2010, ഡിസംബർ 31, വെള്ളിയാഴ്‌ച
HAPPY NEW YEAR
പ്രതിസന്ധികളും പ്രശ്‌നങ്ങളും പ്രയാസങ്ങളും നിറഞ്ഞ ഒരു പുതുവര്‍ഷത്തില്‍ അതിനെയെല്ലാം ശക്തമായി നേരിട്ട് മുന്നേറി വിജയം വരിക്കുന്ന ആത്മവിശ്വാസം നിറഞ്ഞ അഭിമാനിയായ നിങ്ങളുടെ മുഖമാണ് എന്റെ മനസ്സില്‍. അത് എനിക്കും പ്രതീക്ഷ നല്‍കുന്നു. നിങ്ങള്‍ സത്യത്തില്‍ എനിക്കും പ്രചോദനമാണ്. ഈ സൗഹൃദം എനിക്ക് എത്ര വിലപ്പെട്ടതാണെന്നോ?
2010, ഡിസംബർ 25, ശനിയാഴ്‌ച
ക്രിസ്മസ് ആശംസകള്‍!
പ്രിയ സുഹൃത്തുക്കള്‍ക്ക് ഹൃദയപൂര്‍വം ക്രിസ്മസ് ആശംസകള്‍! തൊഴുത്തില്‍ ജനിച്ചാലും ജ്ഞാനിയും ലോകരക്ഷകനുമാകാന്‍ കഴിയുമെന്ന് ലോകത്തിനു കാണിച്ചുകൊടുത്ത, എളിയ തുടക്കം അപമാനകരമല്ല അഭിമാനകരമാണെന്ന് നമ്മെ ബോധ്യപ്പെടുത്തിയ, പ്രത്യേകിച്ച് എന്തിനും ഏതിനും പിച്ചക്കാരന്‍ വരെ കുടുംബമഹത്വം വിളമ്പുന്ന കേരളീയരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ക്രിസ്തുവിന്റെ ജനനം അതിന്റെ ഓര്‍മ്മ ആഹഌദദായകമാണ്. മഹാന്‍മാരുടെയും മഹാനദികളുടെയും ഉദ്ഭവം ആരും അന്വേഷിക്കാറില്ലെന്ന് ഒന്നുകൂടി ബോധ്യപ്പെടട്ടെ.
ലേബലുകള്‍:
Happy Christmas
2010, ഡിസംബർ 17, വെള്ളിയാഴ്‌ച
അമിതാഭ് ബച്ചന്റെ അയിത്തം മാറിയോ സഖാക്കളേ?
കേരളാ ടൂറിസത്തിന്റെ ബ്രാന്റ് അംബാസിഡറാകാന്‍ കഴിയുമോ എന്ന് അന്വേഷിച്ചുകൊണ്ട് അമിതാഭിന് കത്തയച്ചത് കേരളാ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണനാണ്. കേരളത്തെ പ്രതിനിധാനം ചെയ്യുന്നതില്‍ സന്തോഷമേയുളളൂവെന്ന് അറിയിച്ച അമിതാഭിനെ നാണം കെടുത്തി തിരിച്ചയച്ചത് ഇവിടുത്തെ അതിവിപ്ലവകാരികളായ ഡി.വൈ.എഫ്.ഐ. സഖാക്കളാണ്. ഇന്ത്യയിലെ മഹാനായ ആ കലാകാരന്‍ നരേന്ദ്രമോദിയുടെ ഗുജറാത്തിനെക്കൂടി പ്രോത്സാഹിപ്പിക്കുന്നതുകൊണ്ട് കേരളത്തിന്റെ ചാരിത്ര്യം നശിച്ചുപോകുമെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. മോഹന്‍ലാലിന്റെ ആശിര്‍വാദ് സിനിമാസിന്റെ പേരിലായാലും അമിതാഭ് ബച്ചനെ ഗ്രാന്‍ഡ് കേരളാ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ സെമി ബ്രാന്‍്ഡ് അംബാസിഡറായി പരസ്യങ്ങളില്‍ ഉപയോഗിക്കുന്നത് തെണ്ടിത്തരമാണ്. കേരളത്തിന്റെ തനതു കലകളുടെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ യോഗ്യന്‍ നമ്മുടെ പി. ശശിയാണ്. പാര്‍ട്ടിയിലെ സഖികളെ ജ്വാലാമുഖികളെ നിങ്ങള്‍ ശബ്ദമുയര്‍ത്തുകില്ലേ... പ്ലീസ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)