2010, നവംബർ 9, ചൊവ്വാഴ്ച

ഗ്രഹണസമയത്തു ജനിച്ച കോണ്‍ഗ്രസ്സിന്റെ യോഗം

നാലരവര്‍ഷത്തെ ഇടതുപക്ഷത്തിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ ഭരണത്തിനു ശേഷം മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കുമ്പോള്‍ അധികാരം കോണ്‍ഗ്രസ്സുകാരെ ഏല്‍പ്പിച്ചാല്‍ അവര്‍ എന്തു ചെയ്യുമെന്നതിന്റെ സാമ്പിള്‍ വെടിക്കെട്ടാണ് പഞ്ചായത്തുകളിലെ അധ്യക്ഷ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അവര്‍ കാട്ടിക്കൂട്ടിയത്. രാഷ്ട്രീയക്കാരുടെ പേക്കൂത്തു കാണുമ്പോള്‍ പട്ടാളഭരണമായിരുന്നെങ്കിലും തരക്കേടില്ലായിരുന്നു എന്നു പറയുന്ന പഴമക്കാര്‍ ബനിവലന്റ് ഡെസ്‌പോട്ടിസത്തെപ്പോലും ഇഷ്ടപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അക്കണക്കിന് ആറുമാസം കൊണ്ട് തിരുത്തിക്കുറിക്കാവുന്നതേയുളളൂ സി.പിഎമ്മിന് സ്വന്തം ജാതകം. ദന്തഗോപുരങ്ങളില്‍ നിന്നും മന്ത്രിമാരെ താഴെക്കൊണ്ടുവന്ന് ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സാധാരണക്കാരനെയും കാണാന്‍ ഒരു മനസ്സുണ്ടാക്കി കൊടുത്താല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതു മുന്നണിക്കു ജയിക്കാന്‍ വലിയ പാടൊന്നുമില്ല.

2 അഭിപ്രായങ്ങൾ:

  1. സെന്റ്‌ പേര്‍ സെന്റ്‌ ശരി .......രാജധിരാജനും വലിയ കൊയിതമ്പുരന്നുമായ മുഖ്യമന്ത്രി. അധ്യേഹം തയ്യാറുണ്ടോ??

    മറുപടിഇല്ലാതാക്കൂ
  2. മിക്കവാറും ഇങ്ങനെ പോയാല്‍ കോടിയേരി ആയിരിക്കും അടുത്ത CM ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ

    മറുപടിഇല്ലാതാക്കൂ