നീതിന്യായക്കോടതി കോയമ്പത്തൂര്‍ കേസില്‍ മദനിയെ നിരപരാധിയെന്നു കണ്ട് വെറുതെ വിട്ടിട്ടും അതംഗീകരിക്കാന്‍ നമ്മുടെ നാട്ടിലെ കുറെ ആളുകള്‍ തയ്യാറല്ല. പക്ഷേ കൊടിയ പീഡനത്തിനു ശേഷം പുറത്തു വന്ന മദനി മറ്റൊരു മനുഷ്യനാകാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. ഒരു സാധാരണ മനുഷ്യനാകാനോ, ഒരു ജനാധിപത്യവാദിയാകാനോ കേരളീയര്‍ അയാളെ സമ്മതിച്ചില്ല.
ദീര്‍ഘമായ ജയിലിലെ പീഡന പര്‍വത്തിനുശേഷം മദനി തനിക്ക് യാതൊരു താത്പര്യങ്ങളുമില്ലാത്ത ബാംഗഌരിലെയോ, ഹൈദ്രബാദിലെയോ നിരപരാധികളുടെ മരണത്തിനിടയാക്കിയ സ്‌ഫോടന പരമ്പരയില്‍ മനസാ വാചാ പങ്കുചേരുമെന്ന് സാമാന്യബോധമുള്ളവര്‍ കരുതുകയില്ല. പക്ഷേ തന്റെ പൂര്‍വകാല സഹപ്രവര്‍ത്തകരോ ശിഷ്യന്‍മാരോ പിന്നീട് അതിതീവ്രവാദികളായശേഷം ഫോണ്‍ ചെയ്താല്‍ അത് എടുക്കരുതെന്ന് മദനിയേയോ, സൂഫിയയേയോ മുന്നറിയിപ്പു നല്‍കാന്‍ എന്തു സംവിധാനമാണുളളത്? ഫോണ്‍ എടുത്തു കഴിഞ്ഞാല്‍ ഒഴിവാക്കേണ്ടവരെയും അല്പം ചിലതു സംസാരിച്ചു പറഞ്ഞു വിടുന്നതല്ലേ സാധാരണക്കാര്‍ ചെയ്യുക? ആരോപിക്കപ്പെട്ട കേസിനെ അതിന്റെ വഴിക്കു വിട്ടാലും മദനി നിഷ്പക്ഷമല്ലാത്ത ഭരണകൂടത്തിന്റെയും ജുഡീഷ്യറിയുടെയും ഇരയാകുന്ന സാമാന്യ പൗരന്റെ പ്രതീകമാണ്.
പറഞ്ഞത് നൂറുശതമാനവും സത്യം. പക്ഷെ ഇത്രയും തെളിഞ്ഞ യാഥാര്‍ഥ്യം പോലും അംഗീകരിക്കുന്നത്, ഭീകരവാദികളെ സഹായിക്കലാണ് എന്ന തെറ്റായ ഒരു ചിന്താഗതി രൂപപെട്ടിരിക്കുന്നു. അവിടെനിന്നാണ് ഇത്തരം നീതി നിഷേധം ആരംഭിക്കുന്നത്. കീഴടങ്ങാനൊരുങ്ങിയ ഒരാളെ ആ സാധ്യത കണ്ട് അല്‍പം താമസിപ്പിച്ചിരുന്നെങ്കില്‍ അത് നിയമത്തിന്റെ വഴിയില്‍നിന്നുള്ള തെന്നിമാറലാകുമായിരുന്നില്ല. പറഞ്ഞിട്ട് എന്ത് കാര്യം.
മറുപടിഇല്ലാതാക്കൂമനുഷ്യ പറ്റോടെ ഇടപെട്ട നമ്പൂരി നമസ്കാരം.
മറുപടിഇല്ലാതാക്കൂഒന്നുനില്ക്കണേ, ഈ തെളിവുകള്‍ ഒന്നു പരിശോധിച്ചിട്ടു പോണേ...
മറുപടിഇല്ലാതാക്കൂപിന്നെ മനുഷ്യത്വത്തിന്റെ പേരില്‍ പോലും മഅദനിയെ തുണക്കുന്നവര്‍ ;
“ മദനി എന്ന രാഷ്ട്രീയക്കാരന്റെ എല്ലാ ആശയങ്ങളോടും, ചിന്തഗതികളോടും എതിര്‍പ്പുണ്ട്,“
എന്ന ഒരു പല്ലവി എഴുതിപിടിപ്പിക്കുന്നു. എന്ത്കൊണ്ടാണ് ഇങ്ങിനെ പറഞ്ഞ് പോകുന്നത്.
ദുര്‍ബലന്റെ മേലെ കയറി ആണത്വം (ഷണ്‍ടത്വം) കാണിക്കുക എന്ന പതിവ് സംഘ രാഷ്ട്രിയ അജണ്ടയാണ് മദനി കേസിന് പിന്നില്‍.
മറുപടിഇല്ലാതാക്കൂഅമ്പതു ലക്ഷം നല്‍കിയാല്‍ ഒരു കലാപം. ഒരു കോടി നല്‍കിയാല്‍ രന്റെ പ്ലസ് ഒന്ന് കലാപം എന്നിങ്ങനെ കലാപം നടത്തുവാന്‍ ബോര്‍ഡും വെച്ചിരിക്കുന്ന പ്രബോദ് മുതലിക്കിനെ നോക്കാന്‍ പോലും തയ്യാറാകാത്ത കര്‍ണ്ണാടകത്തിലെ കാവി സര്‍ക്കാരാണ് ഇല്ലാത്ത തെളിവുകള്‍ നിരത്തി മദനിയെ വിണ്ടും തടവറയില്‍ കയറ്റിയിരിക്കുന്നത്.
ഇചിടെ നിരപരാധിയെന്ന് കണ്ടു മദനിയെ വിട്ടയചാലും മറൊരു കേസുമായി ഗുജറാത്ത് സര്‍ക്കാര്‍ വന്നാല്‍ മലയാളികളായ രാജ്യസ്നേഹികള്‍ ഇന്ന് പാടിയ അതെ പാട്ട് തന്നെ പാടും.
ആരാന്റമ്മക്ക് ഭ്രാന്ത് കാണാന്‍ എന്തൊരു ശേല്
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂമദനിക്ക് കാട്ടാള നീതി, മുത്താലിക്ക്-മോഡി-തൊഗാഡിയ-സംഘപരിവാറികള്‍ക്ക് മറ്റൊരു നീതി. ഇതെങ്ങാനും വിളിച്ചു പറഞ്ഞാല്‍ പറയുന്നവര്‍ മയിലെണ്ണ തേച്ച മൌദൂതികളെന്ന് ചില വരപ്പുകാര്‍ ! ഏതായാലും നമ്പൂരിയാണേലും സത്യം വിളിച്ചു പറയുന്നുണ്ടല്ലോ !
മറുപടിഇല്ലാതാക്കൂ