെ ക്രയവിക്രയശേഷിയെ വര്‍ധിപ്പിക്കുന്ന നല്ല സംരഭമെന്ന നിലയിലാണ് സര്‍ക്കാരുകള്‍ ഇതിനെ കാണേണ്ടത്.  

     ആടുകളുടെ പൊതു പരിചരണം മൂന്നു വിധത്തിലാണ്. 1. തുറന്നു വിട്ടുള്ള രീതി. 2. ഊര്‍ജിതമായി വളര്‍ത്തുന്ന രീതി. 3. അര്‍ദ്ധ ഊര്‍ജിതം. സാഹചര്യങ്ങള്‍ക്കനുസരിച്ച് രീതികള്‍ സ്വീകരിക്കാം. ഊര്‍ജിതം എന്നു പറഞ്ഞാല്‍ മുഴുവന്‍ സമയവും ആടുകള്‍ കൂട്ടിനകത്തു തുടരുന്ന രീതി എന്നര്‍ത്ഥം. രീതി അനുസരിച്ച് കൂടുകള്‍ നിര്‍മിക്കാം. വീട്ടില്‍ ലഭ്യമായ കവുങ്ങ്, തെങ്ങ്, മറ്റ് തടികള്‍ എന്നിവ ഉപയോഗിച്ച് തുടക്കത്തില്‍ കൂടു നിര്‍മിക്കാം. ചിലവ് തീരെ കുറച്ചു മാത്രം മതി. മൃഗാശുപത്രികളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പദ്ധതികളില്‍ ഉള്‍പ്പെട്ട് സബ്‌സിഡി ലഭിക്കാനും ഇടയുണ്ട്. ബാങ്കുകള്‍ ലോണ്‍ നല്‍കും.

     ഏതു സമയത്തും നഷ്ടം വരാതെ വിറ്റൊഴിക്കാം എന്നുള്ളതാണ് ഈ സംരംഭത്തിന്റെ പ്രത്യേകത. വില കുറയുമെന്ന ഭീതി വേണ്ട. ചില പ്രത്യേക സമയങ്ങളില്‍ മോഹവില കിട്ടിയെന്നും വരും. കൂടിനും മറ്റും അധിക തുക ചിലവാക്കാതിരുന്നാല്‍ മുടക്കു മുതല്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവുകയില്ല.

     ഒരു കാലത്ത് ആട്-തേക്ക്- മാഞ്ചിയം എന്ന പേരില്‍ ഒരി നിക്ഷേപത്തട്ടിപ്പ് കേരളത്തില്‍ പ്രചരിച്ചിരുന്നു. അതില്‍ നമ്മെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത് ആടിന്റെ പ്രജനനത്തോത് ആയിരുന്നു. അതനുസരിച്ച് പണം ഇരട്ടിയായി തിരിച്ചു തരുന്നതായിരുന്നു പദ്ധതി. മലബാറി ആടുകള്‍ക്ക് രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാകും. ഇത് ക്രമാനുഗതമായി ഉണ്ടായാല്‍ വലിയ വംശവര്‍ദ്ധനവ് പ്രതീക്ഷിക്കാം. ഇതാണ് ആടുവളര്‍ത്തലിന്റെ ലാഭപ്രതീക്ഷ. ഒന്ന് ഒന്നേകാല്‍ വര്‍ഷം കൊണ്ട് രണ്ടു പ്രസവം നടക്കും. കുട്ടികള്‍ ആറു മാസം കൊണ്ട് പ്രായപൂര്‍ത്തിയാകും. ശ്രദ്ധയോടെ പരിചരിക്കുന്നവര്‍ക്ക് ആടുകള്‍ക്ക് രോഗം വരാതെ നോക്കി നഷ്ടം സംഭവിക്കാതെ സംരംഭം വിജയകരമാക്കാം.


 

2020, ഓഗസ്റ്റ് 5, ബുധനാഴ്‌ച

പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടുത്തുകൂടാ


  
               ഇങ്ങനെയൊരു ചൊല്ല് ഞാന്‍ കേട്ടിട്ടുണ്ട്. മദ്ധ്യതിരുവിതാംകൂറിലെ അര്‍ത്ഥവിജ്ഞാനീയപ്രകാരം സംഗതിയുടെ അര്‍ത്ഥം തെറിയാണ്. പണ്ടത്തെ കിന്‍സി റിപ്പോര്‍ട്ടുപ്രകാരം പുരുഷനും സ്ത്രീയും കരയും കടലും പോലെയാണ്. ഒന്ന് പെട്ടന്ന് ചൂടാകും അതുപോലെ പെട്ടന്ന് തണുക്കുകയും ചെയ്യും. അതാണ് പുരുഷന്‍. മറ്റേത് പതുക്കെയേ ചൂടാകൂ പെട്ടന്ന് തണുക്കുകയും ഇല്ല. അതാണ് സ്ത്രീ. പെണ്ണൊരുമ്പെട്ടു വരുമ്പോഴേക്കും പുരുഷന്റെ ഗ്യാസു പോയിരിക്കും. പഴയ വാത്സ്യായനസൂത്രമൊക്കെ വായിച്ചിട്ട് ഏതോ വിദ്വാന്‍ പടച്ചുണ്ടാക്കിയതായിരിക്കും ഈ പഴഞ്ചൊല്ല്! തുനിഞ്ഞെറങ്ങുന്ന പെണ്ണിനെ സൃഷ്ടിച്ചവന്‍ വിചാരിച്ചാലും തടയാനാവില്ല എന്നാണ് വിദ്വാന്‍ ഉദ്ദേശിച്ചത്. പക്ഷേ 'തടുത്തു നോക്കിയെങ്കിലല്ലേ ചനപിടിക്കുമോ എന്നറിയാമ്പറ്റൂ'എന്ന ചൊല്ലു വിരാജിക്കുന്നിടത്തേക്കാണ് ഇവന്റെ വരവ് എന്നേയുളളൂ. ഒരുമ്പെട്ടു നില്‍ക്കുന്ന പെണ്ണിനെ ഇങ്ങനെയൊക്കെ ചെയ്യാന്‍ സൃഷ്ടികര്‍ത്താവ് ചെല്ലാമോ എന്നുളളതിലേ സംശയമുളളൂ.

          ബ്രഹ്മാവ് വിചാരിച്ചാല്‍ നടക്കാത്ത കാര്യത്തിന് പിണറായി വിജയന്‍ വിചാരിച്ചാല്‍ എങ്ങനെ നടക്കാന്‍! സ്വപ്ന ഒരു സ്വപ്നമോഹിനിയാണ്. കണ്ടാലതിരംഭേയം. ഇതേപോലെയൊരു ചരക്ക് തന്റെയോഫീസില്‍ കയറിനിരങ്ങുന്നത് തടയാന്‍ കഴിഞ്ഞ മന്ത്രിസഭാകാലത്ത് ഉമ്മനും കഴിഞ്ഞില്ല. അതോടെ അദ്ദേഹത്തിന്റെ ശബ്ദവും പോയല്ലോ. ഏതാണ്ട് ഇതേപോലെയുള്ള കാര്യസാദ്ധ്യങ്ങള്‍ക്കായാണ് പഴയ കാലത്ത് ഉര്‍വശി-രംഭ-തിലോത്തമമാരെ പറഞ്ഞുവിട്ടുകൊണ്ടിരുന്നത്. അധികാരം കയ്യടക്കാന്‍ വ്രതമെടുത്ത ഋഷിമാരെ മയക്കാനാണ് അക്കാലത്ത് ഇവരെ വിട്ടിരുന്നതെങ്കില്‍ ഇന്ന് അധികാരം മത്തുപിടിച്ചിരിക്കുന്നിടത്തേക്ക് ഇവറ്റകള്‍ സ്വയമേവ ചെന്നു കയറുകയാണ്. കാലമിത്രയായിട്ടും അധികാരികള്‍ മാത്രം പഠിച്ചില്ല. ഉമ്മന് ഉപദേശവും കൊടുത്തുകൊണ്ട് തുടങ്ങിയതാണ് അവതാരങ്ങളുടെ മാഹാത്മ്യമറിയാവുന്ന മുഖ്യാവതാരം.
         താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം പോലെ എന്‍ഐഎ സാധനത്തെ എരിപൊരികൊള്ളിക്കുകയാണ്. ഇതിനോടകം ഒരു മന്ത്രിയുടെയും ഒരു വിചാരണക്കാരന്റെയും പേര് അഭിനവതാത്രി പറഞ്ഞു കഴിഞ്ഞു. ഇനി പൊന്നുതമ്പുരാന്റെ പേരു കൂടിയേ പറയാനുള്ളൂ. 
       പണ്ട് മാവേലിക്കരയ്ക്കടുത്ത് ഒരു പ്രശസ്തനായ അബ്കാരിയുണ്ടായിരുന്നു. ശബരിമല കോണ്‍ട്രാക്ടറും മറ്റുമായിത്തീര്‍ന്ന അദ്ദേഹം സജീവമായിരുന്നപ്പോള്‍ നൂറനാട്, ചാരുമ്മൂട്, താമരക്കുളം ഭാഗത്ത് ആരെയെങ്കിലും സ്പിരിറ്റുമായി പിടികൂടുകയാണെങ്കില്‍ അവര്‍ പറയും രാഘവന്‍ മുതലാളിയുടെയാണെന്ന്. ഒന്നുകില്‍ അദ്ദേഹത്തിന്റെ പേറോളില്‍ കിടക്കുന്ന പോലീസുകാര്‍ കേസെടുക്കാതെ തന്നെ വെറുതെ വിടും അല്ലെങ്കില്‍ പ്രതിയായി അകത്തുപോകാതിരക്കാന്‍ മുതലാളി പൈസ മുടക്കി കേസു നടത്തിക്കോളും ഇതാണ് പ്രതിയുടെ ഉദ്ദേശ്യം. മൂക്കോളം മുങ്ങിയാല്‍ പിന്നെ സ്വപ്നയ്‌ക്കെന്തു മൂന്നാളോ നാലാളോ? 
       അന്വേഷണ ഏജന്‍സിക്ക് തിരക്കൊന്നുമില്ല. ആറുമാസം കഴിയുമ്പോള്‍ ഒരു ദിവസം അവര്‍ വിജയന് ഒരു നോട്ടീസു കൊടുക്കും, ഒന്ന് നേരില്‍ കാണണമെന്ന്. ചില വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം അദ്ദേഹം വിജയശ്രീലാളിതനായി തിരച്ചു പോകും. അപ്പോള്‍ അണികള്‍ ആവേശം കൊള്ളും ഞങ്ങള്‍ അന്നേ പറഞ്ഞില്ലേ വിജയേട്ടന്‍ അത്തരക്കാരനല്ലെന്ന്? മാര്‍ച്ച് മാസം ഒടുവില്‍ ഒരു കത്തു കൊടുക്കും ചില വിവരങ്ങളില്‍ വ്യക്തത വരുത്താന്‍ സഹായിക്കണമെന്ന്. അപ്പോള്‍ കാര്യങ്ങളുടെ കിടപ്പു മനസിലാകുന്ന പാര്‍ട്ടിക്കാര്‍ പന്തംകൊളുത്തി പ്രകടനവുമായി പുറത്തിറങ്ങും. ഈ സമയത്ത് ഒരു പൂ നുള്ളുന്ന ലാഘവത്തോടെ കേന്ദ്രം വിജയനെ ക്ലിഫ് ഹൗസില്‍ നിന്നും പുറത്താക്കും.
            സമസ്ത മേഖലകളിലും ജനങ്ങളുടെ പണം അപഹരിച്ച രാജ്യദ്രോഹികള്‍ക്കുവേണ്ടി തെരുവിലിറങ്ങാന്‍ കുറച്ചു പേരെ ഉണ്ടാവു. പങ്കു കിട്ടാത്ത പാര്‍ട്ടിക്കാര്‍ കെറുവിക്കും. കിട്ടിയവര്‍ ഏതായാലും അടുത്ത ഭരണമില്ലല്ലോ എന്നു കരുതി മാറിനില്‍ക്കും. അതിനടുത്ത ഭരണം വരുമ്പോള്‍ ഈ കാരണവര്‍ ഉണ്ടാവില്ലല്ലോ അന്നു കാണുന്നവനെ അപ്പാ എന്നു വിളിക്കാം എന്നു വിചാരിക്കും. കേരളത്തില്‍ സിപിഎം ഭരിക്കുമ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് ഹെല്‍മറ്റ് വേണ്ട, പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കാം, എസ്‌ഐക്കെതിരെ വധഭീഷണി മുഴക്കാം, എന്തും കക്കാം, സ്വന്തക്കാരെ എവിടെയും നിയമിക്കാം എങ്കില്‍ ബിജെപിക്കാര്‍ സര്‍വസംഗപരിത്യാഗികളാകണമെന്ന് നിങ്ങള്‍ പറഞ്ഞാല്‍ നടക്കുമോ? നിഷ്പക്ഷരാണെങ്കിലും നടപടികളെടുക്കുമ്പോള്‍ കേന്ദ്രത്തിനു ഗുണകരമായ ചില സമയക്രമങ്ങളൊക്കെ പാലിക്കുന്നതില്‍ അന്വേഷണ ഏജന്‍സിയെ ആര്‍ക്കു കുറ്റപ്പെടുത്താനാകും? അങ്ങനെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ എന്തായാലും ഈ ഗവണ്‍മെന്റ് തിരിച്ചു വരികയില്ലെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം മനസിലാകും. 
        എന്റെ ഈ വാരഫലം ശരിയാകുമോ എന്നറിയാന്‍ മന്ത്രി കെ.ടി ജലീല്‍ പത്രക്കാരെ കണ്ട ഉടന്‍ ഞാന്‍ പോസ്റ്റ് ചെയ്ത വീഡിയോ ഒന്നുകൂടി കാണുക. അന്നു ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ മൂന്നു ദിവസം കഴിഞ്ഞാണ് മുഖ്യധാരാമാധ്യമങ്ങള്‍ എടുത്തിട്ടലക്കിത്തുടങ്ങിയത്.

ജലീലിന്റെ പ്രവൃത്തി സത്യപ്രതിജ്ഞാലംഘനം നിയമവിരുദ്ധം
Vigilant WATCH On Nation -facebook page july 14
 


2020, ജൂലൈ 28, ചൊവ്വാഴ്ച

രാമായണത്തിന്റെ രചനാപ്രേരണ എന്ത്?


രാമായണത്തിന്റെ രചനാപ്രേരണ എന്ത്?
കഥാപ്രധാനമായ കൃതികളുടെ പതിവു ചിട്ടവട്ടമനുസരിച്ച് നായകനാണ് മുഖ്യകഥാപാത്രം. രാമായണം ഗ്രന്ഥനാമം കൊണ്ടു തന്നെ അര്‍ത്ഥമാക്കുന്നത് രാമന്റെ ജീവിതയാത്ര എന്നാണ്. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന വിശ്വാസങ്ങളും വിമര്‍ശനങ്ങളും രാമനെയും രാമരാജ്യത്തെയും വായനക്കാരുടെ മനസ്സില്‍ അരക്കിട്ടുറപ്പിക്കാന്‍ പര്യാപ്തമായി. എന്നാല്‍ രാമായണകാവ്യ രചനയുടെ ഉദ്ദേശ്യത്തിലേക്കു കടക്കുമ്പോള്‍ പ്രചുരപ്രചാരമാര്‍ന്ന വിശ്വാസങ്ങളും ധാരണകളും മാറിമറിയുന്നു.
തമസാനദിയുടെ തീരത്ത് മരച്ചില്ലയില്‍ സല്ലപിച്ചിരുന്ന ക്രൗഞ്ചമിഥുനങ്ങളിലൊന്നിനെ വേടന്‍ അമ്പെയ്തു വീഴ്ത്തിയതു കണ്ടിട്ടു വാല്‍മീകിക്കുണ്ടായ വേദന 'മാനിഷാദ, പ്രതിഷ്ഠാം ത്വമഗമ ശാശ്വതീ സമാ: യല്‍ ക്രൗഞ്ചമിഥുനാ ദേകമവധീ: കാമമോഹിതം' എന്ന് ശ്ലോകമായി പുറത്തേക്കു വന്നു എന്നാണ് പ്രസിദ്ധമായ കഥ. ഇതിനു തുടര്‍ച്ചയായിട്ടാണ് അദ്ദേഹം രാമായണം രചിച്ചതത്രേ. പക്ഷേ വേടന്‍ ഇണക്കിളികളിലൊന്നിനെ എയ്തുവീഴ്ത്തിയ സംഭവം രാമായണരചനയ്ക്കു പ്രചോദനമായിത്തീര്‍ന്നുവെന്നു പറയുന്നത് യുക്തിപൂര്‍വ്വം ചിന്തിച്ചാല്‍ വിശ്വസനീയമല്ല. മാത്രമല്ല മേല്‍ ഉദ്ധരിച്ച ശ്ലോകത്തിന് നിലവില്‍ വിവക്ഷിക്കപ്പെടുന്ന അര്‍ത്ഥം യോജിക്കുകയുമില്ല.
വേട്ടക്കാര്‍ പക്ഷിമൃഗാദികളെ അമ്പെയ്തു വീഴ്ത്തുന്നത് സര്‍വ്വസാധാരണമാണ്. ഹിംസ്രജന്തുക്കള്‍ ചെറുജീവികളെ ഇരതേടുന്നത് പാപമാണെന്ന് ആരും കരുതുകയില്ല. ജീവസന്ധാരണത്തിനുളള വനവേടന്റെ യത്‌നം ഋഷിശാപത്തിനു ഹേതുവാകത്തക്കതല്ല. മുനി വേടനെ ശപിക്കുന്നതോ' നീ ഏറെക്കാലം നിലനില്‍ക്കാതിരിക്കട്ടെ' എന്നും. പ്രപഞ്ചത്തില്‍ അനശ്വരമായ ജീവിതം ജീവികള്‍ക്കൊന്നിനുമില്ല. ജീവിതത്തിന്റെ നശ്വരത ഏറ്റവുമധികം ബോധ്യപ്പെട്ടിട്ടുളളവരാണ് ഋഷിമാര്‍. നിന്റെ അവസാനം മരണമാകട്ടെ എന്ന് സാധാരണക്കാര്‍ പരിഹസിക്കുന്ന തരത്തില്‍ ലോകസാമാന്യമായ ഒരു തത്വമാണ് വാല്‍മീകീകര്‍തൃകമായ ആദിമശ്ലോകത്തിന്റെ അര്‍ത്ഥം എന്നു വിശ്വസിക്കാന്‍ ന്യായം കാണുന്നില്ല.
മനുഷ്യനില്‍ നിന്നും കിരാതത്വം അത്രയൊന്നും വേര്‍പെട്ടിട്ടില്ലാത്ത അക്കാലത്ത് വേടന്‍ വേദാന്തം പഠിച്ചിരിക്കേണ്ടവനാണെന്ന് വാല്‍മീകി കരുതിയിരിക്കുമോ? പ്രത്യേകിച്ചും സന്യാസതുല്യമായ വനവാസം ചെയ്തിരുന്ന രാമനും സീതയും പോലും കാക്കയുടെയും കിളിയുടെയും മാനിന്റെയും ഇറച്ചി കഴിച്ചിരുന്നതായി പാടിയ കവി?
അങ്ങനെ വരുമ്പോള്‍ പതിയാല്‍ ഉപേക്ഷിക്കപ്പെട്ട സീതയെ വനത്തില്‍ വെച്ചു കണ്ട കവി, അവളെ ഇണ നഷ്ടപ്പെട്ട ക്രൗഞ്ച മിഥുനമായി സങ്കല്‍പ്പിച്ചിരിക്കാം. സങ്കല്‍പ്പത്തിലെ വേദന 'ജനാപവാദമേ നീ ഏറെക്കാലം നിലനില്‍ക്കില്ലല്ലോ?; നീ സീതാരാമമിഥുനത്തില്‍ കാമമോഹിതനായ രാമനെ വധിച്ചു കളഞ്ഞല്ലോ' എന്ന അര്‍ത്ഥത്തില്‍ ശ്ലോകമാക്കുകയും, കുശലവന്‍മാരിലൂടെ സുചരിതയായ സീതയുടെ വിശുദ്ധി കാവ്യരൂപത്തില്‍ രാമനില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ രാമായണം രചിക്കുകയും ചെയ്തിട്ടുണ്ടാവണം. കാര്യസാദ്ധ്യത്തിനാണ് കവി കാവ്യം രചിച്ചതെങ്കില്‍ കാരണം പരമപ്രധാനമായിത്തീരുന്നു. മാതൃകാപുരുഷനെന്നും ഉത്തമനെന്നും ലോകം വാഴ്ത്തുന്ന രാമന്റെ ആജ്ഞ പ്രകാരം ഗര്‍ഭഭാരം മുറ്റിനില്‍ക്കുമ്പോള്‍ ലക്ഷ്മണന്‍ വഞ്ചനയിലൂടെ കാട്ടിലുപേക്ഷിച്ച സീതയെ പരിശുദ്ധയായ ആ സതീരത്‌നത്തെ, രാമചന്ദ്രനു മനപ്പരിവര്‍ത്തനം വരുത്തി പുനര്‍സ്വീകരിപ്പിക്കുന്നതിനു വേണ്ടിയാണ് ആദികവി രാമായണം രചിച്ചത്.



2020, ജൂലൈ 24, വെള്ളിയാഴ്‌ച

2016, ഒക്‌ടോബർ 2, ഞായറാഴ്‌ച

വീണ്ടും ഞാന്‍


സുഹൃത്തുക്കളെ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഞാന്‍ ബ്ലോഗിലേക്കു വരുന്നു. നവരാത്രിയോടെ വിദ്യാദേവിയുടെ കടാക്ഷത്തോടെ ആകട്ടെ തുടക്കം.

2011, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

ഹസാരെ ആരുമാകട്ടെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുക


കോണ്‍ഗ്രസ് പരമ ചെറ്റകളുടെ കൂടാരമാണെന്ന് ഹസാരെയുടെ അറസ്റ്റിലൂടെ തെളിയിച്ചിരിക്കുന്നു. അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുക കൂടി ചെയ്തതോടെ അധികാരം നിലനിര്‍ത്താന്‍ ഏത് നാലാം കിട പണിയും അവര്‍ ചെയ്യുമെന്നും നമ്മെ ബോധ്യപ്പെടുത്തി. ലോകമെങ്ങും അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ നമുക്കും ഉണരേണ്ടെ? ദാസ്യപൈതൃകം പേറുന്ന താടിക്കാരന്‍ മരപ്പാവയെ വീട്ടിലേക്കും മദാമ്മയെ ഇറ്റലിക്കും പറഞ്ഞയക്കേണ്ട സമയമായി. പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കുകയാണത്രെ. മൂന്നിലൊന്ന് അംഗങ്ങള്‍ ക്രിമിനലുകളും മൂന്നിലൊന്ന് ശതകോടീശ്വരന്‍മാരും സ്ഥാനം കയ്യടക്കിയിരിക്കുന്ന പാര്‍ലമെന്റ് ആരുടെ താത്പര്യമാണ് സംരക്ഷിക്കുന്നതെന്ന് അറിയാന്‍ പാഴൂര്‍ പടിപ്പുരയ്ക്കലൊന്നും പോകേണ്ട കാര്യമില്ലല്ലോ? അണ്ണാ ഹസാരെയുടെ ജീവചരിത്രം ചെങ്ങന്നൂരിലെ ഒരു പുതിയ പ്രസിദ്ധീകരണശാല -ശാരദാപ്രകാശന്‍- പ്രസിദ്ധീകരിച്ചു.  ഫോണ്‍-മനോജ്കുമാര്‍-94470 85673


2011, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

ആണുങ്ങളിരുന്ന കസേരയില്‍ അയോഗ്യന്‍


ഇക്കഴിഞ്ഞ ജൂണ്‍ 25ന് കേരള കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയുടെ വൈസ് ചാന്‍സലറുടെ അധിക ചുമതല ആറന്‍മുള വാസ്തുവിദ്യാ ഗുരുകുലം ഡയറക്ടര്‍ പി.എന്‍. സുരേഷിനു നല്‍കി ഉത്തരവിട്ടതായി പത്രക്കുറിപ്പ് കണ്ടു. ഈ നടപടി താഴെ പറയുന്ന കാരണങ്ങളാല്‍ കേരളത്തിനു തന്നെ അപമാനമാണ്.
1. ലോകശ്രദ്ധയില്‍ വരുന്ന കലാമണ്ഡലം സര്‍വകലാശാലയുടെ വൈസ് ചാന്‍സലറാകാനുള്ള വിദ്യാഭ്യാസ യോഗ്യത ടി. സുരേഷിനില്ല. മഹാകവി വള്ളത്തോള്‍ മുതല്‍ സാംസ്‌കാരികമേഖലയുമായി ബന്ധമുള്ള അതികായന്‍മാര്‍ നേതൃത്വം നല്‍കിയ സ്ഥാപനം സര്‍വകലാശാലയാകുമ്പോള്‍ പി.ജി. ബിരുദത്തിനു പകരം ഡോക്ടറല്‍ ബിരുദമുള്ളയാളെ വി.സി.യാക്കണം.
2. ടി. സുരേഷ് ഒരു ആശാന്‍ പള്ളിക്കൂടത്തില്‍ പോലും പഠിപ്പിച്ചു പരിചയമുള്ളയാളല്ല. പഠിപ്പിക്കുന്നതിനുള്ള യോഗ്യതയും നേടിയിട്ടില്ല. കലാശാലയില്‍ പഠിപ്പിച്ചു പരിചയമുള്ളയാളായിരിക്കണം സര്‍വകലാശാലയുടെ വൈസ്ചാന്‍സലര്‍. കലാമണ്ഡലത്തില്‍ നിന്നും ബിരുദവും ബിരുദാനന്തരബിരുദവും നേടി പുറത്തു വരുന്ന വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിടുന്ന ആളെപ്പറ്റി അവര്‍ക്ക് അവമാനം തോന്നാനിടയാകരുത്.
3. ടി. സുരേഷിന് കലാമണ്ഡലത്തില്‍ പഠിപ്പിക്കുന്ന കഥകളി, സംഗീതം, നൃത്തം, കൂടിയാട്ടം തുടങ്ങിയ കലകളുമായി പുലബന്ധം പോലുമില്ല.
4. കലാമണ്ഡലത്തെ കല്‍പ്പിത സര്‍വകലാശാലയാക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയമിച്ച സ്‌പെഷ്യല്‍ ഓഫീസറെ ഉന്നതമായ വൈസ് ചാന്‍സലര്‍ പദവിയില്‍ നിയോഗിച്ചത് പേറെടുക്കാന്‍ പോയ പതിച്ചി ഇരട്ട പെറ്റതുപോലെയായി.
5. കഴിഞ്ഞ നായനാര്‍ ഗവണ്‍മെന്റിന്റെ കാലത്ത് ആറുമാസ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്താന്‍ സ്ഥാപിച്ച ആറന്‍മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ഡയറക്ടറാകാന്‍ ടി. സുരേഷിന് വാസ്തുവിദ്യയില്‍ ഒരു പരിജ്ഞാനവുമില്ല എന്ന യോഗ്യത കൂടാതെ ഡി.വൈ.എഫ്.ഐ ക്കാരനാണെന്നതേ യോഗ്യതയുണ്ടായിരുന്നുള്ളൂ. ആധ്യാത്മികതയുടെ വളര്‍ച്ചയും കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് തുടങ്ങിയ പ്രഗത്ഭമതികളുടെ നേതൃത്വവുമാണ് വാസ്തുവിദ്യാഗുരുകുലത്തെ പ്രശസ്തമാക്കിയത്.
6. മുന്‍ മന്ത്രി എം.എ. ബേബിയുടെ ആഫീസിലും കോണ്‍ഗ്രസ് നേതാക്കന്‍മാരുടെയടുത്തും എന്‍.എസ്.എസ്. ആസ്ഥാനത്തും പ്രത്യക്ഷപ്പെടുന്ന ഈ ഉഭയജീവിയെ അയോഗ്യനായിട്ടും ചുമക്കേണ്ട ആവശ്യം കലാമണ്ഡലത്തിനോ കേരളീയ സമൂഹത്തിനോ ഇല്ല. വിശ്വഭാരതി, അമൃത തുടങ്ങിയ കല്‍പ്പിത സര്‍വകലാശാലകളുടെ വിസി സ്ഥാനത്ത് യോഗ്യന്‍മാര്‍ ഇരിക്കുമ്പോള്‍ കലാമണ്ഡലത്തില്‍ അയോഗ്യനായ ഒരാളെ നിയമിച്ചത് യുഡിഎഫ് ഗവണ്‍മെന്റിന്റെ നഗ്നമായ അധികാരദുര്‍വിനിയോഗമാണ്.

2011, ഏപ്രിൽ 14, വ്യാഴാഴ്‌ച

വിഷു ആശംസകള്‍


           എല്ലാ ദേശങ്ങളിലും മലയാളി സ്വത്വം കൈവിടാതെ ഗൃഹാതുരത്വവുമായി കഴിയുന്ന പ്രിയ സ്‌നേഹിതര്‍ക്ക് എന്റെ സ്‌നേഹം നിറഞ്ഞ വിഷു ആശംസകള്‍.
           രാവും പകലും തുല്യമായി വരുന്ന ദിവസമാണ് വിഷു. അശ്വതി ഞാറ്റുവേല ആരംഭിക്കുന്ന മേടവിഷു ദിവസമാണ് സൂര്യന്‍ കൃത്യമായി നേരേ കിഴക്കുദിക്കുന്നത്. ഉത്തരായനത്തിന്റെ മദ്ധ്യത്തിലാണ് മേടവിഷു. സൂര്യന്‍ ഉച്ചരാശിയായ മേടത്തില്‍ പ്രവേശിക്കുന്നത് മേടവിഷു സംക്രമത്തിലാണ്. സൂര്യന്‍ മേടം രാശിയില്‍ അത്യുച്ചത്തില്‍ എത്തുന്ന ദിവസമാണ് പത്താമുദയം. ഈ വര്‍ഷത്തെ വിഷുസംക്രമം മേടം1ന് (ഏപ്രില്‍14) വ്യാഴാഴ്ച ഉദയാല്‍പരം 16 നാഴിക 33 വിനാഴികയ്ക്ക്(12 മണി 59 മിനിറ്റ്)ആയതിനാല്‍ മേടം 2നാണ് വിഷു ആഘോഷിക്കുന്നത്. മിക്ക ക്ഷേത്രങ്ങളിലും വിഷുക്കണി ദര്‍ശനം ഉണ്ടായിരിക്കും.
           ഭവനങ്ങളില്‍ കണിവെയ്ക്കുമ്പോള്‍ അഷ്ടമംഗല്യം(താംബൂലമക്ഷതം ചൈവ ക്രമുകം ദാരുഭാജനം; അംബരം ദര്‍പ്പണം ഗ്രന്ഥം ദീപമിത്യഷ്ടമംഗലം.-വെറ്റില, അടയ്ക്ക, അക്ഷതം= നെല്ലും അരിയും, മരപ്പാത്രം= കുങ്കുമച്ചെപ്പ്, വസ്ത്രം, കണ്ണാടി, പുസ്തകം, ദീപം) സ്വര്‍ണം, നാണയം, നാളികേരം, ഫലവര്‍ഗങ്ങള്‍, മാങ്ങ, വെള്ളരിക്ക, ചക്ക, കൊന്നപ്പൂവ് എന്നിവയോടൊപ്പം ഇഷ്ടദൈവത്തിന്റെ ചിത്രം കൂടി വെയ്ക്കും.താലത്തിന്റെ ഏറ്റവും പിന്നില്‍ കണ്ണാടി വെയ്ക്കണം. മംഗലകരവും ഐശ്വര്യസമൃദ്ധവുമായ വസ്തുക്കള്‍ക്കിടെ തന്നെയും ഇഷ്ടദേവനെയും കാണുന്നത് വര്‍ഷം മുഴുവന്‍ സമൃദ്ധി നല്‍കും എന്നാണ് വിശ്വാസം. വിശ്വാസം അതല്ലേ എല്ലാം?