നമ്മുടെ വാരിയെല്ലില്‍ ഒന്ന് അവരുടെ കൈവശമാണല്ലോ? ആയതുകൊണ്ട് കര്‍ത്താവ് ആരെയാണ് സൃഷ്ടിച്ചതെന്നു കണ്ടുപിടിക്കാനുളള അന്വേഷണമാണല്ലോ ജീവിതം. പ്രലോഭനങ്ങള്‍ കൊണ്ട് നമ്മുടെ ജീവിതം കട്ടപ്പൊകയാക്കിയെങ്കിലും നഗ്നതയെന്തെന്ന് മനസ്സിലാക്കിത്തരാന്‍ അവള്‍ക്കു കഴിഞ്ഞല്ലോ? അറിവിന്റെ കനി തേടാനും ദൈവതുല്യനാക്കി മനുഷ്യനെ മാറ്റുവാനുമുളള ശ്രമത്തിലാണല്ലോ അവള്‍ പാപം ചെയ്തത്. അധ്വാനിച്ച് അപ്പം തിന്നാന്‍ പുരുഷനെ പര്യാപ്തനാക്കിയ സ്ത്രീ എന്നും പ്രവചനാതീതമായ ഒരു അദ്ഭുതമായിരുന്നിട്ടുണ്ട്.
ഇന്ത്യന്‍ പാര്‍ലമെന്റില്‍ 33% സംവരണം നല്‍കുന്നതിനു വേണ്ടി അവതരിപ്പിച്ച ബില്‍ ചില പ്രദേശങ്ങളിലെങ്കിലും രാജ്യത്തെ പിന്നോട്ടടിക്കുന്നതിനു മാത്രമേ ഉപകരിക്കൂ. സ്ത്രീ പുരുഷനോടൊപ്പം സമത്വത്തോടെ മത്സരിച്ച് ഉയര്‍ന്നു വരേണ്ടതാണ്. ഒരു സംവരണത്തിന്റെ പിന്‍ബലത്തില്‍ ഉയര്‍ന്നു വരുന്ന സ്ത്രീകള്‍ മിക്കവരും വണ്‍ഡേ വണ്ടര്‍ ആയിപ്പോകാനാണ് സാധ്യത. പഞ്ചായത്തു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വനിത അതേ പഞ്ചായത്തില്‍ സ്ഥാനം രാജി വെച്ച് പീയൂണായി ജോലി തേടിയിട്ടുണ്ട്. സ്ത്രീകള്‍ അധികാരത്തിലെത്തിയ പല പഞ്ചായത്തുകളിലും വികസനപ്രവര്‍ത്തനങ്ങള്‍ മുരടിച്ച് തകര്‍ന്നു പോയിട്ടുണ്ട്. അതികൊണ്ടു തന്നെ സ്വാഭാവികമായി മത്സരത്തിലൂടെ അഗ്നി ശുദ്ധി തെളിയിച്ചു വരുന്ന സ്ത്രീകളുടെ അത്ര ഇച്ഛാശക്തിയും പ്രാപ്തിയും സംവരണത്തിലൂടെ വരുന്നവര്‍ക്കുണ്ടാകില്ല. കഴിവു പ്രകടിപ്പിച്ച് പൊതുവേദിയില്‍ തിളങ്ങിയ ഇന്ദിരാഗാന്ധി മുതല്‍ പ്രതിഭാ പാട്ടീല്‍ വരെയുളളവര്‍ പുരുഷന്‍മാരേക്കാള്‍ പ്രതിഭ തെളിയിച്ചവരായിരുന്നു.എന്നാല്‍ സംവരണം കുറെ നേതാക്കന്‍മാരുടെ ഭാര്യമാരെ അധികാരസ്ഥാനങ്ങളില്‍ തിരുകിക്കയററാനേ ഉപകരിക്കൂ.
കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും, എയിഡഡ് വിദ്യാലയങ്ങളിലും 80% സ്ത്രീകളാണ് അധ്യാപനം നടത്തുന്നത്. എല്‍ പി സ്‌കൂളുകളിലൊഴിച്ച് ഈ സ്ത്രീ സാന്നിദ്ധ്യം വിദ്യാഭ്യാസ നിലവാരം തകര്‍ക്കുന്നതിനു മാത്രമേ ഉപകരിച്ചിട്ടുളളൂ. സ്ത്രീകളില്‍ മിക്കവരും അഴിമതിക്കാരല്ല; പക്ഷേ അഴിമതിയിലേക്കു വീഴുന്നവര്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്നവരാണ്. അഴിമതിയില്ലാത്തവര്‍ നിയമത്തില്‍ മുറുകെപ്പിടിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അറിയാതെ തടസ്സം നില്‍ക്കുന്നവരാണ്.
ഇന്നിപ്പോള്‍ കേരളത്തിന്റെ ഏതു മൂലയില്‍ തിരിഞ്ഞു നോക്കിയാലും രാവിലെ എട്ടുമണി മുതല്‍ റോഡുവക്കില്‍ വിശ്രമിക്കുന്ന സ്ത്രീകളെ കാണാം. അതിരാവിലെ തലയില്‍ ഒരു തോര്‍ത്തു കെട്ടും. പിന്നെ എവിടെയങ്കിലും ഒരു ടാര്‍പ്പോളിന്‍ വലിച്ചു കെട്ടും. അടുത്തതായി കട്ടന്‍കാപ്പി തിളപ്പിക്കലും കപ്പ പുഴുങ്ങലുമായി. അപ്പോഴേക്കും കുറച്ചു പേര്‍ അരിവാളെടുത്ത് നാലു ചപ്പു വെട്ടും. പിന്നെ 12 മണിയായി. ഭക്ഷണം വിശ്രമം. ഉറങ്ങിയെഴുന്നേക്കുന്നവര്‍ ഒരു ചൂലെടുത്ത് തൂപ്പു തുടങ്ങും. വൈകിട്ടു 150 രൂപ വീതം മേടിച്ചു കൊണ്ടു പോയി തന്നെയും, ഈ രാജ്യത്തെ നികുതി ദായകരെയും വലിപ്പിക്കുന്ന ഈ സംഘത്തിന്റെ പേരാണ് തൊഴിലുറപ്പുകാര്‍. ഈ നാടിനു ഒരു ഗുണവും ചെയ്യാത്ത ഈ കളള കാടുവെട്ടു പണിക്ക് സ്ത്രീകളല്ല കുററക്കാര്‍. നാടു ഭരിക്കുന്ന ഗവണ്‍മെന്റിനു ദീര്‍ഘവീക്ഷണമില്ലാത്തതാണ് കാര്യം. സ്വകാര്യ വ്യക്തികളുടെ കൃഷിയിടത്തിലായാല്‍ പോലും കൃഷിയുടെയും ഉത്പാദനപ്രക്രിയയുടെയും മേഖലയില്‍ ഈ അധ്വാനശേഷി ശരിയായി വിനിയോഗിച്ചിരുന്നെങ്കില്‍ ദിശാബോധമുളള ഒരു പ്രവൃത്തിയായിരുന്നേനെ അത്.